Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസർ സുനിയെ കൂടെ നിർത്തി കേസ് അട്ടിമറിക്കാൻ ദിലീപിന്റെ രഹസ്യനീക്കം; ദിലീപിന്റെ ക്വട്ടേഷനല്ലെന്ന് മാറ്റി പറഞ്ഞാൽ സുനിക്ക് കോടികൾ നൽകാമെന്ന് ഓഫറുകൾ; അഡ്വ.ബി.എ.ആളൂരിനെ ഒഴിവാക്കിയാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ദിലീപിന്റെ അടുപ്പക്കാരായ അഭിഭാഷകർ; അടിക്കടി പൾസർ സുനിയുമായി രഹസ്യചർച്ച; ആളൂർ സുനിയുടെ വക്കാലത്ത് ഒഴിയുന്നു

പൾസർ സുനിയെ കൂടെ നിർത്തി കേസ് അട്ടിമറിക്കാൻ ദിലീപിന്റെ രഹസ്യനീക്കം; ദിലീപിന്റെ ക്വട്ടേഷനല്ലെന്ന് മാറ്റി പറഞ്ഞാൽ സുനിക്ക് കോടികൾ നൽകാമെന്ന് ഓഫറുകൾ; അഡ്വ.ബി.എ.ആളൂരിനെ ഒഴിവാക്കിയാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ദിലീപിന്റെ അടുപ്പക്കാരായ അഭിഭാഷകർ; അടിക്കടി പൾസർ സുനിയുമായി രഹസ്യചർച്ച; ആളൂർ സുനിയുടെ വക്കാലത്ത് ഒഴിയുന്നു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി :അഡ്വ.ബി.എ ആളൂർ പൾസർ സുനിയുടെ വക്കാലത്ത് ഒഴിയാൻ സാധ്യത.തിങ്കളാഴ്ച ഇത് സംമ്പന്ധിച്ച അപേക്ഷ വിചാരണ കോടതിയിൽ സമർപ്പിക്കുമെന്നാണ് അടുപ്പക്കാരിൽ നിന്നും ലഭിച്ച വിവരം .ഇക്കാര്യം വ്യക്തമാക്കി മറുനാടൻ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.ദിലീപുമായി അടുപ്പമുള്ള അഭിഭാഷകരുമായി അടിക്കടി പൾസർ സുനി രഹസ്യ ചർച്ചകൾക്ക് തയ്യാറായ സാഹചര്യത്തിലാണ് ആളൂർ ഈ നിലപാടിലെത്തിയതെന്നാണ് സൂചന.

സി ബി ഐ അന്വേഷണം അവശ്യപെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.ജൂലൈ 4ന് ഈ ഹർജിയിൽ വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ആളൂരിന്റെ പിൻ വാങ്ങൽ നീക്കമെന്നതും ശ്രദ്ധേയമാണ്. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നടന്മാരായ നാദിർഷാ, സിദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ ആലുവ സ്വദേശി നവാസ് സുനിയുമായി ഇന്ന് ചർച്ച നടത്തിയതായുള്ള വിവരങ്ങളും ആളൂർ വക്കിലിന്റെ അടുപ്പക്കാർ പുറത്തു വിട്ടിട്ടുണ്ട്. വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി ഇന്ന് അഭിഭാഷകൻ നടത്തിയ ചർച്ചയ്ക്ക് പിന്നിൽ ഗൂഡ നീക്കങ്ങളുണ്ടെന്നാണ് ഇവർ നൽകുന്ന വിവരം.

ഇന്ന് എറണാകുളം സിജെഎം കോടതിയിൽ സുനിയെ കൊണ്ടുവന്നപ്പോൾ ആയിരുന്നു ഈ രഹസ്യ ചർച്ച. ആളൂരിനെ പൾസർ സുനിയുടെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള ദിലീപിന്റെ വൻ നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്. ദിലീപുമായി അടുപ്പമുള്ള സിനിമാക്കാർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞ് ദിലീപിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിനോട് ആവശ്യപ്പെട്ടതായുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ആളൂർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞാൽ കേസ് ഫയൽ കൊടുക്കുന്നതോടൊപ്പം പൾസർ സുനിയും നടിയുമായുള്ള ദൃശ്യങ്ങൾ കാണാനുള്ള സാഹചര്യവും പുതിയ വക്കിലിന് കിട്ടും. കേസി ലെ മറ്റൊരു പ്രതിയായ മാർട്ടിൻ ഇതിനോടകം ആളൂരിനെ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ മാർട്ടിന്റെ വക്കാലത്ത് ആളൂർ ഏറ്റെടുക്കുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റി പറയിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങൾക്കൊപ്പം, ദിലീപിന് കേസുമായി യാതൊരു ബന്ധവുമില്ല എല്ലാം താൻ ആസൂത്രണം ചെയ്തതാണെന്ന് പൾസറിനെ കൊണ്ട് പറയിക്കാനുമുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നത്. താൻ വക്കാലത്ത് ഒഴിയാൻ ഒരുക്കമാണെന്നും വേണമെങ്കിൽ വക്കാലത്ത് കൈമാറിക്കോളു എന്നും ആളൂർ പൾസറിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പൾസർ ഇതിന് തയ്യാറായിരുന്നില്ല. തനിക്ക് വമ്പൻ ഓഫറുകളാണ് അഭിഭാഷകർ വാഗ്ദാനം ചെയ്തതെന്നും കേസിൽ തന്നെ മാത്രം കുടുക്കി ദിലീപിനെ രക്ഷിക്കാനുള്ള പ്രമുഖന്റെ തന്ത്രത്തിന്റ ഭാഗമായിരുന്നു ഈ നീക്കമെന്നാണ് പൾസർ സംശയിച്ചത്.

കേസിൽ പൾസർ സുനി ഒന്നാം പ്രതിയാണ്. കൃത്യം ക്വട്ടേഷനാണെന്ന് സൂചിപ്പിച്ചുള്ള പൾസറിന്റെ മൊഴിയാണ് ദിലീപിനെ കേസിൽ കുടുക്കിയത്. കോടതിയിൽ പൾസർ അനുകൂല നിലപാട് സ്വീകരിച്ചാൽ ദിലീപിനെ കേസിൽ നിന്നും ഊരിയെടുക്കാമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരെ കൂട്ടുപിടിച്ച് പൾസറിനെ പാട്ടിലാക്കാൻ ശ്രമം നടക്കുന്നത്.

നേരത്തെ കേസിലെ പ്രതിയായ ഡ്രൈവർ മാർട്ടിനെ കൈയിലെടുത്തു എന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളും പറുത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യവും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്നാണെന്ന് രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തിയത്. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതിൽ പങ്കാളിയാണെന്നും മാർട്ടിൻ പറഞ്ഞിരുന്നു. ാനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടിൻ ആരോപിച്ചു. കൊച്ചിയിൽ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. മാർട്ടിൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലും ഇപ്പോൾ പൾസറിന് പിന്നാലെ നടക്കുന്ന കേന്ദ്രങ്ങളാണെന്നാണ് ലഭിക്കുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP