Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സായിബാബ ശൈലിയിൽ വസ്ത്രം ധരിച്ചെത്തുന്ന ചെക്കൻ; വിവാഹത്തിനും ഡിജെ പാർട്ടിക്കും ആടിത്തിമിർക്കുന്ന ഡാൻസർ; കല്ല്യാണ വീട്ടിലെ നൃത്തചുവടുകളിലൂടെ ആണിനേയും പെണ്ണിനേയും വശീകരിക്കും; ഡാൻസ് കളിക്കുന്നത് ഗുളികയുടെ കരുത്തിലെന്ന് പറഞ്ഞുപരത്തും; തലച്ചോറിനെ തകർക്കുന്ന ലഹരിയുടെ കച്ചവടവും; പെൺകുട്ടികളെയേും ചതിക്കുഴിയിൽപ്പെടുത്തി മയക്കുമരുന്ന് വിറ്റു നടന്ന ഫ്രീക്കൻ കുടുങ്ങിയത് ഇങ്ങനെ

സായിബാബ ശൈലിയിൽ വസ്ത്രം ധരിച്ചെത്തുന്ന ചെക്കൻ; വിവാഹത്തിനും ഡിജെ പാർട്ടിക്കും ആടിത്തിമിർക്കുന്ന ഡാൻസർ; കല്ല്യാണ വീട്ടിലെ നൃത്തചുവടുകളിലൂടെ ആണിനേയും പെണ്ണിനേയും വശീകരിക്കും; ഡാൻസ് കളിക്കുന്നത് ഗുളികയുടെ കരുത്തിലെന്ന് പറഞ്ഞുപരത്തും; തലച്ചോറിനെ തകർക്കുന്ന ലഹരിയുടെ കച്ചവടവും; പെൺകുട്ടികളെയേും ചതിക്കുഴിയിൽപ്പെടുത്തി മയക്കുമരുന്ന് വിറ്റു നടന്ന ഫ്രീക്കൻ കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നല്ലളം മാങ്കുനിപ്പാടം സ്വദേശി അജയ് എന്ന അപ്പു കോഴിക്കോട്ടെ മികച്ച ഡാൻസർ. വിവാഹ വീടുകളിലും, ഡിജെ പാർട്ടികളിലും, മറ്റ് ആഘോഷ പരിപാടികളിലും ''ഫ്രീക്കൻ മോഡൽ' ഡാൻസ് അവതരിപ്പിക്കുന്ന ഇരുപത്തിരണ്ടുകാരൻ. വിവാഹ വീടുകളിലെത്തുന്ന ഇയാൾ ഈ ബന്ധമുപയോഗിച്ചാണ് വിദ്യാർത്ഥികളെയും യുവാക്കളേയും വലയിലാക്കും. പിന്നെ മയക്കുമരുന്ന് കച്ചവടവും. നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായി എത്തിച്ച 220 നൈട്രോ സെപാം ലഹരി ഗുളികകളുമായി ഇന്നലെ അറസ്റ്റിലായ അജയ് തന്ത്രപരമായാണ് കച്ചവടം പൊടി പൊളിച്ചത്.

മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന ഒരു തരം ഹിപ്‌നോട്ടിക്ക് ഡ്രഗ്ഗാണ് നൈട്രോ സെപാം. തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് നൈട്രോ സെപാമിന്റെ പ്രവർത്തന രീതി .ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. ക്രമേണ ഭ്രാന്തിന് തുല്ല്യമായ അവസ്ഥയിൽ എത്തും. അമിതമായ ഉറക്കം, തലവേദന, മറവി, തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ലഹരിമരുന്നാണ് നൈട്രോസെപാം. ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ വാഹനാപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഈ മാരക മയക്കുമരുന്നാണ് അജയ് വിദ്യാർത്ഥികൾക്കിടയിൽ ഡാൻസുകാരനെന്ന മറവിൽ പ്രചരിപ്പിച്ചത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ജെൻഡ്‌സ് റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇയാൾ ആ ജോലി ഉപേക്ഷിച്ച ശേഷമാണ് മയക്കുമരുന്ന് ഏജന്റായത്. മയക്കുഗുളിക കഴിച്ചാൽ ദീർഘനേരം നിർത്താതെ ഡാൻസ് ചെയ്യാനാവുമെന്ന് പ്രചരിപ്പിച്ചാണ് കുട്ടികളെ ആകർഷിച്ചത്്. നിരവധി ചെറുപ്പക്കാർ ഇത്തരത്തിൽ മയക്കുമരുന്നിന് അടിമകളായിട്ടുണ്ട്. സായിബാബ ശൈലിയിൽ വസ്ത്രം ധരിച്ചെത്തുന്ന ഇയാളുടെ ഡാൻസിൽ അകൃഷ്ടരായ ചില പെൺകുട്ടികളും മയക്കുമരുന്നിന് അടിമകളായി. വിവാഹവീടുകളിൽ പതിവായി ഇയാൾ ഡാൻസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിവിധ വേഷങ്ങളിലുള്ള ഇയാളുടെ ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് നല്ലളം പൊലീസുമായി ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് തിങ്കളാഴ്ച വൈകിട്ട് നല്ലളം ഗവ.ഹൈസ്‌കൂളിന് അടുത്ത് വച്ചാണ് ഇയാൾ പിടിയിലാകുന്നത്. 24 മുതൽ 36 മണിക്കൂർവരെ നീണ്ടുനിൽക്കുന്നതാണ് നൈട്രോ സെപാമിന്റെ ലഹരിയെന്നതും താരതമ്യേന വില കുറവുമാണ് വിദ്യാർത്ഥികളെയും യുവാക്കളെയും ഇത്തരം ലഹരിയിലേക്ക് ആകർഷിക്കുന്നത്.

പോണ്ടിച്ചേരി ,മൈസൂർ എന്നിവിടങ്ങളിൽ നിന്നും സ്ട്രിപ്പിന് 50 രൂപയ്ക്ക് വാങ്ങിക്കുന്ന നൈട്രോസെപാം ഗുളിക 500 രൂപയ്ക്കാണ് ഇയാൾ ആവശ്യക്കാർക്ക് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP