Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാർജ്ജ് ചെയ്യുന്നതിനിടയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; നെഞ്ചിലും കൈയിലും പൊള്ളലേറ്റ യുവാവ് മരിച്ചു

ചാർജ്ജ് ചെയ്യുന്നതിനിടയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; നെഞ്ചിലും കൈയിലും പൊള്ളലേറ്റ യുവാവ് മരിച്ചു

ബൂന്ദി: ചാർജ്ജ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് നെഞ്ചിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. രാജസ്ഥാനിലെ നയിൻവാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോർമ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 24 വയസുള്ള രാജുലാൽ ഗുർജർ എന്ന യുവാവാണ് മരിച്ചത്. ചാർജ്ജ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ചപ്പോഴാണ് വൻ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ നെഞ്ചിലും കൈയിലും ഗുർജറിന് ഗുരുതരമായി പൊള്ളലേറ്റു.

ബോധരഹിതനായി വീണ ഗുർജറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണമടഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഷോക്ക് ഏറ്റതും ശരീരത്തിൽ പൊള്ളലുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ നയിൻവാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുർജർ ഉപയോഗിച്ചിരുന്ന ഫോൺ വിലകുറഞ്ഞ ചൈന ഫോൺ ആണോ എന്ന് വ്യക്തമല്ല. ഇത്തരം ഫോണുകൾ മുമ്പ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിട്ടുണ്ട്. ഫോണുകൾ ഒന്നും തന്നെ ചാർജ്ജ് ചെയ്യുമ്പോൾ ഉപയോഗിക്കരുതെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ഇത് അനുസരിക്കാറെയില്ലെന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP