Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലയിലും മുഖത്തും കയ്യിലുമായി ഉണ്ടായത് പതിനഞ്ചോളം മുറിവുകൾ; പ്രതി പതിനാറുകാരനാണെന്ന് അറിഞ്ഞപ്പോൾ പ്രൊഫഷണൽ കില്ലറെ അന്വേഷിച്ച് നടന്ന പൊലീസും ഞട്ടി; അരക്കിണറിലെ ആമിനയെ കൊല്ലാൻ കൗമാരക്കാരന് പ്രചോദനമായത് ആക്ഷൻ സിനിമകൾ: അതിവിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു മുങ്ങിയ 16കാരനെ പിടികൂടാൻ സഹായമായത് മുറിക്കുള്ളിൽ നിന്നും കിട്ടിയ ബട്ടൻസ്

തലയിലും മുഖത്തും കയ്യിലുമായി ഉണ്ടായത് പതിനഞ്ചോളം മുറിവുകൾ; പ്രതി പതിനാറുകാരനാണെന്ന് അറിഞ്ഞപ്പോൾ പ്രൊഫഷണൽ കില്ലറെ അന്വേഷിച്ച് നടന്ന പൊലീസും ഞട്ടി; അരക്കിണറിലെ ആമിനയെ കൊല്ലാൻ കൗമാരക്കാരന് പ്രചോദനമായത് ആക്ഷൻ സിനിമകൾ: അതിവിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു മുങ്ങിയ 16കാരനെ പിടികൂടാൻ സഹായമായത് മുറിക്കുള്ളിൽ നിന്നും കിട്ടിയ ബട്ടൻസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തലയിലും മുഖത്തും കയ്യിലും പതിനഞ്ചോളം വെട്ടും കുത്തും ഏറ്റാണ് അരക്കണറിലെ ആമിന കൊല്ലപ്പെട്ടത്. ഒറ്റ നോട്ടത്തിൽ കൊണ്ടാൽ ചോര കണ്ട് അറപ്പ് തീർന്ന ഏതോ കൊടും കുറ്റവാളി ചെയ്തതാണെന്നേ തോന്നൂ. എത്ര അന്വേഷിച്ചിട്ടും തെൡവുകൾ ഒന്നും കിട്ടാതായതോടെ പൊലീസ് അന്വേഷണം നീണ്ടതും അതുവഴിക്കായിരുന്നു. എന്നാൽ അതി വിദഗ്ധമായി ആമിനയെ കൊലപ്പെടുത്തിയത് ഒരു 16കാരനാണെന്ന് അറിഞ്ഞ പൊലീസും ഞെട്ടി. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ സിനിമയെ വെല്ലുന്ന അന്വേഷണരീതിയിൽ പ്രതിയുടെ സ്വഭാവസവിശേഷതകളും മാനറിസങ്ങളും പൊലീസിനെ പോലും അമ്പരപ്പിച്ചു.

തെളിവുകൾ അന്വേഷിച്ച് നടന്ന പൊലീസിന് കിട്ടിയത് ഒരു ബട്ടൻസ് ആയിരുന്നു. കുട്ടികളുടെ വസ്ത്രത്തിൽ ഉപയോഗിക്കുന്ന തരം ബട്ടണാണെന്നതായിരുന്നു ആദ്യ നിഗമനം. ഇതോടെ വീടുമായി ബന്ധമുള്ള കൗമാരക്കാരനിലേക്ക് അന്വേഷണം എത്തുകയായിരുന്നു. തുടർന്നാണ് ഇവിടെ പതിവായി വരാറുള്ള 16 കാരനെ ചോദ്യം ചെയ്തതും കലപാതകത്തിന്റെ ചുരുൾ അഴിഞ്ഞതും. വിലകൂടിയ ഡ്രസും ഷൂസും ഒക്കെയായി ആഡംബര ജീവിതമായിരുന്നു ഈ കൗമാരക്കാരൻ നയിച്ചിരുന്നത്. ഇടയ്ക്ക് ആമിനയുടെ അടുത്ത് പണം കടം ചോദിക്കാൻ എത്തും.

പതിവ് പോലെ പണം കടം ചോദിക്കാൻ ചെന്ന പയ്യൻ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കത്തിയെടുത്ത് തലങ്ങും വിലങ്ങും കുത്തിയും വെട്ടിയും കൊല്ലുകയായിരുന്നു. കത്തിക്കുത്തിൽ ആമിനയുടെ കഴുത്തിലേറ്റ മുറിവിൽ നിന്നും ചോരവാർന്ന് മരണം സംഭവിക്കുകയും ചെയ്തു. ഇതിനിടെയുള്ള പിടിവലിക്കിടെ പയ്യന്റെ ഷർട്ടിലെ ബട്ടൻസ് തെറിച്ചു മുറിയിൽ വീഴുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരവായത്.

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ആമിനയെ ബന്ധുക്കൾ കണ്ടെത്തിയത്. കൊലപാതകത്തിൽ അന്വേഷണം നടത്തിയ പൊലീസ് ആദ്യം സംശയിച്ചത് ബന്ധുക്കളെയായിരുന്നു. ഇതിനിടയിലാണ് ബട്ടൺസ് കിട്ടിയത്. തലയിലും മുഖത്തും കയ്യിലും പതിനഞ്ചോളം മുറിവുകൾ ഉണ്ടായിരുന്നു. കൊലയ്ക്ക് ശേഷം ഒരു പ്രൊഫഷൽ കില്ലറുടെ രീതിയിൽ തെളിവ് നശിപ്പിക്കാനും 16 കാരൻ ശ്രമിച്ചു. കത്തി തുണിയിൽ പൊതിഞ്ഞ് കയ്യിൽ തന്നെ വെച്ചു. പോകുന്ന വഴിയിൽ കുറ്റിക്കാട്ടിൽ കളയുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. അടിച്ചുമാറ്റിയ പണവുമായി ചെന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങിയ ശേഷം ഒന്നും അറിയാത്ത പോലെ നടന്നു.

കേസിൽ പൊലീസ് സംശയിക്കാതിരിക്കാൻ ഇടയ്ക്ക ആമിനയുടെ വീടിന്റെ പരിസരത്ത് എത്തുകയും ചെയ്തു. താന് കമ്ടിരുന്ന ആക്ഷൻ സിനിമകളാണ് കൊലചെയ്യാനും തെളിവുകൾ നശിപ്പിക്കാനും പ്രേരണയായതെന്നും കൗമാരക്കാരൻ പറയുന്നു. പതിവായി ആമിനയിൽ നിന്നും ചെറിയ തുകകൾ വാങ്ങാറുള്ള പയ്യൻ 20 രൂപ ചോദിച്ചാണ് അന്നെത്തിയത്. ആമിന പഴ്സ് എടുത്തുകൊണ്ടുവന്ന് പയ്യന്റെ മുന്നിൽ വെച്ചു തന്നെയായിരുന്നു തുറന്നതും. ഇതിനിടയിൽ 500 ന്റെ രണ്ടു നോട്ടുകൾ പറന്ന് നിലത്തു വീഴുകയായിരുന്നു. ഇതോടെയാണ് ബാഗ് തട്ടിപ്പറിച്ച് ഓടാൻ നോക്കിയത്.

ആഡംബരജീവിത ഭ്രമം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതും. മൂന്ന് അത്യാധുനിക മൊബൈൽ ഫോണുകൾ സ്വന്തമായിട്ടുള്ള പയ്യൻ ഇടുന്നതും ഉടുക്കുന്നതുമെല്ലാം വിലകൂടിയ പുതിയ വസ്ത്രങ്ങളായിരുന്നു. ഇതിനെല്ലാം പണം ബന്ധുക്കളിൽ നിന്നും വാങ്ങിയിരുന്ന പയ്യൻ ആഡംബരം കൂടിയതോടെ ചില്ലറ മോഷണങ്ങളും പതിവാക്കിയിരുന്നു. ഇതിനെല്ലാം ആക്ഷൻ സിനിമകൾ പ്രചോദനമാവുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP