Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ വഴി സംസാരിച്ച് വീഴ്‌ത്തി പ്രണയക്കുരുക്കിലാക്കി; നേരിൽ കാണും മുമ്പേ ഭീഷണിയും തുടങ്ങി; പരിയാരം മെഡിക്കൽ കോളേജിലെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കി തിരുവനന്തപുരം സ്വദേശിയുടെ അറസ്റ്റ്; കേസിൽ തുമ്പായത് വിദ്യാർത്ഥിനിയുടെ ഡയറിക്കുറിപ്പ്

മൊബൈൽ വഴി സംസാരിച്ച് വീഴ്‌ത്തി പ്രണയക്കുരുക്കിലാക്കി; നേരിൽ കാണും മുമ്പേ ഭീഷണിയും തുടങ്ങി; പരിയാരം മെഡിക്കൽ കോളേജിലെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കി തിരുവനന്തപുരം സ്വദേശിയുടെ അറസ്റ്റ്; കേസിൽ തുമ്പായത് വിദ്യാർത്ഥിനിയുടെ ഡയറിക്കുറിപ്പ്

രഞ്ജിത്ത് ബാബു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വെള്ളറട പൊന്നമ്പി ഹരിതയിൽ കിരൺ ബെന്നി കോശി(19) യെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണകുറ്റത്തിന് ഐ പി സി 305 അനുസരിച്ചാണ് പരിയാരം പ്രിൻസിപ്പൽ എസ് ഐ വി ആർ വിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ രണ്ടിനാണ് പരിയാരം നേഴ്സിങ് കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസിൽ ജയരാജ്-ലീന ദമ്പതികളുടെ മകൾ പി ശ്രീലയ (19) ഹോസ്റ്റലിലെ ഫാനിൽ ചുരിദാർ ഷാളിൽ തൂങ്ങിമരിച്ച നിലയിൽകണ്ടത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസിൽ പോകാതിരുന്ന ശ്രീലയ ഉച്ചക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

പഠിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും റൂമിൽ കത്തെഴുതിവെച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ഈ കത്ത് തന്റെ മകളുടെ കയ്യക്ഷരമല്ലെന്നും മരണത്തിന് പിറകിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ. നഴ്സിങ് സ്‌കൂളിലെ ഡ്രൈവർ പി ജയരാജൻ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതികൾ നൽകിയിരുന്നു. മരണത്തിന് പിന്നിൽ തങ്ങൾക്ക് നിരവധി സംശയങ്ങളുണ്ടെന്നും, മകൾക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും, നല്ല മാർക്ക് വാങ്ങി വിജയിച്ച ശ്രീലയ സ്വന്തം താൽപര്യപ്രകാരമാണ് നേഴ്സിങ് തെരഞ്ഞെടുത്തതെന്നും പഠനത്തെ കുറിച്ച് ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടിൽ വരുമ്പോഴെല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോൾ ശ്രീലയ രാത്രി ദീർഘനേരം ഒരാളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും അവൾക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതായി പരിയാരം പൊലീസ് പറഞ്ഞിരുന്നു.

ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഹോസ്റ്റൽ മുറിയിൽ കൂടെ താമസിക്കുന്ന ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി നിന്നെ ഞങ്ങൾ പോകുന്നതിനിടക്ക് ആരെയെങ്കിലും കൊണ്ട് പ്രേമിപ്പിക്കുമെന്ന് പന്തയം വെച്ചിരുന്നതായി മകൾ അമ്മയോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് ജയരാജൻ പരാതിയിൽ ബോധിപ്പിച്ചിരുന്നു.

പ്രതി എറണാകുളത്ത് കണ്ടെയ്നർ ലോറി സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇരുവരും മൊബൈൽ ഫോണിലൂടെ പരിചയപ്പെടുന്നത്. കാമുകനെ ശ്രീലയ നേരിൽ കണ്ടിരുന്നില്ലെന്നും എഴുതിവെച്ച ഡയറിക്കുറിപ്പിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഭീഷണിയെത്തുടർന്നാണ് ശ്രീലയ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP