Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനം പുറപ്പെടാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ എത്തിയ എംപിക്ക് യാത്രാനുമതി നൽകിയില്ല; ജീവനക്കാരന്റെ കരണത്തടിച്ച് നേതാവ്; എയർ ഇന്ത്യ ജീവനക്കാർ പ്രതിഷേധത്തിൽ

വിമാനം പുറപ്പെടാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ എത്തിയ എംപിക്ക് യാത്രാനുമതി നൽകിയില്ല; ജീവനക്കാരന്റെ കരണത്തടിച്ച് നേതാവ്; എയർ ഇന്ത്യ ജീവനക്കാർ പ്രതിഷേധത്തിൽ

ന്യൂഡൽഹി: വൈകിയെത്തിയതിന് യാത്രാനുമതി നിഷേധിച്ചതിന് കലി തീർക്കാൻ എംപി എയർ ഇന്ത്യ സ്‌റ്റേഷൻ മാനേജറുടെ കരണത്തടിച്ചു. .ആന്ധ്രയിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംപി മിധുൻ റെഡ്ഡിയാണ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത്. തിരുപ്പതി വിമാനത്താവളത്തിലാണ് സംഭവം

വിമാനത്താവളത്തിൽ താമസിച്ചെത്തിയതിനെ തുടർന്ന് എംപിക്കും കുടുംബത്തിനും അധികൃതർ വിമാനത്തിൽ യാത്രാനുമതി നിഷേധിച്ചു. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ 541 വിമാനം പുറപ്പെടുന്നതിന് 20 മിനുട്ട് മുമ്പ് മാത്രമാണ് ഇവരെത്തിയത്. ആഭ്യന്തര സർവീസുകൾ പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് തന്നെ ബോർഡിങ് കൗണ്ടർ അടയ്ക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിലാണ് യാത്രാനുമതി നിഷേധിക്കപ്പെട്ടത്.

എന്നാൽ തന്നെ വിമാനത്തിൽ പ്രവേശിപ്പിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ജീവനക്കാരും അറിയിച്ചു. ഇതിൽ കുപിതനായ എംപി ഉദ്യോഗസ്ഥന്റെ കരണത്തടിക്കുകയായിരുന്നു. എംപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. ജീവനക്കാരും പ്രതിഷേധത്തിലാണ്. എംപിക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP