Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പത് വയസ്സായിട്ടും ജോലി കിട്ടിയില്ല; യുവാവ് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയത് പൊലീസുകാരുമായി അടുപ്പമുണ്ടെന്ന് കാണിക്കാൻ; റിട്ട. സൂപ്രണ്ട് എൻജിനീയറുടെ മകൻ വ്യാജമായി ഉണ്ടാക്കിയതിൽ ഡിജിപിയുടേയും കമ്മീഷണറുടേയും അക്കൗണ്ടുകൾ; പൊലീസ് പിടികൂടിയപ്പോൾ തമാശയ്ക്ക് ചെയ്തതെന്ന് വിശദീകരണം

മുപ്പത് വയസ്സായിട്ടും ജോലി കിട്ടിയില്ല; യുവാവ് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയത് പൊലീസുകാരുമായി അടുപ്പമുണ്ടെന്ന് കാണിക്കാൻ; റിട്ട. സൂപ്രണ്ട് എൻജിനീയറുടെ മകൻ വ്യാജമായി ഉണ്ടാക്കിയതിൽ ഡിജിപിയുടേയും കമ്മീഷണറുടേയും അക്കൗണ്ടുകൾ; പൊലീസ് പിടികൂടിയപ്പോൾ തമാശയ്ക്ക് ചെയ്തതെന്ന് വിശദീകരണം

ഡിസ്പൂർ: ഫേസ്‌ബുക്കിൽ പൊലീസ് ഉദേയോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി വിലസിയ യുവാവ് ഒടുവിൽ പൊലീസിന്റെ പിടിയിൽ.അസം ഡിജിപി കുൽധാർ സൈകിയ, ഗുവഹാത്തി കമ്മീഷണർ ഹിരൺ നാഥ് എന്നിവരുടെ ഉൾപ്പെടെ 17 പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുകളാണ് സുലൈമാൻ അലി എന്ന മുപ്പതുകാരൻ വ്യാജമായി ഉണ്ടാക്കിയത്. യുവാവിനെ അസം പൊലീസ് അറസ്റ്റ് ചെയ്തു

ഇന്നലെയാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈലുകളും അലി ഉണ്ടാക്കിയിരുന്നു. ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നുവെന്നും തമാശയ്ക്കാണ് താനത് ചെയ്തതെന്നും അലി പറഞ്ഞതായി കമ്മീഷണർ അറിയിച്ചു. തൊഴിൽ ഇല്ലാത്തതിൽ മാനസികമായി തകർന്നിരുന്ന ഇയാൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി തനിക്ക് അടുപ്പമുണ്ടെന്ന് കാണിക്കാനായിരിക്കും അലി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

റിട്ട. സൂപ്രണ്ട് എൻജിനീയറുടെ മകനായ അലി തൊഴിൽരഹിതനാണ്. ഇയാളുടെ പക്കൽ നിന്ന് 47 മൊബൈൽ ഫോണുകളും 13 ടാബുകളും 15 സിം കാർഡും പൊലീസ് പിടിച്ചെടുത്തു. ഡിജിപിയുടേതടക്കം വ്യാജ പ്രൊഫൈലുകൾ ശ്രദ്ധയിൽ പെട്ടതോടെ ജൂണിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അക്കൗണ്ടുകൾക്കൊപ്പം നൽകിയ ഫോൺനമ്പറുകൾ വ്യാജമായിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു.ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഇയാളെ ഒരാഴ്ച കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അപേക്ഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP