Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള ഇളവ് ചൂഷണം ചെയ്യുന്ന മാഫിയകൾ സംസ്ഥാനത്ത് സജീവം; 32 കോടി രൂപയുടെ അസാധു നോട്ടുകൾ സംഘം സംസ്ഥാനത്ത് എത്തിച്ചതായി ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് സൂചന; രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത് 1.2 കോടി രൂപ

പ്രവാസികൾക്ക് അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള ഇളവ് ചൂഷണം ചെയ്യുന്ന മാഫിയകൾ സംസ്ഥാനത്ത് സജീവം; 32 കോടി രൂപയുടെ അസാധു നോട്ടുകൾ സംഘം സംസ്ഥാനത്ത് എത്തിച്ചതായി ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് സൂചന; രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത് 1.2 കോടി രൂപ

കോഴിക്കോട്: പ്രവാസികളായ ഇന്ത്യാക്കാർക്ക് ജൂൺ 30 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള ഇളവ് ചൂഷണം ചെയ്യാൻ വന്മാഫിയ സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്. ഇത്തരം സംഘങ്ങൾ 32 കോടി രൂപയോളം സംസ്ഥാനത്ത് എത്തിച്ചതായാണ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതു പ്രകാരമുള്ള അന്വേഷണങ്ങൾ സജീവമാക്കിയിരിക്കുകയാണ് ഡി ആർഐ വൃത്തങ്ങൾ

തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വളപ്പിൽ അസാധു നോട്ടുകൾ പിടികൂടിയ സംഭവത്തിനു പിന്നിലും ഈ മാഫിയ സംഘമാണെന്നാണ് സൂചന. 1.2 കോടി രൂപയുടെ അസാധു കറൻസികളാണ് ആശുപത്രി വളപ്പിൽ നിന്നും പിടിച്ചെടുത്തത്. ഒരാൾ അറസ്റ്റിലായ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വിപുലീകരിക്കുകയാണ് അധികൃതർ.

ജൂൺ 30 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ അവസരമുണ്ടെന്ന ആനുകൂല്യം മുതലാൻ ശ്രമിക്കുന്ന വൻ മാഫിയ സംഘമാണ് നോട്ടെത്തിച്ചതിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കെഎൽ 08 ആർ 9797 രജിസ്ട്രേഷനുള്ള ഇന്നോവ കാറിൽ നിന്ന് വടക്കാഞ്ചേരി കരുവാത്തറ ഞാവേലിപറമ്പിൽ സിറാജുജുദ്ദീനെയാണ് കോഴിക്കോട് റവന്യൂ ഇന്റലിജൻസ് സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.

രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട് റവന്യൂ ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ജി ശബരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കറൻസി പിടികൂടിയത്. നിരോധിച്ച 1000, 500 രൂപ നോട്ടുകളാണ് കണ്ടെടുത്തത്. പണവുമായി പ്രതിയെ ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി.

ജൂൺ 30 വരെ അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം മുതലാക്കാൻ 32കോടി രൂപയുടെ അസാധു നോട്ടുകൾ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞതായി ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ സിറാജുദ്ദീനെ ചോദ്യം ചെയ്ത് വരികയാണ്. 40 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ നൽകിയാൽ പകരം ഒരു കോടിയുടെ അസാധു നോട്ടുകൾ നൽകുകയാണ് സംഘത്തിന്റെ രീതി. ഇതിൽ അഞ്ച് ലക്ഷം രൂപ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കുള്ള വിഹിതവും ബാക്കി 35 ലക്ഷം അസാധു നോട്ടിന്റെ ഉടമയ്ക്കുള്ളതുമാണ്.

രക്ഷപ്പെട്ടവരിൽ പ്രധാനി എറണാകുളം സ്വദേശിയായ കുഞ്ഞിമുഹമ്മദാണ്. തമിഴ്‌നാട് വഴിയാണ് ഈ പണം കോഴിക്കോട്ടെത്തിയത്. തമിഴ്‌നാട്ടിൽ ഇത്തരം സംഘങ്ങൾ വളരെ സജീവമാണെന്നും മൊഴി ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP