Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

6300 കോടിയുടെ അഴിമതിയും 56ലധികം പേരുടെ മരണവും നടന്നിട്ടും ഇന്നും ദുരൂഹത ബാക്കി; വ്യാപം അഴിമതി പുറംലോകത്തെ അറിയിച്ച വിവരാവകാശ പ്രവർത്തകനെ ജയിലിലടച്ച് മധ്യപ്രദേശ് കോടതി; ശിക്ഷ യഥാസമയം കോടതിയിൽ ഹാജരാകാഞ്ഞതിന്; തന്റെ ജീവന് ഭീഷണി നേരിടുന്നതായി അശീഷ് ചതുർവ്വേദി

6300 കോടിയുടെ അഴിമതിയും 56ലധികം പേരുടെ മരണവും നടന്നിട്ടും ഇന്നും ദുരൂഹത ബാക്കി; വ്യാപം അഴിമതി പുറംലോകത്തെ അറിയിച്ച വിവരാവകാശ പ്രവർത്തകനെ ജയിലിലടച്ച് മധ്യപ്രദേശ് കോടതി; ശിക്ഷ യഥാസമയം കോടതിയിൽ ഹാജരാകാഞ്ഞതിന്; തന്റെ ജീവന് ഭീഷണി നേരിടുന്നതായി അശീഷ് ചതുർവ്വേദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതി ( മധ്യപ്രദേശ് വ്യാവസായിക് പരീക്ഷ മണ്ഡൽ) പുറം ലോകത്തെ അറിയിച്ച വിവരാവകാശ പ്രവർത്തകനെ ജയിയിലടച്ച് ബിജെപി സർക്കാർ. ശിവരാജ് സിങ് ചൗഹാന് തലവേദനയായ കേസിൽ വിവരാവകാശ രേഖ പ്രകാരം സംഭവം പുറം ലോകത്തെ അറിയിച്ചത് അശീഷ് ചതുർവ്വേദിയായിരുന്നു. 15 ദിവസത്തേക്ക് ജയിലിലടച്ചാണ് ഗ്വോളിയാർ കോടതിയുടെ അപൂർവ ഉത്തരവ്. 6300 കോടി രൂപയുടെ കൈക്കൂലിയും 50 ലധികം ആളുകളുടെ ദുരൂഹമരണത്തിനും ഇടയാക്കിയ കേസ് വെളിച്ചത്തു കൊണ്ടുവന്ന ചതുർവ്വേദിയെ കേസന്വേഷിക്കുന്ന പ്രത്യേക കോടതിയിൽ യഥാസമയം ഹാജരാകാതിരുന്നതിനാണ് ശിക്ഷിച്ചത്.

വ്യാപം കേസിലെ സൂത്രധാരന്മാരിലൊരാളായ രാഹുൽ യാദവ് നൽകിയ കേസിൽ കോടതിയിലെത്തി സത്യവാങ്മൂലം നൽകാൻ ചതുർവ്വേദിയോട് ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി ഇത് അവഗണിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയക്കാരും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം പ്രതികളായിട്ടുള്ള കേസിൽ ജീവന് ഭീഷണിയുണ്ട് എന്ന ചതുർവ്വേദിയുടെ പരാതിയെ തുടർന്ന് സർക്കാർ പൊലീസ് സംരക്ഷണം നൽകിയിരുന്നു.

പൊലീസുമായി സൈക്കിളിൽ പോകുന്ന ഇദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെഡിക്കൽ എൻട്രൻസ് അടക്കമുള്ള പരീക്ഷകളും സർക്കാരിന്റെ റിക്രൂട്ട് മെന്റ് പരീക്ഷകളും നടത്തുന്ന വ്യാവസായിക് പരീക്ഷാ മണ്ഡൽ-വ്യാപം, സർക്കാർ നിയന്ത്രണത്തിലുള്ള റിക്രൂട്ടിങ് ഏജൻസിയാണ്. 2005 മുതൽ നടന്ന എല്ലാ പരീക്ഷകളിലും കൈക്കൂലി വാങ്ങി അനർഹരെ പ്രവേശിപ്പിച്ച പരാതി ആദ്യമായി വെളിച്ചത്തുകൊണ്ടുവന്ന ആളാണ് ചതുർവ്വേദി.2013 മുതലാണ് കേസ് ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്.

പിന്നീട് കേസുമായി ബന്ധപ്പെട്ട 50ൽ അധികം, സാക്ഷികളടക്കമുള്ളവർ വ്യത്യസ്ത സാഹചര്യങ്ങളിൽ അസ്വാഭാവികമായി കൊല്ലപ്പെട്ടത് ഈ കേസിനെ രാജ്യത്ത് ഒറ്റപ്പെട്ടതാക്കുന്നു. കഴിഞ്ഞ 15 വർഷത്തിലേറെയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വരെ വ്യാപത്തിന്റെ പങ്കു പറ്റിയാണെന്നും ആരോപണമുയർന്നിരുന്നു.

വ്യാപം അഴിമതിക്കേസിൽ 592 പേരെ പ്രതിചേർത്തിട്ടുള്ള കുറ്റപത്രത്തിൽ 200 പ്രതികൾക്കെതിരെ ഭോപ്പാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സിബിഐ കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ വരെ വാദം കേട്ടതിനു ശേഷമാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നാല് വ്യാപം ഉദ്യോഗസ്ഥർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിൽ ഉൾപ്പെടും.

മെഡിക്കൽ എജ്യുക്കേഷൻ മുൻ ഡയറക്ടർ എസ്.സി. തിവാരി, മുൻ ജോയന്റ് ഡയറക്ടർ എം.എൻ. ശ്രീവാസ്തവ, വ്യാപം മുൻ ഡയറക്ടർ പങ്കജ് ത്രിവേദി, മുൻ സീനിയർ സിസ്റ്റം അനലിസ്റ്റ് നിതിൻ മൊഹീന്ദ്ര, മുൻ ഡെപ്യൂട്ടി സിസ്റ്റം അനലിസ്റ്റ് അജയ് കുമാർ സെൻ, പ്രോഗ്രാമർ സി.കെ. മിശ്ര എന്നിവരാണ് പ്രതിപ്പട്ടികയിലെ പ്രമുഖർ.വ്യാപം കേസുമായി ബന്ധപ്പെട്ടിട്ടുള്ളവർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതോടെയാണ് കേസിന്റെ ദൂരുഹത പുറത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP