Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒൻപതു വയസ്സുകാരനെ കൊന്ന് ആറുകഷ്ണമാക്കി വെട്ടി നുറുക്കി; മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തു; ലുധിയാനയിൽ 16കാരൻ അറസ്റ്റിൽ

ഒൻപതു വയസ്സുകാരനെ കൊന്ന് ആറുകഷ്ണമാക്കി വെട്ടി നുറുക്കി; മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തു; ലുധിയാനയിൽ 16കാരൻ അറസ്റ്റിൽ

ലുധിയാന: ഒൻപതു വയസ്സുകാരനെ കൊന്ന് മാംസം ഭക്ഷിച്ചും രക്തം കുടിച്ചും ആഘോഷമാക്കിയത് പതിനാറുകാരൻ. ലുധീയനായെ ഞെട്ടിച്ച സംഭവത്തിൽ പ്രതിയായ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദുഗ്രി എന്ന സ്ഥലത്തെ നടുക്കുന്ന കൊലയിൽ കുറ്റ സമ്മതവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ദീപുകുമാർ എന്ന ഒൻപതുകാരനെയാണ് കൊന്ന് ആറ് കഷ്ണമാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചത്. തിങ്കളാഴ്ച മുതൽ ദീപുകുമാറിനെ കാണാനില്ലായിരുന്നു. അടുത്ത ദിവസം മൃതദേഹം കിട്ടി. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കൊലപാതകിയെന്ന് പൊലീസ് അറിയിച്ചു. കൊല നടത്തി മാംസവും രക്തവും അകത്താക്കിയ ശേഷം വീട്ടിലെത്തി സാധാരണ പോലും കൊലപാതകി പ്രവർത്തിച്ചു. വീട്ടിലെത്തി അച്ഛനും അമ്മയ്ക്കും ഭക്ഷണം പോലും പാകം ചെയ്തു. ചേട്ടനൊപ്പം ചണ്ഡിഗഡിൽ നിന്ന് മടങ്ങുകയായിരുന്ന അച്ഛന്റേയും അമ്മയുടേയും നിർദ്ദേശ പ്രകാരമായിരുന്നു ആഹാരം പാകം ചെയ്യൽ.

സിസിടിവി ദൃശ്യങ്ങളാണ് കേസിന് തുമ്പുണ്ടാക്കിയത്. കൊല്ലപ്പെട്ട ഭാഗങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ ദീപുവും അറസ്റ്റിലായ എട്ടാം ക്ലാസുകാരനും കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മാംസാഹാരത്തോടുള്ള താൽപ്പര്യമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. കോഴിയെ തിന്നുന്നത് തന്റെ പതിവാണെന്നും ചിലപ്പോഴൊക്കെ തന്റെ ശരീരം പോലും കടിച്ചു കഴിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ കുട്ടിയുടെ ആരോഗ്യ-മാനസിക പരിശോധനകൾ പൊലീസ് നടത്തിക്കഴിഞ്ഞു.

പട്ടം പറത്താൻ നൽകാമെന്ന് പറഞ്ഞാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ദീപുവിനെ അറസ്റ്റിലായ കുട്ടി തനിക്കൊപ്പം കൂട്ടുന്നത്. ഈ സമയം ദീപുവിന്റെ മാതാപിതാക്കൾ ദോലിക്ക് പോയിരുന്നു. പിന്നീട് ദീപുവിനെ ശ്വാസം മുട്ടിച്ചു കൊന്നു. തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ആറു കഷ്ണവുമാക്കി. കുളിമുറിക്കുള്ളിൽ വച്ച് വസ്ത്രങ്ങളെല്ലാം ഊരിമാറ്റിയ ശേഷമായിരുന്നു ഇതല്ലെം. അതിന് ശേഷം ശരീര ഭാഗങ്ങൾ പോളിത്തീൻ കവറിലാക്കി ഉപേക്ഷിച്ചു. മാംസവും രക്തവും കുറച്ചു കുടിക്കുകയും ചെയ്തു.

ദീപുവിന്റെ ഹൃദയം അടർത്തിയെടുക്കുകയും ചെയ്തു. ഈ ഹൃദയത്തെ തന്റെ സ്‌കൂളിലെ വാട്ടർ ടാങ്കിലാണ് ഉപേക്ഷിച്ചത്. അദ്ധ്യാപകരോടുള്ള പക കാരണമാണ് അങ്ങനെ ചെയ്തതെന്നും എട്ടാം ക്ലാസുകാരൻ പൊലീസിന് മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP