Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിരിവെടുത്തപ്പോൾ കിട്ടിയത് 500രൂപ; മദ്യം വാങ്ങി വന്നപ്പോൾ ഓട്ടോറിക്ഷ കൂലിയടക്കം 550 രൂപയോളം ചിലവും; പണിക്ക് പോകാൻ കാശില്ലാത്തതിനാൽ കിട്ടാനുള്ള അധിക തുക വേണമെന്ന് വാശിപിടിച്ചു; തർക്കം മൂത്തപ്പോൾ ശേഷക്കാരനെ കഴുത്തിൽ തോർത്ത് മുറിക്കി കൊന്ന് അമ്മാവൻ; അടിമാലിയിൽ ശശി രാമനെ കൊലപ്പെടുത്തിയ രാജൻ കസ്റ്റഡിയിൽ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി :പിരിവിട്ട് മദ്യം വാങ്ങിയ വകയിൽ ലഭിക്കാനുള്ള 50 രൂപയെ ചൊല്ലിയുള്ള വാക്കുതർക്കം മൂത്ത് അമ്മാവൻ മരുമകനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശി രാമനാണ് (28) കൊല്ലപ്പെട്ടത്. പ്രതിയും ശശിയുടെ മാതൃ സഹോദരനുമായ രാജൻ രാമനെ (49)പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യം വാങ്ങി വന്നപ്പോൾ ഓട്ടോറിക്ഷ കൂലിയടക്കം 550 രൂപയോളം രാജന് ചെലവായി. കണക്ക് പ്രകാരം ശശി 50 രൂപ കൂടി നൽകാനുണ്ടായിരുന്നെന്നും രാവിലെ പണിക്ക് പോകുന്നതിന് കൈയിൽ പണമില്ലന്ന് പറഞ്ഞിട്ടും തുക നൽകാൻ ഇയാൾ തയ്യാറായില്ലെന്നും ഇതിലുള്ള ദേഷ്യത്തിലാണ് കൊല നടത്തിയതെന്നുമാണ് രാജൻ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രയിലേക്ക് മാറ്റിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രാജനെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP