Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം തിരുകി കയറ്റി; വിവരം പുറത്തുവന്നത് ഡോക്ടറെ കാണിച്ചപ്പോൾ; ബ്രാഹ്മണ സമുദായത്തിന് മാനക്കേടാകുമെന്ന് പറഞ്ഞ് സംഭവം കുടുംബം മറച്ചുവച്ചു: അയൽവാസിയായ പീഡകനെതിരെ ഒടുവിൽ മാതാവ് പരാതി നൽകി; ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത് തലസ്ഥാനത്ത്

ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം തിരുകി കയറ്റി; വിവരം പുറത്തുവന്നത് ഡോക്ടറെ കാണിച്ചപ്പോൾ; ബ്രാഹ്മണ സമുദായത്തിന് മാനക്കേടാകുമെന്ന് പറഞ്ഞ് സംഭവം കുടുംബം മറച്ചുവച്ചു: അയൽവാസിയായ പീഡകനെതിരെ ഒടുവിൽ മാതാവ് പരാതി നൽകി; ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത് തലസ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എട്ടു പൊട്ടും തിരിയാത്ത പ്രായത്തിൽ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുക.. അതിന് ശേഷം ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് ഭയന്ന് വിറങ്ങലിച്ച് മാസങ്ങളോളം വേദന തിന്ന് ജീവിക്കേണ്ടി വരിക. കൊടിയ ക്രൂരത പ്രവർത്തി ചെയ്ത ആൾ സ്വസമുദായ അംഗമായതിനാൽ സമുദായത്തെ പേടിച്ച് പരാതി നൽകാത്തിരിക്കുന്ന മാതാപിതാക്കൾ... ഇതൊക്കെ നടക്കുന്ന സാക്ഷര കേരളത്തിലാണെന്ന് അറിയുമ്പോൾ എങ്ങനെയാണ് എങ്ങനെയാണ് നാം ലജ്ജിച്ച് തലതാഴ്‌ത്താതിരിക്കുക? കേരളം ഞെട്ടിത്തരിക്കേണ്ട ഈ ക്രൂരപീഡന വിവരം പുറം ലോകത്തെ അറിയിച്ചത് തിരുവനന്തപുരത്തെ പ്രമുഖ സാമൂഹ്യപ്രവർത്തകയായ അശ്വതി ജ്വാലയാണ്. അശ്വതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരത്ത് ഏഴു വയസുകാരിയായ പെൺകുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ വിവരം ലോകത്തെ അറിയിച്ചത്.

ഏഴുവയസായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തിൽ തിരുകി കയറ്റിയറ്റുകയാണ് ക്രൂരരനായ പ്രതി ചെയ്തത്. നവംബർ മാസത്തിൽ നടന്ന ഈ പീഡന വിവരം പുറത്തുവന്നത് ഒരു മാസം മുമ്പ് ഡോക്ടർ നടത്തിയ പരിശോധനയിലാണ്. തിരുവനന്തപുരത്തെ തമിഴ് ബ്രാഹ്മണ അഗ്രഹാരത്തിലുള്ള കുടുംബത്തിലെ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടിൽ ഏത് സമയവും കയറിചെല്ലാറുള്ള പൂജാരിയായ അയൽവാസിയാണ് ക്രൂരത പ്രവർത്തിച്ചത്. ഒടുവിൽ അശ്വതിയുടെ ഇടപെടലിനെ തുടർന്ന് കുട്ടിയുട അമ്മ പൊലീസിൽ പരാതി നൽകി.

സംഭവം നടന്ന് മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകൾക്ക് ഒടുവിൽ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോൾ പീഡനവിവരം പുറത്തു വന്നത്. ബ്രാഹ്മണ സമുദായത്തിൽ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യമായി അറിഞ്ഞാണ് അശ്വതി കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുന്നത്. വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായെങ്കിലും പരാതി നൽകാൻ ആ അമ്മ തയ്യാറായിരുന്നില്ല. സമുദായത്തിനുള്ളിൽ നിന്നുള്ള സമ്മർദ്ദത്താലാണ് പൊലീസിനെ സമീപിക്കാനോ പുരാതി നല്കാനോ അവർ തയ്യാറാകാതിരുന്നത്. ഒടുവിൽ അശ്വതിയുടെ ഇടപെടലിനെ തുടർന്ന് ഫോർട്ട് പൊലീസ് സംഭവത്തിൽ കേസെടുത്തു.

വീട്ടിൽ സ്വാതന്ത്ര്യത്തോടെ കയറിവരാൻ കഴിയുന്ന പൂജാരിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. രക്തശ്രാവമുണ്ടായതോടെ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പഞ്ഞി തിരികി വെക്കുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തിരുവനന്തപുരത്തെ ഡോക്ടർമാരെ കാണിക്കുകയുണ്ടായി. എന്നാൽ, ഇൻഫെക്ഷനുള്ള മരുന്നുകൾ നൽകി തിരിച്ചയക്കുകയായിരുന്നു. പിന്നീട് കുടുംബം തമിഴ്‌നാട്ടിൽ പോയ വേളയിലാണ് അവിടെ ഡോക്ടറെ കാണിച്ചത്. വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പഞ്ഞി തിരുകിയ നിലയിൽ കണ്ടത്. ഇതോടെയാണ് പീഡനവിവരം വീട്ടുകാരും അറിയുന്നത്.

സംഭവം അറിഞ്ഞെങ്കിലും സമുദായത്തിൽ നിന്നുള്ള എതിർപ്പുകൾ ഭയന്നും കുട്ടിയുടെ ഭാവിയെ ഓർത്തും കുടുംബം പരാതി നൽകാൻ തയ്യാറായില്ല. വെള്ളത്തിൽ മുക്കിക്കൊല്ലുമെന്ന് പീഡകൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവം അറിഞ്ഞതോടെയാണ് അശ്വതി വിഷയത്തിൽ ഇടപെടുന്നത്. ഇതോടെയാണ് അമ്മ പരാതി നൽകാൻ തയ്യാറായത്. എന്നാൽ, ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ അമ്മ നൽകിയ പരാതിയുമായി അശ്വതി എത്തിയപ്പോൾ പൊലീസ് ആദ്യം സ്വീകരിക്കാൻ മടി കാണിക്കുകയായിരുന്നു. അമ്മ നേരിട്ടെത്തി പരാതി നൽകണമെന്നും ആവശ്യപ്പെട്ടതായി അശ്വതി പറയുന്നു.

പിന്നീട് വനിതാ പൊലീസുകാരി നേരിട്ടെത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെയാണ ്‌പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിയെ ചൂണ്ടികാണിച്ചിട്ടും പൊലീസ് ഇരുവരെ അറസ്‌റ്റോ മറ്റ് നടപടികളോ കൈക്കൊണ്ടിട്ടില്ല. ഇത്രയും ഗുരുതരമായ സംഭവം പൊലീസിനെ അറിയിച്ചിട്ടും ആദ്യം വേണ്ട വിധത്തിൽ പൊലീസ് ഇടപെടൽ നടത്താത്തത് തന്നെ അമ്പരപ്പിച്ചു എന്ന് അശ്വതി മറുനാടനോട് പറഞ്ഞു.

പൊലീസിൽ പരാതി നൽകിയതിന് പുറമേ, ബാലാവകാശ കമ്മീഷൻ, ചൈൽഡ് ലൈൻ എന്നിവിടങ്ങളിലും പരാതി നൽകിയിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച സംഭവം ഗതികേടു കൊണ്ടും ഭയം കൊണ്ടു അമ്മയ്ക്ക് മറച്ചു വെക്കേണ്ടി വന്നുവെന്നും അശ്വതി പറഞ്ഞു. ഈ ക്രൂരത ചെയ്തവനും ഈ സമുദായമാണ് അതുകൊണ്ട് തന്നെ സമുദായംഗങ്ങൾ നേരിട്ടെത്തി കുറ്റവാളിക്ക് ശിക്ഷ നേടിക്കൊടുക്കാൻ ഇടപെടൽ നടത്തണമെന്നും അശ്വതി പറയുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്ത് എത്തിയ കുടുംബത്തെ സ്വാധീനിച്ച് കേസൊതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP