Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിമന്യുവിന്റെ കൊലയാളി ആദിലിന്റെ വീട് ലഷ്‌ക്കർ ഭീകരൻ തടിയന്റെവിട നസീറിന്റെ ഒളിവുകാല വസതിക്ക് സമീപം; ബാപ്പയും മകനും അറസ്റ്റിലായി അഴിക്കുള്ളിലായതോടെ കുടുംബത്തോട് വാടക വീട് ഒഴിയാൻ നിർദേശിച്ച് ഉടമസ്ഥൻ; ഉസ്താദ് ആണല്ലോ എന്നു കരുതിയാണ് വീട് നൽകിയതെന്നും വാടകക്കാരൻ; കാമ്പസ് ഫ്രണ്ട് നേതാവായി ആദിൽ മാറിയത് ബോംബ് ഇസ്മയിൽ അടക്കം തീവ്രനിലപാടുകാരുടെ വിഹാര കേന്ദ്രത്തിൽ നിന്നും

അഭിമന്യുവിന്റെ കൊലയാളി ആദിലിന്റെ വീട് ലഷ്‌ക്കർ ഭീകരൻ തടിയന്റെവിട നസീറിന്റെ ഒളിവുകാല വസതിക്ക് സമീപം; ബാപ്പയും മകനും അറസ്റ്റിലായി അഴിക്കുള്ളിലായതോടെ കുടുംബത്തോട് വാടക വീട് ഒഴിയാൻ നിർദേശിച്ച് ഉടമസ്ഥൻ; ഉസ്താദ് ആണല്ലോ എന്നു കരുതിയാണ് വീട് നൽകിയതെന്നും വാടകക്കാരൻ; കാമ്പസ് ഫ്രണ്ട് നേതാവായി ആദിൽ മാറിയത് ബോംബ് ഇസ്മയിൽ അടക്കം തീവ്രനിലപാടുകാരുടെ വിഹാര കേന്ദ്രത്തിൽ നിന്നും

അർജുൻ സി വനജ്

കൊച്ചി: അഭിമന്യു വധത്തിൽ നേരിട്ട് പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ ആദിലിന്റെ കുടുംബത്തിനോട് വാടക വീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമസ്ഥനായ ജബ്ബാറിന്റെ നിർദ്ദേശം. ഇന്നലെ അറസ്റ്റിലായ ആദിലിനെ വെള്ളിയാഴ്ച രാത്രിയിലാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതോടെയാണ് വീട്ടുടമസ്ഥൻ ആദിലിന്റെ കുടുംബത്തോട് എത്രയും വേഗം വീട് ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടത്. ലഷ്‌ക്കറി തോയിബ നേതാവ് തടിയന്റെ വിട നസീർ ഒളിവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആലുവ-എടത്തലയ്ക്ക് സമീപമാണ് ആദിലിന്റേയും വാടക വീട്. ഒരു മാസം മുമ്പ് പ്രദേശത്ത് പോപ്പുലർ ഫ്രണ്ടിന്റെ നേതൃയോഗം നടന്നിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ ഈ ശക്തികേന്ദ്രത്തിൽ തന്നെയാണ് ബോംബ് ഇസ്മയിലിന്റേയും സ്വന്തം വീട്. ആലുവയിൽ നിന്ന് ചുണ്ടി വഴി പൂക്കാട്ടുപടിക്ക് പോകുന്ന വഴിയിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഈ ശക്തികേന്ദ്രം. പ്രദേശത്ത് നിന്നും നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. നേരത്തെ ഹാദിയ കേസിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയതിന് രണ്ടാഴ്ച മുമ്പാണ് ആദിലിന്റെ പിതാവായ മുഹമ്മദ് സാലിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. നിലവിൽ കാക്കനാട് ജയിലിലാണ് മുഹമ്മദ് സാലി. ഇദ്ദേഹം ഇമാം കൗൺസിലിന്റെ ഭാരവാഹിയാണെന്ന വ്യാജേനയാണ് തൈക്കാവ് ജുമാ മസ്ജിതിന് നേരെ മുന്നിലുള്ള വീട് വാടകയ്ക്ക് എടുത്തതെന്നാണ് വീട്ടു ഉടമസ്ഥൻ ജബ്ബാർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഉസ്താദാണല്ലോ എന്ന് കരുതിയാണ് വീട് കൊടുത്തത്. അഞ്ച് മക്കളാണ് അവർക്ക് ഉള്ളത്. നാല് ആണും ഏറ്റവും ഇളയത് 13 വയസ്സുള്ള പെൺകുട്ടിയും. നാലാമത്തെ ആളാണ് ആദിൽ. 2017 ഏപ്രിൽ മാസം മുതലാണ് ഇവിടെ താമസമാക്കിയത്. മിക്കവാറും മുഹമ്മദ് സാലി വീട്ടിൽ ഉണ്ടാകാറില്ല. സാലിയുടെ വീട് പത്തനംതിട്ടയാണ്. ഭാര്യ ഇടുക്കിയും. വീട്ടുടമസ്ഥൻ പറഞ്ഞു. ആദിലിന്റെ രണ്ട് സഹോദരങ്ങളും അഭിമന്യുവധവുമായി ബന്ധപ്പെട്ട് ഒളിവിലാണെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗമാണ് ആദിൽ. പിതാവ് എസ്.ഡി.പിഐ യുടെ സംസ്ഥാന സഹഭാരവാഹിയാണെന്നാണ് വിവരം. ആദിലിന്റെ ഒരു സഹോദരൻ തുരുവനന്തപുരത്ത് പഠിക്കുകയാണ്.

മറുനാടൻ വാർത്ത സംഘം പകൽ സമയം, പ്രദേശത്ത് എത്തിയെങ്കിലും പള്ളിയുടെ മുന്നിൽ ആളുകൾ ഉള്ളതിനാൽ വീടിന്റെ മുന്നിലേക്ക് അടുക്കാൻ കഴിഞ്ഞില്ല. പിന്നീട് രാത്രിയിലെ നിസ്‌ക്കാരത്തിനായി എല്ലാവരും പള്ളിയിലേക്ക് കയറിയപ്പോഴായിരുന്നു, വീടിന്റെ ദൃശ്യങ്ങൾ പകർത്തിയത്. മിനുട്ടുകൾ മാത്രമേ പ്രദേശത്ത് നിന്നൊള്ളുവെങ്കിലും ഈ സമയത്തിനുള്ളിൽ തന്നെ, ആരാണെന്ന് ആന്വേഷിച്ച് ആളുകളെത്തി. പിന്നീട് വീണ്ടുമെത്തിയാണ് വാടക വീടിനോട് ചേർന്നുള്ള വീട്ടുടമസ്ഥനെ തന്ത്രപൂർവ്വം കണ്ടത്. ശനിയാഴ്ച രാവിലെ മുതൽ ആദിലിന്റ ഉമ്മയും സഹോദരിയും പൊലീസ് സ്റ്റേഷനിൽ ആയിരുന്നു. രാത്രി 11 മണിയോടെയാണ് വന്നത്. തുടർന്ന് ഞാറാഴ്ച ഉച്ചയോടെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്കാണെന്ന് അയൽ വീട്ടിൽ പറഞ്ഞാണ് ഇവർ ഇറങ്ങിയത്.

മഹാരാജാസ് കോളേജിലെ മതിലിലെ ചുവരെഴുത്ത് എസ്.എഫ്.ഐ മായിച്ചാൽ വീണ്ടും എഴുതാനായിരുന്നു തീരുമാനം. എന്ത് വില കൊടുത്തും ചുവരെഴുതാനായിരുന്നു നിർദ്ദേശവും, എസ്.എഫ്.ഐയ്ക്ക് വഴങ്ങേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കാനും നിർദ്ദേശമുണ്ടായിരുന്നു. അതിനാൽ പലരും കൈയിൽ ആയുധം കരുതിയിരുന്നു. ആദിൽ പൊലീസിൽ മൊഴി നൽകി. ആദിൽ ഉൾപ്പടെയുള് 15 അംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP