Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിവി അവതാരികയെ ഉടൻ ചോദ്യം ചെയ്യും; കാവ്യയും അമ്മ ശ്യാമളയും അറസ്റ്റ് ഭീഷണിയിൽ; അപ്പുണ്ണിയെ പൊലീസ് കുടുക്കിയെന്നും സൂചന; ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയിലേക്ക്; നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പഴുതുകളടച്ച് കരുതലോടെ പൊലീസ്

ടിവി അവതാരികയെ ഉടൻ ചോദ്യം ചെയ്യും; കാവ്യയും അമ്മ ശ്യാമളയും അറസ്റ്റ് ഭീഷണിയിൽ; അപ്പുണ്ണിയെ പൊലീസ് കുടുക്കിയെന്നും സൂചന; ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയിലേക്ക്; നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പഴുതുകളടച്ച് കരുതലോടെ പൊലീസ്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജാമ്യത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ജയിലിൽ അഭിഭാഷകർ ദിലീപുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായത്.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെയാകും സമീപിക്കുക. ദിലീപ്, ഭാര്യ കാവ്യ മാധവൻ എന്നിവരുടെ അടുത്ത സുഹൃത്തും ചലച്ചിത്ര പ്രവർത്തകയും ടിവി അവതാരകയുമായ യുവതിയെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. അപ്പുണ്ണിയെ പൊലീസ് കണ്ടെത്തിയെന്നും സൂചനയുണ്ട്. ഉടൻ അറസ്റ്റ് ചേയ്‌തേക്കും.

നടി ഉപദ്രവിക്കപ്പെട്ട ദിവസങ്ങളിൽ ഇവരുടെ നീക്കങ്ങളിൽ ആദ്യം മുതൽ പൊലീസിനു സംശയമുണ്ടായിരുന്നു. എന്നാൽ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യാതെ ഇവരെ ചോദ്യം ചെയ്തിട്ടു കാര്യമില്ലാത്ത സാഹചര്യത്തിലാണു ഇവരുടെ ചോദ്യം ചെയ്യലും വൈകിപ്പിച്ചത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് രഹസ്യമായി പരിശോധിച്ചിരുന്നു. ഈ സാഹചര്യങ്ങളും ദിലീപ് പരിശോധിക്കുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലുള്ള ദിലീപിന് കൗൺസിലിങ് നൽകാനും ജയിൽ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

സബ് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ അഭിഭാഷകർ ദിലീപുമായി കൂടിക്കാഴ്ച നടത്തി. സംസാരം 20 മിനിറ്റ് നീണ്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുമെന്നു വാർത്ത വന്നിരുന്നു. എന്നാൽ, ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചാൽ പുറത്തിറങ്ങൽ നീളുമെന്ന് അഭിപ്രായം ഉയർന്നു.

അതുകൊണ്ടാണു ഹൈക്കോടതിയെ തന്നെ ഒരുവട്ടം കൂടി സമീപിക്കാൻ തീരുമാനിച്ചത്. അവിടെ ജാമ്യാപേക്ഷ തള്ളിയാൽ മാത്രമേ സുപ്രീ കോടതിയിൽ പോകൂ. ഹൈക്കോടതി ഉത്തരവുണ്ടായ തിങ്കളാഴ്ച ദിലീപിന്റെ സഹോദരൻ അനൂപും ഹോട്ടലുടമയായ സുഹൃത്തും ജയിലിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്നാണു ദിലീപും അഭിഭാഷകരും തമ്മിൽ നേരിട്ടു കാണാൻ തീരുമാനിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെയും ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിർദേശത്തിനു വിരുദ്ധമായി ദിലീപിനെ കാണാൻ സുഹൃത്തിനു സബ് ജയിൽ അധികൃതർ അനുമതി നൽകിയതു വിവാദമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP