Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ സംഘത്തിലെ ഒരു കൊലയാളി പൊലീസിന്റെ പിടിയിൽ; കസ്റ്റഡിയിൽ ഉള്ളത് കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആലുവ എടത്തല സ്വദേശി ആദിൽ എന്ന് അന്വേഷണ സംഘം; കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ഇയാളെ പിടികൂടിയത് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ടിന്റെ ഒളിസങ്കേതത്തിൽ നിന്നെന്ന് സൂചന; കൊലയാളി സംഘത്തിലെ ആദ്യ അറസ്റ്റോടെ മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പ്രതീക്ഷയിൽ പൊലീസ്

അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ സംഘത്തിലെ ഒരു കൊലയാളി പൊലീസിന്റെ പിടിയിൽ; കസ്റ്റഡിയിൽ ഉള്ളത് കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആലുവ എടത്തല സ്വദേശി ആദിൽ എന്ന് അന്വേഷണ സംഘം;  കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ഇയാളെ പിടികൂടിയത് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ടിന്റെ ഒളിസങ്കേതത്തിൽ നിന്നെന്ന് സൂചന; കൊലയാളി സംഘത്തിലെ ആദ്യ അറസ്റ്റോടെ മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പ്രതീക്ഷയിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ സംഘത്തിൽ പെട്ട ഒരു കൊലയാളി പിടിയിലായി. ഇയാൾക്ക് കൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ എടത്തല സ്വദേസിയായ ആദിൽ ആണ് പിടിയിലായത്. 12 അംഗ കൊലയാളി സംഘത്തിൽ ഒരാളാണ് ഇയാളെണെന്നാണ് പൊലീസ് നൽകുന്ന വിവരം. കാമ്പസ് ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി അംഗമായ ആദിലിനെ പിടികൂടിയത് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ടിന്റെ ഒളിസങ്കേതത്തിൽ നിന്നാണെന്നാണ് സൂചന. അതേസമയം ഇയാളാണോ അഭിമന്യുവിനെ കുത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതാദ്യമായാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളെ പൊലീസ് പിടികൂടുന്നത്. നേരത്തെ നേരത്തെ മൂന്ന് പേരെ എസ്എഫ്ഐക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അഭിമന്യു കൊലപാതകത്തിൽ 15 മുതൽ 17 പേരുടെ സംഘമാണ് പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 12 പേരുടെ സംഘമാണ്. ഈ സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായത്. ഒളിവിൽ പോയ മറ്റ് പ്രതികൾക്ക് ഒളിയിടം ഒരുക്കി നൽകിയിരിക്കുന്നതും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പൊലീസ് നിഗമനം. ആലപ്പുഴ എറണാകുളം ജില്ലകളിൽ നിന്നായി 40 ഓളം എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് വിവിധ സ്ഥലങ്ങളിൽ നിന്ന് കൃത്യത്തിനായി നിയോഗിക്കപ്പെട്ടവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. അതുകൊണ്ടു തന്നെ ഗൂഢാലോചന നടന്നുവെന്ന് സുവ്യക്തം.

ഗൂഢാലോചനയിൽ പങ്കെടുത്തത് ആരൊക്കെ, അഭിമന്യുവിനെ കുത്തിയത് ആര്, മുഹമ്മദ് എന്ന പേരിൽ രണ്ട് അംഗങ്ങൾ സംഘത്തിലുണ്ടായിരുന്നതിൽ അഭിമന്യുവിനെ കുത്തിയത് ഏത് മുഹമ്മദ് എന്നു തുടങ്ങിയ അന്വേഷണങ്ങൾക്ക് ഇതോടെ ഉത്തരം ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. അഭിമന്യു കൊല്ലപ്പെട്ട് പതിനാല് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിൽ എസ്എഫ്‌ഐ അടക്കം കടുത്ത അമർഷത്തിലായിരുന്നു. കെഎസ് യുവും എഐവൈഎഫും പ്രത്യക്ഷ സമരത്തിലേക്കും നീങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. സൈമൺ ബ്രിട്ടോ അടക്കമുള്ളവർ അന്വേഷണ സംഘത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പൊലീസ് ഒരു പരതിയെ പിടികൂടിയിരിക്കുന്നത്.

പ്രതികൾ വിദേശത്ത് കടന്നെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ കേരളത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികൾക്കായി അതിർത്തി സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ഇവർ വിദേശത്തേക്ക് കടന്നിട്ടുണ്ടൊയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

അഭിമന്യു വധക്കേസിൽ നേരിട്ട് പങ്കെടുത്ത ആറ് നെട്ടൂർ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ, കൊലപാതകം നടത്തിയ പ്രതികളെ കോളെജിലേക്ക് വിളിച്ചു വരുത്തിയ മുഹമ്മദ് എന്നയാളെയും കണ്ടെത്താനുണ്ട്. എന്നാൽ, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. പാർട്ടി ക്രിമിനലുകളെ ഒളിവിൽ പാർപ്പിക്കാൻ കൃത്യമായ ഒളിത്താവളങ്ങളും പോപ്പുലർ ഫ്രണ്ടിനുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറിവോടെ കേരളത്തിൽത്തന്നെ ഒളിവിൽ കഴിയുന്ന ഇവർക്കു വിവരങ്ങൾ എത്തിക്കുന്നതു ക്യാമ്പസ് ഫ്രണ്ട് ബന്ധമുള്ള യുവതികളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവരികയുണ്ടായി. അഭിമന്യുവിന്റെ ഘാതകരെ സംരക്ഷിക്കാൻ ഇവരും രംഗത്തുണ്ടെന്നായിരുന്നു വാർത്തകൾ.

പോപ്പുലർ ഫ്രണ്ടിനു കേരളത്തിനു പുറത്തും നിരവധി ഒളിസങ്കേതങ്ങളുള്ളതിനാൽ ഹൈദരാബാദ്, ഭോപ്പാൽ, കോയമ്പത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പൊലീസിന്റെ പ്രത്യേകസംഘം തെരച്ചിൽ തുടരുന്നു. രഹസ്യദൗത്യത്തിനു കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് പൊലീസ് മേധാവികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതിനു പുറമേയാണ് എൻ.ഐ.എയുടെ സമാന്തര അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ 12 ഒളിത്താവളങ്ങൾ പൊലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ആരെയും വൈകാരികമായി ബാധിക്കാതിരിക്കാൻ റെയ്ഡ് നടപടികൾ ജാഗ്രതയോടെ വേണമെന്നാണ് ഉന്നതതലനിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP