1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

മുഹമ്മദ് നിസാമിന്റെ മയക്കുമരുന്നു ബന്ധം അന്വേഷിക്കുന്നില്ല; പൊലീസ് തേടുന്നത് സാമ്പത്തിക ഉറവിടം എന്തെന്ന്; ഉപയോഗിക്കാതെ പൊടിപിടിച്ചു കിടക്കുന്നത് ലംബോർഗിനിയും റോൾസ് റോയ്‌സും അടക്കമുള്ള ആഡംബര വാഹനങ്ങൾ

February 04, 2015

കൊച്ചി/തൃശൂർ: മയക്കുമരുന്നുകേസുകളിൽ അന്വേഷണം പൊലീസിന് ഇന്നു രാവിലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ക്രിമിനൽ വ്യവസായി നിസാമിലേക്കെത്തില്ലെന്നു സൂചന. സെക്യൂരിറ്റി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസ് മാത്രമാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് തൃശൂർ പൊലീസ്...

നാട്ടിൻപുറത്ത് പാവാടക്കാരിയായ നാടൻ പെൺകുട്ടി; നഗരത്തിലെത്തിയാൽ മോഡേൺ ഗേൾ; മോഡലിങ് രംഗത്തെ കൂട്ടുകെട്ടുകൾ മയക്കുമരുന്നിന്റെ മായാപ്രപഞ്ചത്തിലെത്തിച്ചു: കൊക്കെയ്ൻ കേസിൽ പ്രതിയായ ടിൻസി ബാബുവിന്റെ കഥയിങ്ങനെ

February 03, 2015

കൊച്ചി: മോഡലിംഗും സിനിമയും ഇപ്പോഴും ഒരു മായാപ്രപഞ്ചമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ലൈംലൈറ്റിലേക്ക് എത്താനുള്ള ശ്രമത്തിനിടെയിൽ ചതിക്കുഴിയിൽ വീണ് ജീവിതം തകർന്നത് നിരവധി യുവതികൾക്കാണ്. പണത്തിന്റെയും ഗ്ലാമറിന്റെയും കുത്തൊഴുക്കുള്ള മേഖലയിൽ രക്ഷപെടുന്ന...

സിസി ടിവി ദൃശ്യങ്ങളിൽ പ്രമുഖ നിർമ്മാതാവും താരങ്ങളും; മയക്കു മരുന്നുകേസിൽ ഒന്നാം പ്രതി രേഷ്മ രംഗനാഥൻ; ബ്ലെസി രണ്ടു ഷൈൻ ടോമും മൂന്നും പ്രതികൾ; അഞ്ചുപേരും കാരിയർമാർ; പൊലീസ് കണ്ണി മുറുക്കുന്നു

February 03, 2015

കൊച്ചി; കൊച്ചിയിലെ മയക്കുമരുന്ന് അധോലോകവും ന്യൂ ജനറേഷൻ സിനിമക്കാരും തമ്മിലുള്ള അവിഹിതബന്ധം സംബന്ധിച്ച് അന്വേഷണസംഘത്തിനു നിർണായകവിവരങ്ങൾ ലഭിച്ചു. കടവന്ത്രയിലെ വിവാദഫഌറ്റിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലയാളസിനിമയിലെ പ്രമ...

ആദ്യം ചെവിവേദന; പിന്നെ നട്ടെല്ലിൽ പ്രശ്‌നം; കൊക്കൈൻ കേസിൽ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായി രോഗം നടിച്ചു; ആശുപത്രിയിലേക്ക് മാറാനുള്ള നിസാമിന്റെ തന്ത്രം ശങ്കർ റെഡ്ഡിയും ഡോക്ടർമാരും ചേർന്ന് പൊളിച്ചു

February 03, 2015

തൃശൂർ: കൊക്കൈൻ കേസിലെ ചോദ്യം ചെയ്യാൽ ഒഴിവാക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി വിവാദ വ്യവസായി നിസാം രോഗം നടിച്ച് ആശുപത്രിയിൽ പ്രവേശിക്കാൻ നടത്തിയ ശ്രമം പൊലീസ് പൊളിച്ചു. കൊച്ചിയിലെ നിസാമിന്റെ ഫ്‌ളാറ്റിൽ നിന്ന് ...

ഫ്‌ളാറ്റ് ഉടമ നിസാം തന്നെയോ എന്ന് പൊലീസിന് സംശയം; പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും; സന്ദർശിച്ച മറ്റ് സിനിമാക്കാരെ കുറിച്ചുള്ള സൂചന തേടി പൊലീസ്

February 03, 2015

കൊച്ചി: കടവന്ത്രയിൽ കൊക്കെയ്‌നുമായി യുവനടൻ ഷൈൻ ടോം ചാക്കോയും യുവതികളും പിടിയിലായ ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആശയക്കുഴപ്പം. പ്രതികളെ പിടികൂടിയ കടവന്ത്രയിലെ ഫ്‌ളാറ്റ് കാലിഫോർണിയയിലുള്ള നിസാറിന്റെ പേരിലാണു വാങ്ങിയത്. ഈ ഫ്‌ളാറ്റ് ഇപ്പോൾ നിസാം ...

റാന്നിയിലെ വയോധികദമ്പതികളെ കൊലപ്പെടുത്തിയത് നാട്ടുകാരൻ തന്നെയെന്ന് സംശയം; വീട്ടിലുണ്ടായിരുന്ന തോക്കു മുക്കിയും കൊലപാതകം ആത്മഹത്യയെന്ന് വരുത്തിതീർത്തെന്ന് ആക്ഷേപം; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സി.ഐയ്‌ക്കെതിരേ നടപടിയില്ല

February 02, 2015

പത്തനംതിട്ട: റാന്നിയെ നടുക്കിയ വയോധികദമ്പതികളുടെ കൊലപാതകം അട്ടിമറിക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചതിന്റെ കഥകൾ പുറത്തുവരുന്നു. നാട്ടുകാരനായ, കാണാമറയത്തുള്ള പ്രതിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നു സൂചനകൾ. കഥകൾ ഓരോന്നായി പൊളിയുമ്പോഴും പിടിച്ചുനിൽക്...

പെണ്ണുകേസിൽ സംഘപരിവാർ നേതാവിന്‌ എൻഡിഎഫുകാരുടെ മർദനം; പ്രതികാരം ചെയ്യാൻ സ്വന്തം സുഹൃത്തിനെ ക്വട്ടേഷൻകാരെ ഉപയോഗിച്ച് വെട്ടിയ ശേഷം കുറ്റം എൻ.ഡി.എഫിന്റെ തലയിൽ വച്ചുകെട്ടി; ഏഴു വർഷം മുമ്പു നടന്ന സംഭവത്തിന്റെ ചുരുളഴിയുന്നു

February 02, 2015

പത്തനംതിട്ട: മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിക്കു പിന്നാലെ പ്രേമാഭ്യർഥനയുമായി നടന്നു ശല്യം ചെയ്ത സംഘപരിവാർ നേതാവിനെ നാട്ടുകാരുടെ മുന്നിലിട്ട് എൻ.ഡി.എഫുകാർ മർദ്ദിച്ചു. പ്രതികാരം ചെയ്യാൻ നേതാവ് മറ്റു പരിവാറുകാരുടെ സഹായം തേടിയെങ്കിലും കിട്ടാതെ വന്നപ...

ഷൈൻ ചാക്കോയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയത് ബ്ലസി; അന്വേഷണം നീളുന്നത് അമേരിക്കൻ മലയാളിയിലേക്ക്; കൊച്ചിയിലെ താരദമ്പതികളും നിരീക്ഷണത്തിൽ; മറ നീക്കുന്നത് മോഡലുകളെ മറയാക്കി നടക്കുന്ന വമ്പൻ ശ്രംഖലയുടെ ഞെട്ടിക്കുന്ന കഥകൾ

February 02, 2015

കൊച്ചി: കൊക്കെയ്‌നുമായി യുവതാരം ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്റ്റിലായതോടെ സിനിമാ രംഗത്തെ പല ഉന്നതരും പൊലീസ് നിരീക്ഷണത്തിൽ. മലയാളത്തിലെ അറിയപ്പെടുന്ന താര ദമ്പതികളും സംശയത്തിന്റെ നിഴലിലാണ്. ഷൈൻ ടോം ചാക്കോയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. ഇവർക്കെ...

ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ എന്തും ചെയ്യും; പ്രിയം തോന്നിയാൽ 10,000 രൂപവരെ ടിപ്പ് നൽകും; നിസാര വിഷയങ്ങളുടെ പേരിൽ ആരെയും തല്ലും: നിസാമിന്റെ ജീവിത കഥ ആരെയും അമ്പരപ്പിക്കുന്നത്

February 01, 2015

തൃശൂർ: ഇഷ്ടം തോന്നുന്നതു സ്വന്തമാക്കാൻ എന്തും ചെയ്യുന്ന പ്രകൃതമാണ് കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാം. ഇഷ്ടക്കാർക്കു വാരിക്കോരി നൽകാനും ഇയാൾ മടി കാണിക്കാറില്ല. എന്നാൽ നിസാര വിഷയങ്ങളുടെ പേരിൽ ...

പാളിയ പരിശോധനയിൽ പൊലീസിനു തുണയായതു നാവുകുഴഞ്ഞ യുവ മോഡലിന്റെ കയർക്കൽ; ന്യൂ ജനറേഷൻ സിനിമാലോകത്തു ആൺ-പെൺ വ്യത്യാസമില്ലാതെ മയക്കുമരുന്ന് ഉപയോഗം

February 01, 2015

കൊച്ചി: അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തിയ സംഘത്തെ കണ്ടു പിടിച്ചു നിന്നെങ്കിലും പൊലീസിനോടു കയർത്തപ്പോൾ നാവു കുഴഞ്ഞതാണു ഷൈൻ ടോം ചാക്കോയ്ക്കും യുവതികൾക്കും വിനയായത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് ഇന്നലെ കടവന്ത്രയിലെ ഫഌറ്റിലെത്തിയ...

വാരിയെല്ലുകളും വയറും ശ്വാസകോശവും തകർന്ന ചന്ദ്രബോസ് അപകടനില തരണം ചെയ്തു; നിസാമിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി; പിന്തുണക്കാർ പിൻവലിഞ്ഞതോടെ വ്യവസായി അകത്തു തന്നെ

January 31, 2015

തൃശൂർ: ഗേറ്റ് തുറക്കാൻ താമസിച്ചതിന്റെ പേരിൽ വ്യവസായി കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങൽ ചന്ദ്രബോസിന്റെ (47) ആരോഗ്യനില മെച്ചപ്പെട്ടു. ചന്ദ്രബോസിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. സംസാരിച...

വിരമിക്കാൻ രണ്ട് ദിവസം ബാക്കിനിൽക്കേ ചീഫ് സെക്രട്ടറിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം; വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം തേടി കേന്ദ്രസർക്കാർ

January 29, 2015

തിരുവനന്തപുരം: വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ കേരളാ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ് മേൽ കേന്ദ്രസർക്കാറിന്റെ കുരുക്ക്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര ആദായനികുത...

സുനന്ദയുടെ കൊലപാതകത്തിൽ തരൂർ അകത്താകുമോ? ഐപിഎല്ലിൽ അമർസിംഗിൽ നിന്ന് നിർണ്ണായക മൊഴിയെടുത്ത് ഡൽഹി പൊലീസ്; സുനന്ദയുടെ മകനെ വീണ്ടും ചോദ്യം ചെയ്യും

January 28, 2015

ന്യൂഡൽഹി : സുനന്ദ പുഷ് ക്കറുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം അമർ സിംഗിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അമർസിംഗിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഐപിഎൽ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുന്നതിനാണ് ചോദ്യം ചെയ്യൽ എന്നു...

തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ബസുകൾ അനധികൃത സർവീസ് നടത്തുന്നു; കെഎസ്ആർടിസിക്ക് ദിവസം 5 ലക്ഷത്തിന്റെ നഷ്ടം; നിയമവിരുദ്ധ ഓട്ടത്തിന് ഒത്താശ ചെയ്ത് ജില്ലാ ഭരണകൂടവും പൊലീസും ഗതാഗത വുകുപ്പ് ഉദ്യോഗസ്ഥരും

January 28, 2015

തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ ഭൂരിഭാഗവും അനധികൃത സർവീസുകൾ നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പൊതുജനങ്ങളുടെ അഭിപ്രായപ്രകാരം ആരംഭിച്ച സർവീസുകൾ ഇന്നു ജനങ്ങൾക്ക് ദ്രോഹകരമായി മാറിയിരിക്കുകയാണ്. അനുവദിച്ച റൂട്ടുകളും...

മരണത്തിന് തലേ ദിവസം സോണിയയെ സുനന്ദ കണ്ടിരുന്നോ? കോൺഗ്രസ് അധ്യക്ഷയയെ കാണാൻ സുനന്ദ സമയമാവശ്യപ്പെട്ടിരുന്നുവെന്ന് സ്വാമിയുടെ ട്വീറ്റ്; കൊലക്കേസിൽ നളിനി സിംഗും മൊഴി നൽകി

January 23, 2015

ന്യൂഡൽഹി: മരണത്തിന് തലേദിവസം സുനന്ദാ പുഷ്‌കർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്ന സൂചനകളുള്ള ട്വീറ്റുമായി ബിജെപി നേതാവാ സുബ്രഹ്മണ്യം സ്വാമി. ഡൽഹിയിലെ വിവിഐപികൾ താമസിക്കുന്ന സ്ഥലത്ത് ലീലാ ഹോട്ടലിൽ നിന്ന് ജനുവരി 16ന് സുനന്ദ പോയതിന് ഡൽഹി പൊ...

MNM Recommends