Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷ്ടനമ്പറിന് വേണ്ടി യുവ വ്യവസായി മുടക്കിയത് 16 ലക്ഷം രൂപ; വണ്ടി നമ്പർ മുതൽ മൊബൈൽ നമ്പറിനു വരെ ഒന്ന് എന്ന ഭാഗ്യ അക്കം ലഭിക്കാൻ ലക്ഷങ്ങൾ മുടക്കിയ ജയ്പൂർ വ്യവസായിയുടെ കഥ

ഇഷ്ടനമ്പറിന് വേണ്ടി യുവ വ്യവസായി മുടക്കിയത് 16 ലക്ഷം രൂപ; വണ്ടി നമ്പർ മുതൽ മൊബൈൽ നമ്പറിനു വരെ ഒന്ന് എന്ന ഭാഗ്യ അക്കം ലഭിക്കാൻ ലക്ഷങ്ങൾ മുടക്കിയ ജയ്പൂർ വ്യവസായിയുടെ കഥ

ജയ്പൂർ: ഇഷ്ട നമ്പർ സ്വന്തമാക്കുക എന്നത് ചിലരുടെ വീക്ക്‌നെസ് ആണ്. അതിന് അവർ ഏതറ്റം വരെ പോവുകയും ചെയ്യും. കാശുള്ളവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇഷ്ട നമ്പറിനായി പണം വാരി എറിഞ്ഞ് അവർ പാവപ്പെട്ടവന്റെ കണ്ണ് തള്ളിക്കും. ഇത്തരത്തിൽ ഒരു യുവ വ്യവസായി ഒന്ന് എന്ന ഭാഗ്യ നമ്പർ സ്വന്തമാക്കാൻ ചെലവാക്കിയ തുകയുടെ കണക്ക് കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ജനങ്ങൾ.

രാഹുൽ തനേജ എന്ന വ്യവസായിയാണ് താൻ പുതുതായി വാങ്ങിയ ജാഗ്വർ കാറിന് ഒന്ന് എന്ന നമ്പർ ലഭിക്കാൻ പണം വാരി എറിഞ്ഞ് എല്ലാവരുടെയം കണ്ണ് തള്ളിച്ചത്. '1'എന്ന നമ്പറിനോട് ഏറെ ഇഷടമുള്ള രാഹുൽ തന്റെ പുതിയ ആഡംബര വാഹനമായ ജാഗ്വറിന് ആർ.ജെ 45 സി.ജി 0001 എന്ന നമ്പർ ലഭിക്കാൻ 16 ലക്ഷം രൂപയാണ് മുടക്കിയത്.

രാജസഥാനിൽ പ്രഥമ നമ്പറിനു വേണ്ടി നടന്ന ലേലത്തിലെ ഏറ്റവും ഉയർന്ന തുക ഇതാണെന്ന് മോേട്ടാർ വാഹന വിഭാഗം ഉദ്യോഗസഥർ സാക്ഷ്യപ്പെടുത്തുന്നു. ഇത ആദ്യമായല്ല ഈ 37കാരൻ ഇഷട നമ്പറിനു വേണ്ടി ഭീമമായ തുക മുടക്കുന്നത്. 2011 തന്റെ ആദ്യ ആഡംബര വാഹനമായ ബി.എം.ഡബ്ല്യൂ 5 സീരീസ കാറിന് ആർ.ജെ.14 സി.പി 0001 എന്ന നമ്പർ ലഭിക്കാൻ 10.31 ലക്ഷം രൂപ മുടക്കിയിരുന്നു. പിന്നീട് ഈ കാർ വിറ്റ ബി.എം.ഡബ്ല്യൂ 7 വാങ്ങിയപ്പോഴും ആർ.ജെ.14 സി.പി 0001 എന്ന നമ്പർ വിട്ടു നൽകിയില്ല.

രജിസ്‌ട്രേഷൻ നമ്പർ ആർ.ജെ 20 സി.ബി 0001 ആയതുകൊണ്ടു മാത്രമാണ് അദ്ദേഹം തന്റെ രണ്ടാമത്തെ കാറായ സ്‌കോഡ ലൗറ വാങ്ങിയത്. തെന്റ മൊബൈൽ നമ്പറിലും അഞ്ച് 'ഒന്നുകൾ' ഉൾപ്പെടുത്തിയിട്ടുണ്ട. ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ് രാഹുൽ തനേജ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP