Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇളയ മകളുമായി യുവതി കായലിലേക്ക് എടുത്തു ചാടി; പിന്നാലെ അമ്മയും; ചാടൻ ശ്രമിച്ച മൂത്ത കുട്ടികളെ ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി; അമ്മയെ ഫയർഫോഴ്‌സും; ഭർത്താവ് ഗൾഫിലായ ഈ കുടുംബത്തിന് എന്തു പറ്റി?

ഇളയ മകളുമായി യുവതി കായലിലേക്ക് എടുത്തു ചാടി; പിന്നാലെ അമ്മയും; ചാടൻ ശ്രമിച്ച മൂത്ത കുട്ടികളെ ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി; അമ്മയെ ഫയർഫോഴ്‌സും; ഭർത്താവ് ഗൾഫിലായ ഈ കുടുംബത്തിന് എന്തു പറ്റി?

തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്നു കായലിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ യുവതിയും കുഞ്ഞും മരിച്ചു. യുവതിയുടെ അമ്മയെ ഫയർഫോഴ്‌സ് സംഘം കായലിൽ നിന്ന് രക്ഷപ്പെടുത്തി.

കിളിമാനൂർ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിൻ മൻസിലിൽ സൈനുദീന്റെയും സോഫിദയുടെയും മകൾ ജാസ്മിൻ(30), മകൾ ഫാത്തിമ(3) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കായലിൽ ചാടിയ അമ്മ സോഫിദ(48)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മക്കളായ റയാൻ(10), റെംസിൻ(7) എന്നിവരെ കായലിന്റെ കരയിൽനിന്ന് വഴിയാത്രക്കാർ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് പൊലീസ് വനിതാ ഹെൽപ്പ് ലൈനിലേക്ക് മാറ്റി. പാലത്തിൽ നിന്ന് ചാടാൻ ശ്രമിക്കവെ, യുവതിയുടെ മറ്റ് രണ്ടു മക്കളെ ഇതുവഴി വന്ന ഓട്ടോഡ്രൈവർ പിന്തിരിപ്പിക്കുകയായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോഫിദ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് 7.00 മണിയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. വീട്ടിൽ നിന്നും കാറിലാണ് ജാസ്മിൻ കുടുംബത്തോടൊപ്പം ആക്കുളത്തെത്തിയത്. പാലത്തിൽ നിന്നു ചാടാനൊരുങ്ങിയ ജാസ്മിന്റെ മക്കളായ റയാനേയും റെംസിനേയും ഇതുവഴിവന്ന ഓട്ടോഡ്രൈവർ വിജയൻ ഇടപെട്ട് പിന്തിരിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ഉമ്മ കായലിലേക്ക് ചാടിയെന്ന് കുട്ടികളാണ് വിജയനോട് പറഞ്ഞത്. ഇദ്ദേഹമാണ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.

അഞ്ചു മിനിട്ടിനുള്ളിൽ സ്ഥലത്തെത്തിയ ചാക്കയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം കായലിൽ തെരച്ചിൽ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ജാസ്മിന്റെ മൃതദേഹം കിട്ടി. പിന്നീട് നടത്തിയ തെരച്ചിലിൽ പാലത്തിന്റെ മറുവശത്ത് നിന്നാണ് കായലിൽ മലർന്നു കിടക്കുന്ന നിലയിൽ സോഫിദയെ കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളുടെ വലയിലോ മറ്റോ കുടുങ്ങി മലർന്നുവീണതു കാരണം സോഫിദയ്ക്ക് ശ്വസിക്കാനായെന്ന് ഇവരെ മുങ്ങിയെടുത്ത ലീഡിങ് ഫയർമാൻ അജികുമാർ പറഞ്ഞു.

സോഫിദയും ജാസ്മിനും കുട്ടികളും കിളിമാനൂരിൽനിന്ന് കാറിലാണ് ആക്കുളത്തെത്തിയത്. കിളിമാനൂരിലെ വീട്ടിൽനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ഇവർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ജാസ്മിനാണ് കാറോടിച്ചിരുന്നത്. പാലത്തിൽനിന്ന് കഴക്കൂട്ടം ഭാഗത്തേക്കുള്ള റോഡിൽ ഇടതുഭാഗത്ത് കാർ നിർത്തി അഞ്ചുപേരും പാലത്തിന്റെ ഇടത്തേ കൈവരിക്ക് അടുത്തെത്തി. സോഫിദയും ഫാത്തിമയുമായി ജാസ്മിനും കായലിലേക്ക് ആദ്യം ചാടിയതായി സംശയിക്കുന്നു. റെസിനും റയാനും ചാടാൻ മടിച്ചുനിന്നതായി നാട്ടുകാർ പറഞ്ഞു.

ജാസ്മിന്റെ ഭർത്താവ് ആലംകോട് സ്വദേശി റഹിം ഗൾഫിലാണ്. ഇയാളുടെ കടബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാസ്മിനും ഏറെ നാൾ വിദേശത്തായിരുന്നു. ഈയിടെയാണ് നാട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP