Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ കമ്പനികളുടെതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി ഉൽപ്പന്നങ്ങൾ വിൽപ്പനക്ക് പരസ്യം ചെയ്യും; കുടുങ്ങുന്നവരിൽ നിന്ന് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദേശിക്കും; പണം കിട്ടിയാൽ പിന്നെ സ്വഭാവം മാറും; മഞ്ചേരിക്കാരനിൽ നിന്നും ഒന്നേകാൽ ലക്ഷം തട്ടിയെടുത്ത കാമറൂൺ സ്വദേശികൾ പിടിയിൽ

പ്രമുഖ കമ്പനികളുടെതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി ഉൽപ്പന്നങ്ങൾ വിൽപ്പനക്ക് പരസ്യം ചെയ്യും; കുടുങ്ങുന്നവരിൽ നിന്ന് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദേശിക്കും; പണം കിട്ടിയാൽ പിന്നെ സ്വഭാവം മാറും; മഞ്ചേരിക്കാരനിൽ നിന്നും ഒന്നേകാൽ ലക്ഷം തട്ടിയെടുത്ത കാമറൂൺ സ്വദേശികൾ പിടിയിൽ

എം പി റാഫി

മലപ്പുറം: ഹൈടെക് ഓൺലൈൻ തട്ടിപ്പ് പതിവാക്കിയ കാമറൂൺ സ്വദേശികളായ രണ്ട് അന്താരാഷ്ട്ര കുറ്റവാളികൾ മഞ്ചേരി പൊലീസിന്റെ പിടിയിൽ. ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 ), ലാങ്ജി കിലിയൻ കെങ് (27 ) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഹൈദരാബാദിൽ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന്റെ വഴികൾ

വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റിൽ ആരെങ്കിലും ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്താൽ ഉടനടി ഇവർക്ക് മെസേജ് ലഭിക്കുകയും ഇവർ ഇമെയിൽ മുഖാന്തിരമോ വിർച്വൽ നമ്പറുകൾ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടും.

ഇര ഉത്പന്നം വാങ്ങാൻ തയ്യാറാണെന്ന് തോന്നിയാൽ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസൻസുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും പിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാൻസായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടും പണം അടവാക്കിയാൽ ഇര വാങ്ങാൻ ഉദ്ദേശിക്കുന്ന ഉത്പന്നം കൊറിയർ ചെയ്തതായും അതിന്റെ കൺസൈന്മെന്റ് നമ്പർ ഇന്നതാണെന്നും കാണിച്ച് മെസേജ് അയക്കും.

പ്രതികൾ തന്നെ വിവിധ കൊറിയർ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളിൽ ഈ കൺസൈന്മെന്റ് നമ്പർ ട്രാക്ക് ചെയ്യാനാകുമെന്നതിനാൽ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതൽ വിശ്വാസം തോന്നും ഏതാനും ദിവസങ്ങൾക്ക് ശേഷം കൊറിയർ കമ്പനിയിൽ നിന്നെന്ന മട്ടിൽ നിങ്ങൾക്കുള്ള കൊറിയർ പാക്കിങ് മോശമാണെന്നും അതിന് ഇൻഷുറൻസായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

കേസിനാസ്പദമായ സംഭവം

മഞ്ചേരി സ്വദേശിയായ ഹോൾസെയിൽ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റിൽ സെർച്ച് ചെയ്തതിനെ തുടർന്ന് ബന്ധപ്പെട്ട പ്രതികൾ ഇപ്രകാരം പരാതിക്കാരനിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.  വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രതികളെ തിരിച്ചറിയുകയെന്നത് ഏറെ ശ്രമകരമായിരുന്നു.

ഈ കേസിലെ പരാതിക്കാരന്റെ പണം രാജസ്ഥാനിലുള്ള ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലായതിൽ രാജസ്ഥാനിലെത്തി അന്വേഷണം നടത്തിയിരുന്നു. ഒന്നാം പ്രതി ഹൈദരാബാദിൽ നിന്നും രണ്ടാം പ്രതി കാമറൂണിൽ നിന്നുമാണ് തട്ടിപ്പുകൾ നടത്തിവന്നിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഇന്ത്യയിലെത്തിയത്. പൊലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ പ്രതികൾ രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും മറ്റും സാധ്യതയുണ്ടെന്നതിനാൽ പ്രദേശവാസികളുടേയും മറ്റും സഹായത്തോടെ അതീവ രഹസ്യമായി നിരീക്ഷണം നടത്തി പ്രതികളുടെ വാസസ്ഥലം തിരിച്ചറിഞ്ഞ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്.

പ്രതികളിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി നിരവധി സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, സിഐ എൻ.ബി. ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, എസ്‌ഐ.ടി അംഗങ്ങളായ കെ.പി. അബ്ദുൽ അസീസ്, എ. ശശികുമാർ എന്നിവരാണ് ഹൈദരാബാദിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP