Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലത്തിലൂടെ പോയ പ്രതി പൊലീസ് ജീപ്പിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടി; കണ്ടെത്താനാവാതെ പൊലീസ്

പാലത്തിലൂടെ പോയ പ്രതി പൊലീസ് ജീപ്പിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടി; കണ്ടെത്താനാവാതെ പൊലീസ്

പട്ടാമ്പി: കസ്റ്റഡിയിലെടുത്തു കൊണ്ടുവരുമ്പോൾ ജീപ്പിൽ നിന്നു ഭാരതപ്പുഴയിലേക്കു ചാടി മുങ്ങിയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് വലയുന്നു. പട്ടാമ്പി പാലത്തിൽ നിന്നു ചാടി അഞ്ചു ദിവസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.

മോഷണക്കേസുമായി ബന്ധപ്പെട്ടു തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്ത ചാവക്കാട് ചേർപ്പ് വളപ്പിൽ അബ്ദുസമദ് (32) ആണ് രക്ഷപ്പെട്ടത്. 14ന് രാത്രി ഏഴരയോടെയായിരുന്നു രക്ഷപ്പെടൽ. പാലത്തിൽ നിന്നു സിനിമ സ്‌റ്റൈലിൽ ചാടിയാണ് പ്രതി ഒളിവിൽ പോയത്. വാഹനക്കുരുക്കു മുതലാക്കി പ്രതി ജീപ്പിൽ നിന്നു ചാടുകയായിരുന്നുവത്രെ.

ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ലിലെ വെള്ളം പട്ടാമ്പി പാലം വരെ നിറഞ്ഞ് നിൽക്കുന്നതിനാൽ പുഴയിലേക്കു ചാടിയാലും പരുക്കേൽക്കാനിടയില്ല. പ്രതി നീന്തി രക്ഷപ്പെട്ടിരിക്കാമെന്നാണു പൊലീസ് നിഗമനം. തൃത്താല സ്‌റ്റേഷനിൽ ലോക്കപ്പിലെ സൗകര്യക്കുറവ് മൂലം പട്ടാമ്പി സ്‌റ്റേഷൻ ലോക്കപ്പിലേക്കു മാറ്റാനായി കൊണ്ടുവരുന്നതിനിടെയാണു സംഭവം. പൊലീസ് തിരഞ്ഞിട്ടും പ്രതിയെ കിട്ടാതെ വന്നപ്പോൾ ഷൊർണൂരിലെ ഫയർഫോഴ്‌സ് യൂണിറ്റിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP