Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യം സ്റ്റോക്കുണ്ടോ എന്ന് തിരക്കാൻ പുലർച്ചെ രണ്ടുമണിക്ക് വീട്ടിലെത്തി; ഇല്ലെന്ന് പറഞ്ഞപ്പോൾ വീട്ടിനകത്ത് കയറി തിരച്ചിൽ; തടസ്സംപിടിച്ചപ്പോൾ കരണത്തടിച്ച് വീഴ്‌ത്തി വാക്കത്തികൊണ്ട് വെട്ടി; മദ്യത്തിനുവേണ്ടിയുള്ള പരാക്രമത്തിൽ വെട്ടിവീഴ്‌ത്തിയ വയോധികൻ ഗുരുതരാവസ്ഥയിൽ; രണ്ടുപേർ അറസ്റ്റിൽ

മദ്യം സ്റ്റോക്കുണ്ടോ എന്ന് തിരക്കാൻ പുലർച്ചെ രണ്ടുമണിക്ക് വീട്ടിലെത്തി; ഇല്ലെന്ന് പറഞ്ഞപ്പോൾ വീട്ടിനകത്ത് കയറി തിരച്ചിൽ; തടസ്സംപിടിച്ചപ്പോൾ കരണത്തടിച്ച് വീഴ്‌ത്തി വാക്കത്തികൊണ്ട് വെട്ടി; മദ്യത്തിനുവേണ്ടിയുള്ള പരാക്രമത്തിൽ വെട്ടിവീഴ്‌ത്തിയ വയോധികൻ ഗുരുതരാവസ്ഥയിൽ; രണ്ടുപേർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മദ്യവും പണവും വേണമെന്ന ആവശ്യം നിരസിച്ചപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി തിരച്ചിൽ തുടങ്ങി. തടസം പിടിച്ചപ്പോൾ കരണത്തടിച്ചു. നിലത്തുവീണപ്പോൾ നെഞ്ചിലും പുറത്തും മാറിമാറി ചവിട്ടി. ഉരുണ്ടുമാറി രക്ഷപെടാൻ എഴുന്നേറ്റപ്പോൾ വാക്കത്തിയെടുത്ത് വെട്ടി വീഴ്‌ത്തി. തനിക്കുനേരെ പ്രദേശവാസികളായ യുവാക്കൾ നടത്തിയ ക്രൂരമായ ആക്രമണത്തെക്കുറിച്ച് കുട്ടമ്പുഴ പിണവൂർകുടി പതീയ്്ക്കൽ ഗോപാലൻ (65) കുട്ടമ്പുഴ പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ.

ഗുരുതരമായി പരിക്കേറ്റ ഗോപാലൻ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. ഇനിയും അപകടനില തരണം ചെയ്തിട്ടില്ലന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സംഭവുമായി ബന്ധപ്പെട്ട് പിണവൂർകുടി പുത്തൻവീട്ടിൽ കിരൺ(27), പ്ലാക്കൂട്ടത്തിൽ രതീഷ് (27) എന്നിവരെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

ഗോപാലൻ മദ്യപിക്കുന്ന ആളാണ്. ഇയാളുടെ കൈവശം കരുതൽ ശേഖരം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ അത് കൈക്കലാക്കാനാണ് ശനിയാഴ്ച പുലർച്ച രണ്ട് മണിയോടെ ഇവർ ഗോപാലന്റെ വീട്ടിലെത്തുന്നത്. മദ്യം ഇല്ലന്ന് വ്യക്തമാക്കിയിട്ടും ഇവർ പിൻതിരിയാൻ തയ്യാറായില്ല. മദ്യം വാങ്ങാൻ പണം വേണമെന്നായിയിരുന്നു പിന്നെ ഇവരുടെ ആവശ്യം.

ഇതും ലഭിക്കാതെ വന്നതോടെയാണ് ഗോപാലനെ തള്ളി മാറ്റി ഇവർ വീടിനുള്ളിൽക്കടന്നതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും വയോധികനെ ആക്രമിച്ചതും. കാളിയാർ സി ഐ പി എച്ച് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ എസ് ഐ സി എം ജോയി, എസ് ഐ ഇബ്രാഹീംകുട്ടി എ എസ് ഐ ശരത്, എസ് സി പി ഒ മാരായ ജെയ്‌സൺ,ബിജു വർഗീസ്,സി പി ഒ മാരായ അഭിലാഷ്, സാന്റു എൽദോ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP