Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.ടി.എം വാഹന ഷോറൂം ഉടമക്ക് വേണ്ടി ഉപഭോക്താവിന് തടവിലാക്കി കാസർകോട് പൊലീസിന്റെ നീതിനിർവഹണം! ബൈക്കിന് അധികമായി വാങ്ങിയ 6000 രൂപ തിരികെ വാങ്ങിയതോടെ സുലൈമാൻ നോട്ടുപ്പുള്ളിയായി; സൗജന്യ സർവ്വീസിന് ബൈക്ക് ഷോറൂമിലെത്തിയപ്പോൾ പഴയ വിരോധം തീർക്കാൻ കയ്യാങ്കളി; തർക്കം തീർക്കാൻ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട യുവാവിനെ തടഞ്ഞു വെച്ച് പൊലീസും

കെ.ടി.എം വാഹന ഷോറൂം ഉടമക്ക് വേണ്ടി ഉപഭോക്താവിന് തടവിലാക്കി കാസർകോട് പൊലീസിന്റെ നീതിനിർവഹണം! ബൈക്കിന് അധികമായി വാങ്ങിയ 6000 രൂപ തിരികെ വാങ്ങിയതോടെ സുലൈമാൻ നോട്ടുപ്പുള്ളിയായി; സൗജന്യ സർവ്വീസിന് ബൈക്ക് ഷോറൂമിലെത്തിയപ്പോൾ പഴയ വിരോധം തീർക്കാൻ കയ്യാങ്കളി; തർക്കം തീർക്കാൻ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട യുവാവിനെ തടഞ്ഞു വെച്ച് പൊലീസും

രഞ്ജിത്ത് ബാബു

കാസർഗോഡ്: സ്വകാര്യ വാഹന ഷോറൂമിന്റെ ഉടമക്കു വേണ്ടി കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിൽ ഉപഭോക്താവിനെ മണിക്കൂറുകളായി തടവിലാക്കിയിരിക്കയാണ്. കാസർഗോഡ് ഷംനാടിലെ കെ.ടി. എം. ഷോറൂമിൽ നിന്നും ബൈക്ക് വാങ്ങിയ യുവാവിനെയാണ് പൊലീസ് ഇത്തരത്തിൽ തടവിലാക്കിയത്. മൂന്ന് മാസം മുമ്പ് കാസർഗോഡ് തളങ്കരയിലെ മുഹമ്മദ് സുലൈമാൻ കെ.ടി.എം. ഷോറൂമിൽ നിന്നും രണ്ട് ലക്ഷത്തി പതിനാലായിരം രൂപ നൽകിയാണ് ബൈക്ക് വാങ്ങിച്ചത്.

എന്നാൽ ബൈക്കിന്റെ വില സംബന്ധിച്ച് വിവരമറിഞ്ഞതോടെ ഷോറൂമിൽ ചെന്ന് സുലൈമാൻ കാര്യങ്ങളന്വേഷിച്ചു. കെ.ടി.എം. ഹെഡ് ഓഫീസിൽ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. അതേ തുടർന്ന് 6000 രൂപ സുലൈമാന് തിരിച്ചു നൽകി. ഈ വിവരം പുറത്ത് പറയരുതെന്ന വ്യവസ്ഥയോടെയാണ് പണം തിരിച്ച നൽകിയത്. ഷോറൂം ഉടമ അന്യായമായി 6000 രൂപ അധിക വില ഈടാക്കിയതാണ് ഇതിന് കാരണമായത്. അതോടെ പ്രശ്നങ്ങൾ താത്ക്കാലികമായി പര്യവസാനിച്ചെങ്കിലും സൗജന്യ സർവ്വീസിന് ബൈക്ക് ഷോറൂമിലെത്തിയപ്പോൾ പഴയ വിരോധം കാട്ടുകയായിരുന്നുവെന്ന് സുലൈമാൻ പറയുന്നു.

സർവ്വീസിന് കയറ്റിയ തിങ്കളാഴ്‌ച്ച വൈകീട്ട് അഞ്ച് മണിക്ക് ലേബർ ചാർജ്ജ് നൽകണമെന്ന് പറഞ്ഞു. മൂന്ന് തവണ സൗജന്യ സർവ്വീസുണ്ടെന്നും അതിനാൽ ചാർജ് ഈടാക്കരുതെന്നും സുലൈമാൻ ആവശ്യപ്പെട്ടു. ഈ വിവരം ഹെഡ് ഓഫീസിൽ അറിയിച്ചപ്പോൾ ചാർജ്ജൊന്നും നൽകേണ്ടെന്നാണ് അറിഞ്ഞത്. ഇക്കാര്യം പറഞ്ഞപ്പോൾ ഷോറൂം അധികൃതർ കയ്യാങ്കളിക്ക് മുതിരുകയും സുലൈമാനെ മർദ്ദിക്കുകയും ചെയ്തു. സുലൈമാന്റെ പണമടങ്ങിയ ബാഗ് തിരിച്ച് കൊടുത്തുമില്ല.

മർദ്ദനമേറ്റ സുലൈമാൻ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസ് ഇന്ന് മാത്രമാണ് മൊഴിയെടുത്തത്. സംഭവം നടന്ന് ഇന്ന് മൂന്നാം ദിവസമാണ്. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ സഹിതം പ്രചരിപ്പിച്ചതോടെ സ്വകാര്യ വാഹന ഷോറൂമുകാർക്കുവേണ്ടി പൊലീസ് രംഗത്തിറങ്ങി. സുലൈമാൻ പൊലീസിന് നൽകിയ പരാതികളൊന്നും സ്വീകരിച്ചുമില്ല. ഇന്ന് സുലൈമാനോട് പൊലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞതു പ്രകാരം അവിടെയെത്തി.

എന്നാൽ ഉച്ച പന്ത്രണ്ട് മണിക്ക് എത്തിയ യുവാവിനെ ഇതുവരേയും സ്റ്റേഷനിൽ നിന്നും വിട്ടയച്ചിട്ടില്ല. വാഹന ഷോറൂമുകാർക്കെതിരെ സുലൈമാൻ നൽകിയ പരാതിയും പൊലീസ് ഗൗരവത്തിൽ കാണുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ഷോറൂമിലുണ്ടായ സംഭവം അറിയിച്ചതിനാൽ ഐ.ടി. ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. ഷോറും അധികൃതരെ മർദ്ദിച്ചതിന്റെ പേരിൽ കേസെടുക്കുമെന്ന് എസ്‌ഐ. പറയുന്നു. എന്നാൽ ഈ സമയം വരേയും സുലൈമാനെ പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP