Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാമുകനൊപ്പം ഒളിച്ചോടിയ പത്താംക്ലാസുകാരിയെ പൊലീസ് പിടികൂടിയപ്പോൾ പുറത്തു വന്നത് മറ്റൊരു പീഡന കഥ; മൂന്നു മാസം മുൻപ് പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിന് പ്രാർത്ഥന നടത്തിയ മുസലിയാരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ്; കുടുങ്ങിയത് 56കാരൻ

കാമുകനൊപ്പം ഒളിച്ചോടിയ പത്താംക്ലാസുകാരിയെ പൊലീസ് പിടികൂടിയപ്പോൾ പുറത്തു വന്നത് മറ്റൊരു പീഡന കഥ; മൂന്നു മാസം മുൻപ് പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിന് പ്രാർത്ഥന നടത്തിയ മുസലിയാരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ്; കുടുങ്ങിയത് 56കാരൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ പത്താം ക്ലാസുകാരിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് മറ്റൊരു ഉപദ്രവകഥ. മൂന്നു മാസം മുൻപ് തന്റെ മാറിടത്തിൽ രണ്ടു തവണ സ്പർശിച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാർത്ഥനാ കേന്ദ്രം നടത്തുന്ന മുസലിയാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാർത്ഥിക്കാൻ മാതാവിനൊപ്പം എത്തിയപ്പോഴായിരുന്നു ഉപദ്രവം.

മല്ലപ്പള്ളി കീഴ്‌വായ്പൂര് നെയ്തേലിപ്പടിക്ക് സമീപം സ്വന്തമായി പ്രാർത്ഥന നടത്തിവന്ന മലപ്പുറം ഏറനാട് കാവന്നൂർ വട്ടപ്പറമ്പിൽവീട്ടിൽ അബ്ദുള്ള മുസലിയാരെ (56)യാണ് കീഴ്‌വായ്പൂര് പൊലീസ് ഇൻസ്പെക്ടർ കെ. സലിമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ നെയ്തേലിപ്പടി വല്യമണ്ണിൽവീട്ടിൽ തൗഫിക് മൻസിലിൽ വാടകയ്ക്ക് താമസിക്കുകയാണ്. 17 വർഷമായി ഇയാൾ ഇവിടെ തന്നെയുണ്ട്. പതിനാറു വയസുള്ള പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയതിന് കോയിപ്രം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്ക് പോയപ്പോൾ മുസലിയാർ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയത്. രണ്ടു തവണയാണ് ഇയാൾ മാറിടത്തിൽ സ്പർശിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയിൽ ഈ വിഷയം ഉള്ളതിനാൽ കേസ് എടുക്കാതെ പൊലീസിന് നിവൃത്തിയില്ലായിരുന്നു. പോക്സോ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ഉപദ്രവം. ഇതിട്ടാണ് കേസ് എടുത്തിരിക്കുന്നതും. പ്രാർത്ഥനയ്ക്കിടെ അറിയാതെ കൈതട്ടിയതാണെന്ന മുസലിയാരുടെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല.

ഇത്തരം കേസുകളിൽ ഇരകളുടെ വാദമാണ് അംഗീകരിക്കപ്പെടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്ഐ ടിആർ രാധാകൃഷ്ണൻ, സിപിഒമാരായ പിഎച്ച് അൻസിം, ബിനോയി തോമസ്, എഎസ് സുരേഷ്, ഗോപീകൃഷ്ണൻ, സന്തോഷ്‌കുമാർ, ഷബാന എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP