Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭിമന്യുവിനെ കുരുതി കൊടുത്തവരെ പുകച്ചുപുറത്തുചാടിക്കും വരെ സമ്മർദ്ദതന്ത്രം പയറ്റും; പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ജില്ലാ നേതാക്കൾക്ക് പുറമേ സംസ്ഥാന നേതാക്കളെയും നോട്ടമിട്ടു; രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമുള്ള അമർഷം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; കൊലപാതകികളെ ഏതുവിധേനയും പിടികൂടണമെന്ന് ഡിജിപിപിക്ക് നിർദ്ദേശം; സമ്മർദ്ദമേറിയതോടെ നൂറ്റമ്പതോളം പേരെ കരുതൽ തടങ്കലിലാക്കി പൊലീസ്

അഭിമന്യുവിനെ കുരുതി കൊടുത്തവരെ പുകച്ചുപുറത്തുചാടിക്കും വരെ സമ്മർദ്ദതന്ത്രം പയറ്റും; പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ജില്ലാ നേതാക്കൾക്ക് പുറമേ സംസ്ഥാന നേതാക്കളെയും നോട്ടമിട്ടു; രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമുള്ള അമർഷം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; കൊലപാതകികളെ ഏതുവിധേനയും പിടികൂടണമെന്ന് ഡിജിപിപിക്ക് നിർദ്ദേശം; സമ്മർദ്ദമേറിയതോടെ നൂറ്റമ്പതോളം പേരെ കരുതൽ തടങ്കലിലാക്കി പൊലീസ്

അർജുൻ സി വനജ്

കൊച്ചി: ഒളിവിലുള്ള അഭിമന്യു വധത്തിലെ പ്രതികളെ പുറത്തെത്തിക്കുന്നതിനായി സമ്മർദ്ദ തന്ത്രം പയറ്റുകയാണ് പൊലീസ്. ജില്ലാ നേതാക്കളുടെ കരുതൽ തടങ്കൽ തുടരുന്നതിനിടെ സംസ്ഥാന നേതാക്കളെയും പിടികൂടി പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ നേതാക്കളെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഈ നീക്കം പ്രതികൾ സ്വമേധയാ കീഴടങ്ങുന്നത് വരെ തുടരാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

ഏത് വിധേനയും അഭിമന്യു കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാണ് വിദേശത്തുള്ള മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.പോപ്പുലർ ഫ്രണ്ട് നടത്തിയിട്ടുള്ള വിവിധ ആക്രമണങ്ങളിൽ പ്രതികളായിട്ടുള്ളവരേയും, കൊലപാതകങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരേയുമടക്കം 150 ഓളം പേരാണ് നിലവിൽ കരുതൽ തടങ്കലിൽ ഉള്ളത്. ഇതിൽ ഏറ്റവുമധികം പേർ എറണാകുളം റൂറൽ പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. 18 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.

അതേ സമയം, പ്രധാന പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ഇടത് യുവജനസംഘടനകളിൽ അമർഷം പുകയുകയാണ്. കൊലപാതകം നടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാത്തതിനെതിരെ പരസ്യമായി രംഗത്തുവരാനാകാത്ത ഗതികേടിലാണ് എസ്.എഫ്.ഐ-ഡിവൈഎഫ്ഐ നേതൃത്വം. പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാത്തതിനെതിരെ കെ.എസ്.യു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും എസ്.എഫ്.ഐ.യെ സമ്മർദ്ദത്തിലാക്കി.അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് 14 ദിവസമായി. രണ്ടാഴ്ചയായിട്ടും ക്യത്യത്തിൽ പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല. മാത്രമല്ല അക്രമി സംഘത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നോ ഇവർ ആരൊക്കെയെന്നോ കൃത്യമായ സൂചനകൾ പോലും പൊലീസിനില്ല. നേരത്തെ തന്നെ തിരിച്ചറിഞ്ഞ മുഖ്യപ്രതികളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്.

എസ്.എഫ്.ഐ നേതാവിനെ കാമ്പസിൽ കുത്തിക്കൊന്ന പ്രതികളെ രണ്ടാഴ്ചയായിട്ടും പിടിക്കാനാകാത്തതിനെതിരെ പരസ്യമായി രംഗത്തുവരാൻ പോലും ഇടത് യുവജന സംഘടനകൾക്ക് കഴിയുന്നില്ല. ആഭ്യന്തര വകുപ്പിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി മഹാരാജാസ് കോളേജിൽ കെ.എസ്.യു പരസ്യ പ്രതിഷേധം നടത്തിയിട്ടും എസ്.എഫ്.ഐക്ക് മിണ്ടാട്ടമില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തത്കാലം പ്രതിഷേധ സമരം തുടങ്ങാൻ ഡിവൈഎഫ്ഐക്കും പരിപാടിയില്ല.

അഭിമന്യൂ വധകേസിലെ അന്വേഷണത്തിനെതിരെ സൈമൺ ബ്രിട്ടോ പരസ്യമായി രംഗത്തു വന്നതും ഇക്കാര്യത്തിൽ സിപിഎമ്മിലും യുവജന സംഘടനകളിലും പുകയുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്. അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ധനശേഖരണ പരിപാടിയിലാണ് സിപിഎം. ക്യാമ്പസുകളിൽ എസ്.എഫ്.ഐയും ധനശേഖരണം നടത്തുന്നുണ്ട്. അന്വേഷണ പുരോഗതിയിൽ തത്കാലം വിശ്വസിക്കുന്നുവെന്നാണ് എസ്.എഫ്.ഐയുടെ ഔദ്യോഗിക നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP