Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപാതകത്തിൽ ബന്ധമുള്ള 13 പേരെ പിടികൂടിയിട്ടും കൊല നടത്തിയത് ആരെന്നോ മുഖ്യ ആസൂത്രകൻ ആരെന്നോ മനസ്സിലാകാതെ വെള്ളം കുടിച്ച് പൊലീസ്; പരസ്പര ബന്ധമില്ലാത്ത പല ക്രിമിനൽ സംഘങ്ങളെ ഒരുമിച്ചിറക്കി നടത്തിയ ആസൂത്രിത കൊലയെന്ന് സ്ഥിരീകരിച്ച് പൊലീസ്; അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലപാതകിക്ക് ഇട്ടുകൊടുത്ത മുഹമ്മദ് പിടിയിലായിട്ടും കരളിലേക്ക് കത്തിയിറക്കി ജീവനെടുത്തവരെ കുറിച്ച് യാതൊരു സൂചനയുമില്ല

കൊലപാതകത്തിൽ ബന്ധമുള്ള 13 പേരെ പിടികൂടിയിട്ടും കൊല നടത്തിയത് ആരെന്നോ മുഖ്യ ആസൂത്രകൻ ആരെന്നോ മനസ്സിലാകാതെ വെള്ളം കുടിച്ച് പൊലീസ്; പരസ്പര ബന്ധമില്ലാത്ത പല ക്രിമിനൽ സംഘങ്ങളെ ഒരുമിച്ചിറക്കി നടത്തിയ ആസൂത്രിത കൊലയെന്ന് സ്ഥിരീകരിച്ച് പൊലീസ്; അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലപാതകിക്ക് ഇട്ടുകൊടുത്ത മുഹമ്മദ് പിടിയിലായിട്ടും കരളിലേക്ക് കത്തിയിറക്കി ജീവനെടുത്തവരെ കുറിച്ച് യാതൊരു സൂചനയുമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മഹാരാജാസിലെ അഭിമന്യു വധക്കേസിന്റെ അന്വേഷണത്തിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയുന്നില്ല. അഭിമന്യുവിനെ കുത്തിയത് ആരെന്ന് തിരിച്ചറിയാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ്. അഭിമന്യുവിനെ കോളേജിലേക്ക് വളിച്ചു വരുത്തിയത് മുഹമ്മദായിരുന്നു. ഈ മുഹമ്മദിന് പോലും കൊന്നയാളെ കുറിച്ച് വ്യക്കതയില്ല. തന്ത്രപരമായാണ് കൊലപാതകമെന്ന സൂചനയാണ് ഇതിൽ നിന്ന് പൊലീസിന് ലങിക്കുന്നത്. കുറ്റകൃത്യങ്ങൾക്കു പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്ന ക്രിമിനൽ ലെയർ തന്ത്രത്തിലൂടെയാണ് അഭിന്യുവിനെ കൊന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇതോടെ വ്യക്തമായ ഗൂഡോലാചനയുടെ ചിത്രവും തെളിയുകയാണ്.

കൊല നടന്ന ദിവസം മഹാരാജാസ് കോളജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവൻ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവൻ ചുരുളും അഴിയുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ഇതാണ് പൊളിയുന്നത്. കണ്ണൂർ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണു പ്രതിയിൽനിന്നു പ്രധാനമായും കിട്ടിയത്. അതോടെ അഭിമന്യു വധക്കേസിലെ മുഖ്യ ആസൂത്രകനും കൊലയാളിയും ആരെന്ന് കണ്ടെത്താനാകുന്നില്ല. അന്വേഷണത്തെ വഴിമുട്ടിക്കാനാണു പരസ്പരബന്ധമില്ലാത്ത ക്രിമിനൽ സംഘങ്ങളെ ഒരേ കുറ്റകൃത്യത്തിനു നിയോഗിക്കുന്നത്. സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്താലും മറ്റു പ്രതികളിലേക്ക് അന്വേഷണം എത്തില്ല. ഒറ്റക്കുത്തിലാണ് അഭിമന്യുവിനെ കൊന്നത്. കരളിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കൊലയാളി പ്രൊഫണലുമാണ്. ഇയാളെ തിരിച്ചറിയുന്ന വിവരങ്ങൾ പൊലീസിന് ഇനിയും ആരും നൽകുന്നില്ല.

അറസ്റ്റിലായ 13 പ്രതികളെ ചോദ്യംചെയ്ത ശേഷവും കൊലയാളിസംഘത്തെ സംബന്ധിക്കുന്ന പൂർണവിവരങ്ങൾ ലഭിക്കാത്തത് അതുകൊണ്ടാണ്. കൊലപാതകം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും അതിനുശേഷം പുറത്തുകടക്കേണ്ട റൂട്ടിനെക്കുറിച്ചും വ്യക്തമായ സ്‌കെച്ച് തയാറാക്കിയിരുന്നു. കൊലപാതകത്തിനുശേഷം പൊലീസിന്റെ കൈകളിൽ അകപ്പെടാതെ പ്രതികളെ കടത്തിക്കൊണ്ടുപോകാനുള്ള ചുമതല നാലു പേർക്കായിരുന്നു. ഇവരിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലാമന്റെ വിവരം പുറത്തുവന്നിട്ടില്ല. ഇയാൾ പശ്ചിമകൊച്ചി സ്വദേശിയാണെന്നാണു നിഗമനം. സിബിഐയെ ഉൾപ്പെടെ വഴിമുട്ടിച്ച ചേകനൂർ മൗലവി കേസ്, ചെമ്പരിക്ക ഖാസി കേസ് എന്നിവ ഈ രീതിയിൽ നടന്ന കൊലപാകങ്ങളാണ്. ചേകനൂർ മൗലവി കേസിൽ പരസ്പരം അറിയാത്ത കുറ്റവാളികൾ അടങ്ങിയ അഞ്ചു ക്രിമിനൽ ലെയറുകളുടെ സാന്നിധ്യം സിബിഐ തിരിച്ചറിഞ്ഞിരുന്നു. ചെമ്പരിക്ക ഖാസി കേസിൽ അസ്വാഭാവിക മരണത്തിൽ കേസൊതുക്കേണ്ടിയും വന്നു.
ക്രിമിനൽ ലെയറുകളുടെ ഏകദേശ ഘടന.

കേസിന്റെ അന്വേഷണം ഇപ്പോഴെത്തുന്നത് എറണാകുളം നെട്ടൂർ സ്വദേശികളായ നാലംഗ സംഘത്തിലേക്കാണ്. തൻസീർ, സഹൽ, സാഹിദ്, റജീബ് എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുത്തിയത് ഇവരിൽപെട്ടവരാണെന്നു കരുതുന്നു. അറസ്റ്റിലായ മുഹമ്മദും ആദിലും ചോദ്യം ചെയ്യലിനിടെ റജീബിന്റെ പങ്ക് മറച്ചുവയ്ക്കാൻ ശ്രമിച്ചതും അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നുണ്ട്. എന്നാൽ, നാലു പേരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം ധരിച്ച ഷർട്ട് ബസിൽ മറന്നുവച്ചെന്നും മൊബൈൽ ഫോൺ എറിഞ്ഞുകളഞ്ഞെന്നുമാണു മുഹമ്മദിന്റെ മൊഴി. ഇതും തെറ്റാണെന്നു വ്യക്തമായി. മുഹമ്മദിനെയും ആദിലിനെയും വീണ്ടും ചോദ്യംചെയ്ത് സത്യം പുറത്തുകൊണ്ടു വരാനാണ് നീക്കം.

നെട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ മത്സരം ബിഗ് സ്‌ക്രീനിൽ കാണിച്ച സ്ഥലത്തു നിന്നാണു സംഭവ ദിവസം രാത്രിയിൽ നാലംഗ സംഘം മഹാരാജാസ് കോളജിലെത്തിയതെന്നു വ്യക്തമായി. സംഭവത്തിനുശേഷം ജെ.ഐ. മുഹമ്മദും ആദിലും ഉൾപ്പെടെ പ്രധാന പ്രതികളെല്ലാം കടന്നുകളഞ്ഞത് ആലപ്പുഴ വഴിയായിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കിൽ സുഹൃത്തിനൊപ്പമാണു ജെ.ഐ. മുഹമ്മദ് കടന്നത്. പൂച്ചാക്കലിൽ എത്തിയശേഷം ബൈക്ക് മാറി. ഓട്ടോറിക്ഷയിലും കാറിലുമൊക്കെയാണു മറ്റു പ്രതികൾ പൂച്ചാക്കലിൽ എത്തിയതെന്നും ഇവിടെനിന്നാണു പലവഴിക്കു പോയതെന്നും പൊലീസ് കരുതുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചവരെപ്പറ്റി മുഹമ്മദ് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും അന്വേഷണ സംഘം വിലയിരുത്തി. അതുകൊണ്ട് തന്നെ പ്രതികളുടെ മൊഴി പൊലീസ് കാര്യമായെടുക്കുന്നില്ല.

അഭിമന്യു വധത്തിൽ പ്രതികൾ മുപ്പതിലേറെയെന്ന് അന്വേഷണസംഘം പറയുന്നത്. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരാണുള്ളത്. അവർക്കു സഹായം ചെയ്തവാണു മറ്റുള്ളവർ. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപെടാൻ സഹായിച്ചവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. രക്ഷപെട്ടുപോയ മറ്റു പ്രതികളെക്കുറിച്ചും ഓരോരുത്തരുടെയും പങ്കിനെ സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതു മുഹമ്മദിന്റെ മൊഴിയിലൂടെയാണ്. കൊലപാതകത്തിന് ഏതെങ്കിലും കേന്ദ്രത്തിൽനിന്ന് മുൻകൂർ നിർദ്ദേശം ലഭിച്ചിരുന്നോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊന്നും വെളിപ്പെടുത്താൻ മുഹമ്മദ് തയ്യാറല്ല. ഇതാണ് അന്വേഷണ സംഘത്തെ വെട്ടിാലാക്കുന്നത്. കുടുംബത്തിലെ പോപ്പുലർ ഫ്രണ്ട് പശ്ചാത്തലമാണു തന്നെ ക്യാംപസ് ഫ്രണ്ടിലേക്കും തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്കും നയിച്ചതെന്നാണ് മുഹമ്മദിന്റെ മൊഴി. പിതാവും പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയായിരുന്നുവെന്ന് അയാൾ പൊലീസിനോടു വ്യക്തമാക്കി 'കോളജിൽ മുൻപും അഭിമന്യുവുമായി പലതവണ ഉരസലുകളുണ്ടായിട്ടുണ്ട്.

എന്തു സംഭവിച്ചാലും സംഭവദിവസം രാത്രി തന്നെ ചുമരെഴുതണമെന്നു തീരുമാനിച്ചതുകൊണ്ടാണു പുറത്തു നിന്നുള്ളവരെ സഹായത്തിനു വിളിച്ചത്. എന്തു സംഘർഷമുണ്ടായാലും നേരിടാനായിരുന്നു തീരുമാനം. കത്തിയടക്കമുള്ള ആയുധങ്ങളുമായി എത്തിയതും അതു കൊണ്ടാണ്. ചുവരെഴുത്ത് എസ്എഫ്‌ഐ തടഞ്ഞപ്പോൾ കൊച്ചി നോർത്തിലെ കൊച്ചിൻ ഹൗസിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. പന്ത്രണ്ടരയോടെയാണു സംഘർഷമുണ്ടായത്. മൂന്നു വിദ്യാർത്ഥികൾക്കു കുത്തേറ്റതോടെ സ്ഥലംവിട്ടു. ആദ്യം അരൂരിലെത്തി. അവിടെ നിന്നു ട്രെയിനിൽ ഗോവയിലേക്കു കടന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP