Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവരെഴുത്തിൽ തുടങ്ങിയ തർക്കം; എസ് എഫ് ഐ എതിർത്തപ്പോൾ ചെറുക്കാൻ തീരുമാനിച്ചു; സംഘർഷം മുന്നിൽ കണ്ട് പുറത്തു നിന്നുള്ളവർ ക്യാമ്പസിലെത്തി; തർക്കം മൂത്തപ്പോൾ കൊച്ചി ഹൗസിലുള്ളവരെ വിവരം അറിയിച്ചു; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ തന്നെ; എസ് ഡി പി ഐയുടെ പങ്ക് സ്ഥിരീകരിച്ച് മുഹമ്മദിന്റെ മൊഴിയും; മഹാരാജാസിലെ കൊലപാതകത്തിലെ പ്രധാന പ്രതിയെ പൊക്കിയത് കേരള-കർണാടക അതിർത്തിയിൽ നിന്നും

ചുവരെഴുത്തിൽ തുടങ്ങിയ തർക്കം; എസ് എഫ് ഐ എതിർത്തപ്പോൾ ചെറുക്കാൻ തീരുമാനിച്ചു; സംഘർഷം മുന്നിൽ കണ്ട് പുറത്തു നിന്നുള്ളവർ ക്യാമ്പസിലെത്തി; തർക്കം മൂത്തപ്പോൾ കൊച്ചി ഹൗസിലുള്ളവരെ വിവരം അറിയിച്ചു; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ തന്നെ; എസ് ഡി പി ഐയുടെ പങ്ക് സ്ഥിരീകരിച്ച് മുഹമ്മദിന്റെ മൊഴിയും; മഹാരാജാസിലെ കൊലപാതകത്തിലെ പ്രധാന പ്രതിയെ പൊക്കിയത് കേരള-കർണാടക അതിർത്തിയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് അലിയുടെ കുറ്റ സമ്മതം. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയുമാണ് പ്രതി. പുലർച്ചെ കാസർകോട് മംഗലാപുരം അതിർത്തിയിൽനിന്നാണ് മുഹമ്മദ് പിടിയിലായത്. ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.

കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും സൂചനയുണ്ട് കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം. എന്നാൽ ചുവരെഴുത്തിൽ തുടങ്ങിയ തർക്കമാണ് അഭിമന്യുവിന്റെ കൊലയിൽ എത്തിച്ചതെന്നാണ് മുഹമ്മദ് അലി നൽകിയിരിക്കുന്ന മൊഴി. പ്രശ്‌നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്യാമ്പസിന് പുറത്തുള്ളവരും തയ്യാറായി നിന്നു. എസ് എഫ് ഐയുടെ ചെറുത്ത് നിൽപ്പുണ്ടായപ്പോൾ കൊച്ചി ഹൗസിലുണ്ടായിരുന്നവരെ അറിയിച്ചു. അവരെത്തി അഭിമന്യുവിനെ വകവരുത്തിയെന്നാണ് മുഹമ്മദ് അലി നൽകിയ മൊഴി. എസ് ഡി പിഐയും പോപ്പുലർ ഫ്രണ്ടും ഈ കൊലയിൽ നേരിട്ട് പങ്കെടുത്തുവെന്നതിന് തെളിവ് കൂടിയാണ് മുഹമ്മദിന്റെ മൊഴി.

ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികളെ വിളിച്ചുവരുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. ഒന്നാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. കേസിൽ പൊലീസ് എഫ്ഐആറിലെ ഒന്നാം പ്രതിയായ മുഹമ്മദ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. ആരാണ് കുത്തിയതെന്ന് ഇയാൾ പൊലീസിന് വിവരം നൽകിയിട്ടുണ്ടെന്നാണ് വിവരം. മുഹമ്മദിനേയും സംഘത്തേയും പിടിക്കാന്ഡ എസ്ഡിപിഐ യുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പല സ്ഥാപനങ്ങളിലും തെരച്ചിൽ നടത്തുകയും ഇവരുടെ ബന്ധുവീടുകളിലും മറ്റും പരിശോധന നടത്തുകയും ചെയ്തിരുന്നു. പ്രതികൾ പുറത്തേക്ക് രക്ഷപെടാതിരിക്കാനും മറ്റും പൊലീസ് ശക്തമായ മുൻകരുതലുകളായിരുന്നു സ്വീകരിച്ചത്.

ക്യാമ്പസിലെ ചുവരെഴുത്തിനെ തുടർന്നുള്ള സംഘർഷമായിരുന്നു വഴക്കിന് കാരണം. മുഹമ്മദ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കൊലപാതക സംഘം ക്യാമ്പസിൽ എത്തിയത്. സംഭവത്തിന് തൊട്ടു പിന്നാലെ മുഹമ്മദ് കൊച്ചി വിടുകയും ചെയ്തിരുന്നു. മുഹമ്മദിന് വേണ്ടി തിരുവനന്തപുരത്തും കണ്ണൂരിലുമൊക്കൊയായി വലിയ തോതിൽ തെരച്ചിൽ നടത്തിയിരുന്നു. മറ്റു പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. കൊലപാതകം നടത്തുന്നതിനായി പ്രെഫഷണലായി പരിശീലനം കിട്ടിയവരാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞദിവസം അറസ്റ്റിലായ ആദിൽ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. പത്ത് പേർ കൊലപാതകത്തിൽ ഉൾപെട്ടിട്ടുണ്ടെങ്കിലും ഇതിൽ നാല് പേർ മാത്രമാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവർ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP