1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
26
Monday

ഒരു ചിത്രത്തിന്റെയും ഷൂട്ടിങ് നടക്കുന്നില്ല; എന്നിട്ടും നടൻ മാറി നിൽക്കുന്നത് അറസ്റ്റ് പേടിച്ചോ? എല്ലാം ദിലീപിന് അറിയാമെന്ന പൾസർ സുനിയുടെ മൊഴി നിർണായകം; നടിയെ ആക്രമിച്ച പ്രതിയെ കണ്ടിട്ടില്ലെന്ന വാദം പൊളിക്കാൻ തെളിവ് തേടി പൊലീസ്; നടിയെ ഉപദ്രവിക്കുന്ന വീഡിയോ കണ്ടെത്താനും നെട്ടോട്ടം

June 26, 2017

കൊച്ചി : ദിലീപും പൾസർ സുനിയും തമ്മിലെ ബന്ധം ദൃഡപ്പെടുത്തുന്ന തെളിവുകളൊന്നും കിട്ടാതെ വലഞ്ഞ് അന്വേഷണ സംഘം. അതിനിടെ ദിലീപ് കൊച്ചിയിൽ നിന്ന് മാറി നിൽക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണെന്നും പൊലീസ് സംശയിക്കുന്നു. ദിലീപിന്റെ സിനിമയുമായി ബന്ധപ്പെട്ട ചിത്രീകരണ...

ഉന്നത ഉദ്യോഗസ്ഥരാരും മലകയറി വിയർക്കാനില്ല; ക്രൈംസീനിലെത്തിച്ച് തെളിവ് ശേഖരണം പോലും നടത്താതെ പ്രതികളെ പമ്പയിൽ നിന്ന് കൊണ്ടു പോയി; ഐജി മനോജ് എബ്രഹാമിന്റെ ചോദ്യം ചെയ്യലും അവലോകനവും പത്തനംതിട്ടയിൽ; പ്രതിഷ്ഠാ ദിനത്തിൽ സന്നിധാനത്ത് ഉണ്ടായിരുന്നത് 100 പൊലീസുകാർ മാത്രം; കൊടിമരം കേടാക്കിയതിന് പിന്നിലെ അന്വേഷണം പ്രഹസനമോ?

June 26, 2017

പമ്പ: കേരളത്തിലെ മതേതരത്വത്തിന്റെ മുഖമാണ് ശബരിമല. ആർക്കും വന്ന് അയ്യപ്പനെ ഇവിടെ തൊഴാം. മതത്തിന്റെ വേലിക്കെട്ടുകളുമില്ല. എന്നാൽ കഴിഞ്ഞ തീർത്ഥാടനകാലത്ത് ചില പൊലീസ് ഉദ്യോഗസ്ഥർ ശബരിമല കയറാൻ മടികാട്ടുകയും ഉത്തരവാദിത്തം മറ്റ് പൊലീസുകാരെ ഏൽപ്പിക്കുകയും ചെയ...

നവധാന്യങ്ങൾക്കൊപ്പം രസം തളിക്കുന്നത് ആന്ധ്രയിലെ ആചാരം; സത്യനാരായണയും കൂട്ടരും കേടുപാട് വരുത്തിയത് അട്ടിമറിയല്ലെന്ന് പൊലീസ്; സ്വർണം പൂശി എല്ലാം നേരെയാക്കി ദേവസം ബോർഡും; പുതിയ കൊടിമരത്തിന് ആദ്യ ദിവസം തന്നെ നിറം മങ്ങിയത് അശുഭകരമെന്ന് വിശ്വാസികൾ; ശബരിമല കൊടിമരം കേടാക്കൽ തെളിയിക്കുന്നത് സുരക്ഷാ വീഴ്ച തന്നെ

June 26, 2017

പത്തനംതിട്ട: ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊടിമരത്തിൽ രാസവസ്തു തളിച്ച അഞ്ച് പേർ കസ്റ്റഡിയിലാണ്. വിജയവാഡ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. പഞ്ചവർഗ തറയിൽ മെർക്കുറി ഒഴിച്ചാണ് കേടുപാട് വരുത്തിയത്. ...

ബിജെപിക്കാരുടെ കള്ളനോട്ട് അടിയിലെ ഉന്നതരേയും കണ്ടെത്തും; ഒബിസി മോർച്ച നേതാവ് രാജീവിന്റെ അറസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; പടിയിലായത് മാഫിയാ സംഘത്തെ അവസാന കണ്ണികൾ മാത്രം; പൊലീസ് ശ്രമിക്കുന്നത് സംഘത്തിന്റെ അടിവേര് ഇളക്കാൻ

June 26, 2017

തൃശൂർ : ഒബിസി മോർച്ച നേതാവ് രാജീവ് ഏരാച്ചേരി അറസ്റ്റിലായതോടെ കള്ളനോട്ട് അടി കേസ് അന്വേഷണം വഴിത്തിരിവിൽ. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണു ഇയാൾ പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. കള്ളനോട്ട് അടിയിൽ ഉന്നത...

ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ അഞ്ച് ആന്ധ്രാ സ്വദേശികൾ കസ്റ്റഡിയിൽ; കൂട്ടത്തിലൊരാൾ കഴിഞ്ഞ ദിവസം കൊടിമരത്തിൽ കയറാൻ ശ്രമിച്ചിട്ടുണ്ടെന്ന് ദൃക്‌സാക്ഷി മൊഴികൾ; പിടിയിലായവരിൽ നിന്നും ദ്രാവകവും കണ്ടെടുത്തു; തങ്ങൾ തന്നെയാണ് ദ്രാവകം ഒഴിച്ചതെനന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്ന് മൊഴി

June 25, 2017

പമ്പ: ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ രാസദ്രാവകം ഒഴിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള അഞ്ചംഗ സംഘത്തിൽപ്പെട്ടവരയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ മൂന്ന് പേരെയാണ് പൊലീസിന...

മൊബൈൽ റീച്ചാർജ്ജ് കൂപ്പൺ വാങ്ങാനെത്തിയപ്പോൾ പരിചയപ്പെട്ടു; വീട്ടിൽ കൊണ്ടു ചെന്നാക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി ചുറ്റിയടിച്ചു; സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു: 15കാരി ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 21കാരൻ യുവാവ് അറസ്റ്റിൽ

June 25, 2017

കോതമംഗലം: മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനെത്തിയപ്പോൾ പരിചയപ്പെട്ടു. വീട്ടിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി. 4 മണിക്കൂറോളം കറക്കി കൊണ്ടു നടന്ന ശേഷം വീടിനുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വെച്ച് പീഡിപ്പിച്ചു. 15 കാരിയായ ആദിവാസി പെൺകുട്ട...

ബ്ലാക്‌മെയ്ൽ വിവാദം കൊഴുക്കുമ്പോൾ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അജ്ഞാതന്റെ പണമൊഴുകുന്നു; ഒരാഴ്‌ച്ചക്കിടെ പെരുമ്പാവൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 45000 രൂപ! ആരാണ് പണം നൽകിയതെന്നറിയില്ലെന്ന് ശോഭന; നിക്ഷേപകനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു

June 25, 2017

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടങ്ങളിലൂടെ നീങ്ങുമ്പോൾ സുപ്രധാനമായ ഒരു സംഭവം കൂടി പുറത്തുവരുന്നു. പൾസർ സുനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്് നിർണായ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ബ്ലാക്‌മെയ്ൽ ആരോപിച്ച് ദിലീപ് പര...

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുമായി നടിയെ ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ മാനേജറെ വിളിച്ചത് വിഷ്ണുവല്ല, പൾസർ സുനി തന്നെയെന്ന് പൊലീസ്; അപ്പുണ്ണിയെ വിളിച്ചത് കാക്കനാട് ജയിലിൽ നിന്നും; ഉപയോഗിച്ചത് സഹ തടവുകാരൻ രഹസ്യമായി സൂക്ഷിച്ച മൊബൈൽ ഫോൺ

June 25, 2017

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ വഴിത്തിരിവ് സിനിമാക്കാഥയെയും വെല്ലുന്ന വിധത്തിൽ മുന്നേറുന്നു. ഓരോ ദിവസവും കേസിലെ ഘട്ടങ്ങൾ മാറിമറിയുകയാണ്. ജയിലിൽ നിന്നും ദിലീപിന്റെ മാനേജറെ വിളിച്ചത് വിഷ്ണു അല്ലെന്നും മറിച്ച് പൾസർ സുനി തന്നെയാണെന്നുമാ...

ശബരിമലയിലെ സ്വർണക്കൊടി മരത്തിൽ മെർക്കുറി ഒഴിച്ചു; പഞ്ചവർഗത്തറയിലെ സ്വർണം ഒരുകിയൊലിച്ചു; ദേവസ്വം ബോർഡ് പ്രസിഡന്റ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി; മനപ്പൂർവ്വം ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സിസി ടിവി പരിശോധനയിൽ വ്യക്തമായത് മൂന്ന് പേർ ചേർന്ന് രാസവസ്തു ഒഴിക്കുന്നത്: സന്നിധാനത്ത് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്‌ച്ച

June 25, 2017

ശബരിമല: ശബരിമലയിൽ ഇന്ന് ഉച്ചയോടെ സ്ഥാപത്ത് പുതിയ സ്വർണ്ണക്കൊടിമരം കേടുവരുത്തി. കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ മെർക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. മെർക്കുറി ഒഴിച്ചതിനെ തുടർന്ന് പഞ്ചവർഗത്തറയിലെ സ്വർണം ഉരുകിയൊലിച്ചു. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവർഗത്തറയ...

എന്റെ ഭാര്യ ഗർഭിണിയെന്നത് ഞാൻ അറിഞ്ഞതു പോലും സോഷ്യൽ മീഡിയയിൽ നിന്ന്! എല്ലാം ഗൂഢാലോചനയെന്ന് ആവർത്തിച്ച് ദിലീപ്; ബ്ലാക് മെയിൽ കേസിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; നാദിർഷായുമായുള്ള ഫോൺ സംഭാഷണം സ്ഥിരീകരിക്കാൻ ഇനി ഫോറൻസിക് പരിശോധന

June 25, 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നാദിർഷയെ ഫോണിൽ ബന്ധപ്പെട്ട വിഷ്ണുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി സൂചന. ഫോൺ സംഭാഷണം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വിഷ്ണുവിന്റേയും നാദിർഷയുടേയും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സാമ്പിൾ റെക്കോഡ് ച...

നീ വേണേൽ എന്ത് കോപ്പും ചെയ്‌തോ? നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തിൽ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്‌തോയെന്നും മറുപടി; ദിലീപിന്റെ ഡ്രൈവറെ വിഷ്ണു വിളിക്കുന്ന ഓഡിയോ പുറത്ത്

June 25, 2017

കൊച്ചി: ഓടുന്ന വാഹനത്തിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച വിഷ്ണുവിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ വിളിച...

ഫാ മാർട്ടിന്റെ മരണത്തിൽ സർവത്ര ദുരൂഹത; രാവിലെ മുറിയിൽ കണ്ട മാബൈൽ ഫോൺ ആരെടുത്തു മാറ്റി? അച്ചന്റെ തിരോധാനത്തിന് ശേഷം നാട്ടിലെ സഹോദരനെ മൊബൈലിൽ നിന്നും വിളിച്ചതാര്? 37 മൈൽ ദൂരെ ആളൊഴിഞ്ഞ ബീച്ചിൽ അച്ചൻ എങ്ങനെയെത്തി? സ്‌കോട്ടിഷ് പൊലീസ് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ഏറെ

June 25, 2017

ലണ്ടൻ: പതിവായി നടക്കാൻ ഇറങ്ങിയ വഴികളിൽ എവിടെയോ ദിശ നഷ്ടമായി ആരുടെ എങ്കിലും സഹായത്തോടെ താൻ സേവനം അനുഷ്ഠിച്ചിരുന്ന പള്ളിയിലേക്ക് ഫാ: മാർട്ടിൻ സേവ്യർ മടങ്ങി വരും എന്ന പ്രതീക്ഷയോടെ സർവരും കാത്തിരിക്കവെയാണ് ഇന്നലെ അദ്ദേഹത്തിന്റെ മരണ വാർത്ത എത്തുന്നത്. എന്...

പൾസർ ബൈക്കിലെത്തി മാലമോഷണം ഇഷ്ട തൊഴിൽ; ഇടപ്പള്ളിയിൽ വാടക വീട്ടിൽ ചെറുകിട ക്വട്ടേഷനും എടുക്കും; 86 മാല മോഷണങ്ങളിലൂടെ മോഷ്ടിച്ചത് 100 പവനോളം സ്വർണം; ദിലീപിനും നാദിർഷായ്ക്കും കാക്കനാട്ടെ ജയിലിലുള്ള പൾസർ സുനിയുടെ കത്ത് കൈമാറിയ വിഷ്ണു കൊച്ചിയിലെ കായംകുളം കൊച്ചുണ്ണി

June 25, 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണുവിനും സ്‌നേഹം പൾസറിനോട്. പൾസർ സുനിയെ പോലെ പൾസറിൽ കറക്കമാണ് ഇഷ്ടം. മോഷണമാണ് ജോലി. ഇതിനും പൾസർ തന്നെയാണ് കൂട്ട്. കൊച്ചിയിൽ മാത്രം 86 മാലമോഷണക്കേസിലെ പ്രതി. ഇതുമാ...

അനുജത്തിയെയും മകളെയും കാണാനില്ലെന്ന് കാട്ടി വല്യമ്മ നൽകിയ പരാതി നിർണ്ണായകമായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഫ്‌ലാറ്റുട അറസ്റ്റിൽ; റിച്ചുവിന്റെ കൂട്ടുകാരൻ വിഷ്ണുവിനായി അന്വേഷണവും

June 25, 2017

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഫ്‌ലാറ്റുടമയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരവിപുരം സുനാമി ഫ്‌ലാറ്റിലെ സിമിയോൺ എന്ന റിച്ചു (27) ആണ് പിടിയിലായത്. ഇയാളുടെ ഫ്‌ലാറ്റിൽ വച്ച് കുരീപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ ...

ദക്ഷിണേന്ത്യയിലെ നക്‌സലുകൾക്ക് ഇത് കഷ്ടകാലം; കന്യാകുമാരി അടക്കമുള്ള മവോയിസ്‌ററുകളുടെ കീഴടങ്ങലിന് പിന്നാലെ മറ്റൊരു അറസ്റ്റും; ബത്തേരിയിൽ പിടയിലായ സികെ ഗോപാലൻ പള്ളിവികാരിയുടെ വീട് ആക്രമിച്ചും പൊലീസുകാരനെ വെട്ടിപ്പരിക്കേൽപിച്ചും കടന്ന നേതാവ്

June 25, 2017

കോഴിക്കോട്: കേരളത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്പുദേവരാജ് അടക്കമുള്ള മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ട് അധികകാലം ആയിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും സംസ്ഥാനത്ത് സജീവവുമാണ്. തണ്ടർബോൾട്ട് സേനാംഗങ്ങൾ മാവോയിസ്റ്റുകളെ...

MNM Recommends