Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരാട്ടെ ബ്‌ളാക്ക് ബെൽറ്റ് ജേതാവായ മകൾ; സിവിൽ സർവ്വീസിന് പഠിക്കുന്ന ഇരുപത്തിനാലുകാരിക്ക് ശാരീരിക ക്ഷമത പഠിപ്പിക്കാൻ പൊലീസുകാരി; വീട്ടിലുള്ള അഞ്ച് സർക്കാർ വാഹനങ്ങളിൽ ഒന്നിൽ യാത്ര ചെയ്യുന്നത് 'വീട്ടിലെ പട്ടി'; അലക്കാനും തൂക്കാനും പാചകത്തിനുമായി 15ലേറെ ക്യാമ്പ് ഫോളോവേഴ്‌സ്; ലീഗിന്റെ മുൻ മന്ത്രിയായ എംപിയുടെ വാടക വീട് കിട്ടാത്തതിൽ അരിശം തീർത്തത് കമാൻഡിനോട്; സുധേഷ് കുമാറിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ

കരാട്ടെ ബ്‌ളാക്ക് ബെൽറ്റ് ജേതാവായ മകൾ; സിവിൽ സർവ്വീസിന് പഠിക്കുന്ന ഇരുപത്തിനാലുകാരിക്ക് ശാരീരിക ക്ഷമത പഠിപ്പിക്കാൻ പൊലീസുകാരി; വീട്ടിലുള്ള അഞ്ച് സർക്കാർ വാഹനങ്ങളിൽ ഒന്നിൽ യാത്ര ചെയ്യുന്നത് 'വീട്ടിലെ പട്ടി'; അലക്കാനും തൂക്കാനും പാചകത്തിനുമായി 15ലേറെ ക്യാമ്പ് ഫോളോവേഴ്‌സ്; ലീഗിന്റെ മുൻ മന്ത്രിയായ എംപിയുടെ വാടക വീട് കിട്ടാത്തതിൽ അരിശം തീർത്തത് കമാൻഡിനോട്; സുധേഷ് കുമാറിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപി സുധേഷ്‌കുമാറിനെതിരോ പൊലീസിൽ നിന്ന് കൂടുതൽ പരാതികൾ. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സർക്കാർ വാഹനങ്ങൾ. മാടമ്പിയെ പോലെയാണ് സുധേഷ് കുമാർ പ്രവർത്തിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പൊലീസ് വാഹനം. മകളെ ശാരീരിക ക്ഷമത പരീശിലിപ്പിക്കുന്നത് വനിത പൊലീസ് ഉദ്യോഗസ്ഥ. വീട്ടിൽ ജോലിക്ക് നിയോഗിച്ചരിക്കുന്നത് 15 ലേറെ ക്യാമ്പ് ഫോളേവറന്മാരെ-അങ്ങനെ നിരവധി പരാതികളാണ് പൊലീസ് അസോസിയേഷൻ ഉയർത്തുന്നത്.

പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥന് അന്വേഷണചുമതല കൈമാറി. പൊലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി. സുധേഷ് കുമാറിന്റെ മകളെ കേസിൽ നിന്ന് രക്ഷിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി എഡിജിപിയുടെ മകളുടെ പരാതിയിൽ വീട്ടിലെ ഡ്രൈവറായിരുന്ന ഗവാസ്‌കറിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ സാഹചര്യത്തിലാണ് കൂടുതൽ പരാതികൾ പുറത്തുവരുന്നത്.

എഡിജിപി സുധേഷ്‌കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒൻപത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുള്ള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗകമായി സർക്കാർ നൽകിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നൽകിയ വാഹനങ്ങൾ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പട്ടിയാണെന്നത് കൗതുകം ഉയർത്തുന്നുവെന്നും പൊലീസ് അസോസിയേഷൻ പറയുന്നു.

മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ഇവരുടെ ജോലി. വാഹനങ്ങൾ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പൊലീസുകാരെയും നിയോഗിച്ചുണ്ട്. വിവിധ ബറ്റാലിയനുകളിലെ ക്യാന്റീൻ ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പർ , കാർപെന്റർ , എന്നീ തസ്തികയിൽ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.

കൂടെ ജോലി ചെയ്യുന്ന കീഴുദ്ദേഗസ്ഥരോട് വളരെ മോശമായിട്ടാണ് സുധേഷ്‌കുമാറും കുടുംബവും പെരുമാരുന്നതെന്ന ആക്ഷേപം പൊലീസുകാർ ഉന്നയിക്കുന്നു. മാനസിക പീഡനത്തിൽ മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവർ നീണ്ട അവധിയിൽ പ്രവേശിച്ചു. മുൻ മന്ത്രിയും നിലവിൽ എംപിയുമായ ഒരു മുതിർന്ന മുസ്ലിം ലീഗ് നേതാവ് തിരുവനന്തപുരം താമസിക്കുന്ന വാടക വീട് തനിക്ക് ഇടനില നിന്ന് വാങ്ങി നൽകാത്തതിന് ഒരു മുതിർന്ന കമാൻഡിനെ പരസ്യമായി ശകാരിച്ചതും ചർച്ചയാക്കുന്നുണ്ട്.

കരാട്ടെ ബ്ളാക്ക് ബെൽറ്റ് ജേതാവായ മകൾ സ്വന്തം ഡ്രൈവറുടെ പുറത്ത് കൈതരിപ്പ് തീർത്തിട്ടും സുധേഷ്‌കുമാർ മൗനം തുടരുകയാണ്. അതിനിടെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണചുമതല സിറ്റി ക്രൈംബ്രാഞ്ചിന് കമ്മീഷണർ കൈമാറി. അസിസ്റ്റന്റ് കമ്മീഷണർ സന്തോഷാവും കേസ് ഇനി അന്വേഷിക്കുക. ചാടി കയറി അറസ്റ്റ് വേണ്ടന്നതാണ് പൊലീസ് തൽകാലം സ്വീകരിച്ചിരിക്കുന്ന നിലപാട്. കോടതി അവധിയായതിനാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പെൺകുട്ടി. മർദ്ദനമേറ്റ പൊലീസുകാരനെ വശത്താക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും പൊലീസ് അസോസിയേഷന്റെ നിലപാട് മൂലം അതിന് കഴിഞ്ഞില്ല.

പൊലീസുകാരെനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് അസോസിയേഷൻ കർശനമായ നിലപാടാണ് എടുത്തിരിക്കുന്നത് .പൊലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും ,ഡിജിപിക്കും പരാതി നൽകി. ഇതിൽ മുഖ്യമന്ത്രി കർശന നടപടിക്ക് നിർദ്ദേശം നൽകി. പൊലീസുകാരനെതിരെ കേസെടുത്തതിൽ മുഖ്യമന്ത്രി വിശദീകരണവും തേടി. ഡിജിപിയാണ് വിശദീകരണം നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP