1 usd = 68.42 inr 1 gbp = 89.72 inr 1 eur = 79.84 inr 1 aed = 18.63 inr 1 sar = 18.24 inr 1 kwd = 226.18 inr

Jul / 2018
18
Wednesday

മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവിവാഹിതനൊപ്പം കൂടി; കാമുകനെ അടിച്ചു വീഴ്‌ത്തുന്നത് കണ്ടു ഒച്ചവച്ച കാമുകിയുടെ വായിൽ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം ഒളിപ്പിച്ചു; ബാബുവിനെ രാജാപ്പാറമെട്ട് കൊക്കയിൽ കൊന്ന് തള്ളിയ കള്ളക്കളി പൊലീസ് പൊളിച്ചത് ഇങ്ങനെ: എമിലി മുഖ്യ സാക്ഷിയാകും

December 06, 2017 | 08:59 AM IST | Permalinkമുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവിവാഹിതനൊപ്പം കൂടി; കാമുകനെ അടിച്ചു വീഴ്‌ത്തുന്നത് കണ്ടു ഒച്ചവച്ച കാമുകിയുടെ വായിൽ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം ഒളിപ്പിച്ചു; ബാബുവിനെ രാജാപ്പാറമെട്ട് കൊക്കയിൽ കൊന്ന് തള്ളിയ കള്ളക്കളി പൊലീസ് പൊളിച്ചത് ഇങ്ങനെ: എമിലി മുഖ്യ സാക്ഷിയാകും

ആർ കണ്ണൻ

അടിമാലി: മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സ്ത്രീ സാക്ഷിയെന്ന് പൊലീസ്. രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു. ശാന്തൻപാറ തൊട്ടിക്കാനം വാഴയിൽ രാജന്റെ മകൻ രാജീവി (32) നെ കൊലപ്പെടുത്തി തമിഴ്‌നാട് അതിർത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയിൽ തള്ളിയ കേസിൽ അറസ്റ്റിലായ തന്നെ മാങ്ങാത്തൊട്ടി വാഴാട്ട് ഗോപി (42), തൊട്ടിക്കാനം വാക്കോട്ടിൽ ബാബു (43) എന്നിവരെയാണ് നെടുംകണ്ടം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ റിമാൻഡ് ചെയ്തത്.

കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് റിമാൻഡിലായ പ്രതികൾ. ഏതാനും നാളുകളായി ബാബുവിനൊപ്പം താമസിച്ചു വന്നിരുന്ന എമിലിയെന്ന സ്ത്രീയെയും സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കൊലപാതകം നേരിൽ കണ്ടയാളെന്ന നിലയിൽ കേസിലെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. അവിവാഹിതനായ രാജീവ് ബാബുവിനൊപ്പമാണ് ഗോപിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നത്. രാജീവിന്റെ മൊബൈൽ ഫോൺ എമിലിയും ബാബുവും ചേർന്ന് മോഷ്ടിച്ചുവെന്നാരോപിച്ചുണ്ടായ വഴക്കിനെ തുടർന്ന് രാജീവ് തല്ലിയതാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ജൂലൈ മാസം പത്തിന് വൈകിട്ട് ആറുമണിയോടെ ബാബുവും ഭൂഉടമയായ ഗോപിയും ചേർന്ന് തൂമ്പ ഉപയോഗിച്ച് അടിച്ചു വീഴ്‌ത്തി രാജീവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പടുതയിൽ പൊതിഞ്ഞ് ഗോപിയുടെ ജീപ്പിൽ കയറ്റി പതിനഞ്ചുകിലോമീറ്ററോളം അകലെയുള്ള രാജാപ്പാറമെട്ട് കൊക്കയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്താനാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതികൾ. സംഭവത്തിന് ദൃക്സാക്ഷിയായ എമിലിയെ സംഭവം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് ഭയന്നുപോയ എമിലി ഇവരിൽ നിന്നും അകന്ന് സഹോദരനൊപ്പം ആനയിറങ്ങൽ ഭാഗത്ത് താമസിച്ചു വരികയായിരുന്നു. ജൂലൈ പത്തിന് നെടുംകണ്ടം കോടതിയിൽ കേസുമായി ബന്ധപ്പെട്ട് പോയ രാജീവ് തിരിച്ചെത്തിയില്ലെന്നു കാണിച്ച് ജൂലൈ 18-ന് മാതാവ് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ശാന്തൻപാറ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേണം നടത്തുകയും ഗോപി അടക്കമുള്ളവരെ പലവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി വിട്ടയച്ചിരുന്നതായും പൊലീസ് പറഞ്ഞു.

എന്നാൽ കേസിൽ പുരോഗതിയില്ലാതെ വന്നതോടെ കഴിഞ്ഞ 27-ന് രാജീവിന്റെ സഹോദരി രാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള എസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സംഭവത്തിൽ സംശയമുള്ള ആളുകളെ കണ്ടെത്തി നടത്തിയ ചോദ്യംചെയ്യലിൽ എമിലി തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായത്. ഏതാനും ദിവസങ്ങളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

തുടർന്ന് നടത്തിയ കുറ്റസമ്മത മൊഴിയനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മുതൽ വൻ പൊലീസ് സംഘം രാജാപ്പാറ മെട്ടിലെ കൊക്കയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ജീർണ്ണിച്ച മൃതദേഹവും പടുതയും വസ്ത്രങ്ങളും അടക്കം കണ്ടെത്താനായത്. ബന്ധുക്കൾ വസ്ത്രങ്ങൾ; തിരിച്ചറിഞ്ഞതോടെ നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തോടൊപ്പം രാജീവിന്റെ മാതാവിന്റെത് അടക്കമുള്ള ഡി.എൻ.എ. പരിശോധയും നടത്തി സ്ഥിരീകരിക്കും. മൂന്നാർ ഡിവൈ.എസ്‌പി: എസ്. അഭിലാഷ്, ദേവികുളം സി.ഐ: ജയൻ, പ്രത്യേക അന്വേഷണ സംഘതലവൻ എസ്.ഐ: ജോബി തോമസ്, എഎസ്ഐ: സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ തങ്കച്ചൻ മാളിയേക്കൽ, എം.ആർ. സതീഷ്, ബേസിൽ പി. ഐസക്, സി.പി.ഓ: എസ്. സുബൈർ, സലിൻ രവി, ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരായ ബിനുമോൻ, ഇ.ജി. മനോജ്കുമാർ, അബ്ദുൾനാസർ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെടുത്തത്.

രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗോപി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതും നിരവധി വാഹന മോഷണങ്ങളും കഞ്ചാവ് കച്ചവടവുമെല്ലാം കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജീവിനെ ജൂലൈ 10 മുതൽ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ജൂലൈ 18-ന് മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാളുടെ തിരോധാനം ചർച്ചാവിഷയമായത്. എന്നാൽ ഇയാൾ മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയതായി ഗോപിയുടെ നേതൃത്വത്തിൽ നാട്ടിൽ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി യുവാക്കൾ മറ്റു ജോലികളുടെ പേരിൽ ഇത്തരത്തിൽ കഞ്ചാവ് കൃഷിക്കു പോയിട്ടുള്ള വിവരം ചർച്ചാവിഷയമായതോടെ പലരും ഈ കഥകൾ വിശ്വസിക്കുകയായിരുന്നു.

വിവാഹം പോലും കഴിക്കാതിരിക്കുകയും വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും ഇത്രയും നാൾ മാറി നിൽക്കില്ലെന്നത് അടക്കമുള്ള സംശയത്തിന്റെ പേരിലാണ് സഹോദരി കഴിഞ്ഞ 27-ന് എസ്‌പിക്ക് പരാതി നൽകിയത്. കൊലപാതകം നേരിൽ കണ്ടത് അടക്കമുള്ള കാര്യങ്ങൾ മറച്ചുവച്ച കുറ്റങ്ങൾ ബാബുവിന്റെ ഭാര്യ എമിലി ചെയ്തിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശത്ത് നടന്ന കൊലപാതകം നേരിൽ കണ്ട മറ്റാരും ഇല്ലാതിരുന്നതോടെ ഇവരെ പ്രധാന സാക്ഷിയാക്കുകയായിരുന്നു. മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഏതാനും വർഷങ്ങളായി ബാബുവിനൊപ്പം താമസിച്ചു വരികയായിരുന്നു എമിലി. തൂമ്പാകൈ കൊണ്ട് അടിച്ചുവീഴ്‌ത്തിയത് അടക്കമുള്ള കൊലപാതക ദൃശ്യങ്ങൾ നേരിൽ കണ്ട് ഒച്ചവയ്ക്കാൻ ശ്രമിച്ച എമിലിയുടെ വായിൽ പ്രതികൾ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

ശാന്തൻപാറയിൽ മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട രാജീവിനെ കാണാതായതായി കഴിഞ്ഞ ജൂലൈ 18-ന് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാതിരുന്ന സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. രാജീവുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ തന്നെയാണ് കൊലപാതകം നടത്തിയിരുന്നത്. ഇവരെ മാത്രം കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ ചുരുൾ അഴിയുമായിരുന്നു. ബന്ധപ്പെട്ട എസ്.ഐ: കേസ് അന്വേഷണത്തിൽ മുൻപ് പലവട്ടം സാമർത്ഥ്യം തെളിയിച്ചിട്ടുള്ള ആളാണെന്നും ഈ സംഭവത്തിൽ എന്താണ് വീഴ്ച പറ്റിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന
പേരാമ്പ്രയിൽ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐക്കാർ ആക്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരായ കാമ്പെയിനിൽ പങ്കെടുത്തതിന്; കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടുള്ള സമരപരിപാടി സുഡാപ്പികളെ ചൊടിപ്പിച്ചു; സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടി; കൊലവെറി തീരാതെ വീണ്ടും പോപ്പുലർ ഫ്രണ്ടുകാർ
മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ജനജീവിതം സാധാരണ നിലയിലെത്തില്ല; വെള്ളം കയറിയ റോഡുകൾ പലതും ഇപ്പോഴും അപകടാവസ്ഥയിൽ തന്നെ; രണ്ട് ദിവസം മരണത്തിന് കീഴടങ്ങിയത് 18പേർ; വീട്ടിൽ വെള്ളം കയറിയതു കൊണ്ട് വഴിയാധാരമായത് അനേകർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് അരലക്ഷത്തോളം പേരെ; കുതിച്ചൊഴുകുന്ന വെള്ളത്തിൽ മീൻപിടിച്ചും മദ്യപാർട്ടി നടത്തിയും അടിച്ചു പൊളിച്ച് കോട്ടയത്തുകാർ
എലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇല്ലം ചുടുന്ന ഈ പരിപാടി ആർക്കുവേണ്ടി? വാടകവണ്ടി പ്രശ്‌നമാക്കുന്നത് കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്ന കൂട്ടർ; ഷെഡ്യൂൾ പരിഷ്‌കരണത്തെ എതിർക്കുന്നത് പാസ് പോക്കറ്റിൽ വച്ച് ആളില്ലാ സർവീസ് ഓടിച്ചിരുന്നവർ; ശമ്പള പരിഷ്‌കരണ ചർച്ച തുലയ്ക്കുന്നത് തൊഴിലാളികളെ സ്‌നേഹിച്ചുകൊല്ലാനോ? തച്ചങ്കരിയെ പൂട്ടാൻ സംയുക്ത സമരത്തിനൊരുങ്ങുന്ന യൂണിയനുകളെ ചോദ്യം ചെയ്ത് ജീവനക്കാർ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ