Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാമുകിയെ കാണാൻ വനിതാ ഹോസ്റ്റലിൽ പെൺവേഷം കെട്ടിയെത്തി; ചെന്നുപെട്ടത് മറ്റൊരു മുറിയിൽ; ഉറക്കമുണർന്ന പെൺകുട്ടി ബഹളം കൂട്ടിയതോടെ യുവാവ് കടന്നു

കാമുകിയെ കാണാൻ വനിതാ ഹോസ്റ്റലിൽ പെൺവേഷം കെട്ടിയെത്തി; ചെന്നുപെട്ടത് മറ്റൊരു മുറിയിൽ; ഉറക്കമുണർന്ന പെൺകുട്ടി ബഹളം കൂട്ടിയതോടെ യുവാവ് കടന്നു

കോളാർ: കാമുകിയെ കാണാൻ വനിതാ ഹോസ്റ്റലിൽ പെൺവേഷം കെട്ടിയെത്തിയ യുവാവു ചെന്നുപെട്ടത് മറ്റൊരു മുറിയിൽ. ഈ മുറിയിലെ പെൺകുട്ടി ഉറക്കമുണർന്നു ബഹളം കൂട്ടിയതോടെ യുവാവ് ജ്ീവനും കൊണ്ടോടി.

കർണാടകത്തിലെ മാലൂരിലെ ഒരു വനിതാ ഹോസ്റ്റലിൽ 17നായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവന്നത്.

വനിതാ ഹോസ്റ്റലിൽ പെൺവേഷത്തിലെത്തിയ യുവാവ് രാത്രി പെൺകുട്ടികൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു. ഇടയ്ക്ക് ഉറക്കം ഉണർന്ന ഒരു പെൺകുട്ടി സംശയം തോന്നി മറ്റുള്ളവരെ അറിയിച്ചു. പെൺകുട്ടികൾ ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.

ഹോസ്റ്റലിൽ ഇയാളുടെ കാമുകി താമസിക്കുന്നുണ്ടെന്നും കാമുകിയുടെ മുറിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ മറ്റൊരു മുറിയിൽ കയറിയതെന്നുമാണ് ആക്ഷേപം. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. കാമുകിയായ പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവെന്നും യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP