Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിനെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു; ആലുവ പൊലീസ് ക്ലബ്ബിലെത്തി താരവും നാദിർഷയും മൊഴി നൽകുന്നു; നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിയും; ജനപ്രിയനായകനെ മൊഴിയിൽ വിവാദ കേസിന്റെ ക്ലൈമാക്‌സ് ആകുമോ എന്നറിയാൻ കാത്ത് കേരളം; ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്ന് ദിലീപ്

ദിലീപിനെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു; ആലുവ പൊലീസ് ക്ലബ്ബിലെത്തി താരവും നാദിർഷയും മൊഴി നൽകുന്നു; നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിയും;  ജനപ്രിയനായകനെ മൊഴിയിൽ വിവാദ കേസിന്റെ ക്ലൈമാക്‌സ് ആകുമോ എന്നറിയാൻ കാത്ത് കേരളം; ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്ന് ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭ്യൂഹങ്ങൾക്ക് ഒടുവിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് പൊലീസിന് മുന്നിൽ മൊഴി നൽകാൻ ഹാജരായി. അതേസമയം താൻ നൽകിയ പരാതിയിൽ മൊഴി നൽകുന്നതിനാണ് എത്തിയതെന്നാണ് താരം പറയുന്നത്. നാദിർഷായും ദിലീപിനൊപ്പം മൊഴി നൽകാൻ ഹാജരായിട്ടുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയിൽ നിന്നും പൊലീസ് മൊഴിയെടുക്കും. പൊലീസ് ക്ലബ്ബിൽ വച്ചാണ് ചോദ്യം ചെയ്യൽ. ആലുവയിലെ വീട്ടിൽ നിന്നാണ് ദിലീപ് മൊഴി നൽകാനായി പൊലീസ് ക്ലബ്ബിൽ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ ദിലീപിന് നോട്ടീസ് നൽകിയിരുന്നു. നടിയെ ആക്രമിച്ച സംഭവം സംബന്ധിച്ചും പൊലീസ് ദിലീപിനോട് ചോദിക്കും. പൾസർ സുനിയെന്ന സുനിൽകുമാറിന്റെ മൊഴിയെക്കുറിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കും.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്നു ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയിൽനിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇന്ന് വൈകുന്നേരം അമ്മയുടെ യോഗം കൊച്ചിയിൽ നടക്കുന്നുണ്ട്. അമ്മയുടെ ട്രഷററായ ദിലീപ് മൊഴി നൽകിയ ശേഷമാണ് യോഗത്തിൽ പങ്കെടുക്കുകയെന്നാണ് റിപ്പോർട്ട്. പെരുമ്പാവൂർ സിഐ ബൈജു പൗലോസിനാണ് അന്വേഷണ ചുമതല. മറ്റ് ഉന്നത ഉദ്യോഗസ്ഥരും മൊഴിയെടുക്കാനെത്തുമെന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ പങ്കില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. നുണപരിശോധന അടക്കം ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനി ജയിലിൽ സഹതടവുകാരനായിരുന്ന വിഷ്ണുവിന് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി പുതിയ വിവരം പുറത്തുവന്നു. ദിലീപിനെ ഭീഷണിപ്പെടുത്തുന്നതിനാണ് പണം വാഗ്ദാനം ചെയ്തതെന്നാണ് പുറത്തുവരുന്ന സൂചനകൾ. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. ഇതിൽ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്ന് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നൽകിയിരുന്നത്. കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനിതന്നെയാണ് ഫോൺ വിളിച്ചതെന്നു പിന്നാലെ കണ്ടെത്തിയിരുന്നു.

ഒന്നര കോടി രൂപ നൽകണം അല്ലെങ്കിൽ കേസിൽ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു ഭീഷണി. സുനി ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയിലിൽ വച്ചാണ് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ ജയിലിന് പുറത്തേക്ക് കടത്തുകയും ചെയ്തു. ഫോൺ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരൻ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ സുനിൽ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിലാണെന്നും റിപ്പോർട്ട്. പാചകപ്പുരയിലെ ചാക്കുക്കെട്ടുകൾക്കിടയിൽ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് സഹതടവുകാരൻ സനലാണ്. ഓരോ തവണയും ഫോൺ ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവിയൽ പെടാതിരിക്കാൻ ടോയ്ലറ്റിന്റെ തറയിൽ കിടന്നാണ് ഫോൺ വിളിച്ചതെന്നും റിപ്പോർട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ മാനേജരെയും നാദിർഷായെയും ഫോണിൽ വിളിച്ചതു സഹതടവുകാരനായ വിഷ്ണുവിന്റെ സഹായത്തോടെ സുനി തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിഷ്ണു ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂവിനുള്ളിൽ ഒളിപ്പിച്ചു നൽകിയ മൊബൈൽ ഫോണാണു സുനി ഉപയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP