1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
12
Tuesday

35 ലക്ഷത്തിന്റെ ചാക്ക് കെട്ട് കൊടുത്തു വിട്ടത് പോത്തീസ് മുതലാളിയെന്ന് ആരോപണം; ഇടപാടെല്ലാം നടന്നത് ഉന്നതന്റെ മുറിയിലും; അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്നവർക്ക് ശതകോടീശ്വരനെ പിണക്കാൻ മടി; വസ്ത്രവ്യാപാര ശൃംഖലയുടെ കൊച്ചിയിലെ ബഹുനില കെട്ടിടം സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചോ? വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാതെ കള്ളക്കളി തുടരുന്നു

September 20, 2017 | 11:35 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫയർ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥർ വസ്ത്രശാല ഉടമയിൽ നിന്നും നാൽപത് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതിനെ കുറിച്ച് ഫയർഫോഴസ് ഡിജിപി തന്നെ റിപ്പോർട്ട് നൽകിയിട്ടും നടപടികൾ വൈകുന്നു. പ്രമുഖ വസ്ത്ര നിർമ്മാണകച്ചവട കേന്ദ്രമായ പോത്തീസ് കൈക്കൂലി നൽകിയെന്നാണ് ആരോപണം. കോടികളുടെ വിറ്റുവരവ് ദിവസമുള്ള വമ്പനെ പിണക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേര് അറിയാമായിരുന്നിട്ടും വകുപ്പ് തല നടപടി പോലും ഉണ്ടാകുന്നില്ല. പോത്തീസിന്റെ കൊച്ചിയിലെ കെട്ടിടത്തിന് അനുമതി നൽകാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആക്ഷേപം.

സുരക്ഷാമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ 35 ലക്ഷം രൂപയാണ് ഏഴ് ഉദ്യോഗസ്ഥർ ചേർന്നു കോഴ നിശ്ചയിച്ചത്. എന്നാൽ, ഇവരിൽ മൂന്നുപേർക്കു പണം കിട്ടാതിരുന്നതോടെ കോഴക്കഥ പുറത്തായി. തലസ്ഥാനത്തെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ആസ്ഥാനത്തു നടന്ന വീതംവയ്‌പ്പിന് പിന്നിൽ പോത്തീസാണെന്നാണ് ആക്ഷേപം. ദക്ഷിണേന്ത്യയിലെ വമ്പൻ വസ്ത്രവ്യാപാരശൃംഖലയ്ക്കായ പോത്തീസിനായി കൊച്ചിയിൽ നിർമ്മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ സുരക്ഷാമാനദണ്ഡങ്ങൾക്കാണ് ഇളവു നൽകിയത്. ഇതേ സ്ഥാപനം തിരുവനന്തപുരത്ത് പാട്ടത്തിനെടുത്ത കെട്ടിടത്തിൽ ദിനംപ്രതി കോടികളുടെ കച്ചവടമാണു നടത്തുന്നത്. കൊച്ചിയിലെ കെട്ടിടത്തിന്റെ സുരക്ഷാമാനദണ്ഡങ്ങളിൽ ഇളവുനൽകാനാണ് ചില ഉദ്യോഗസ്ഥർ വിലപേശിയത്.

ഒടുവിൽ, ഉന്നതരിൽ ആരെയും പിണക്കാതെ ഏഴുപേർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകാൻ ധാരണയായി. 35 ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ ചാക്കിലാക്കി ഇടനിലക്കാർ അഗ്‌നിശമനസേനയുടെ ആസ്ഥാനത്തെത്തി. നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതം നൽകി. മറ്റു മൂന്നുപേരെ ഏൽപിക്കാനായി 15 ലക്ഷം രൂപ ഇവർക്കു കൈമാറി. പണം എത്തിച്ചവരിൽ ഒരാൾ ഇടപാടെല്ലാം രഹസ്യമായി മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കോഴപ്പണം കിട്ടാത്ത മൂന്നുപേർ വീതമാവശ്യപ്പെട്ട് രംഗത്തിറങ്ങിയതോടെ കള്ളി വെളിച്ചത്തായി. മറ്റു നാലുപേർ ചേർന്ന് തങ്ങളുടെ വിഹിതം മുക്കിയതറിഞ്ഞതോടെ ഇവർതന്നെ കോഴക്കഥ പുറത്തുവിടുകയായിരുന്നു.

പണം നൽകിയവരുടെ പക്കൽ ദൃശ്യങ്ങളുള്ള കാര്യവും ഇവർ വെളിപ്പെടുത്തി. ഇതാണ് വിവാദങ്ങൾക്ക് തുടക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ എല്ലാം തെളിയും. അഗ്നിശമനസേനാ ആസ്ഥാനത്ത് പ്രധാന ഉദ്യോഗസ്ഥന്റെ മുറിക്കുള്ളിലാണ് കോഴ ഇടപാട് നടന്നത്. ഇത് ഓഫീസിൽ പാട്ടാണ്. ഇത്രയും വലിയ തുക അഗ്നിശമനാ ഓഫീസിൽ കൊണ്ടു വന്നതും ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്നാണ്. ഇത്തരം ഇടപാടുകൾ ഇവിടെ പതിവാണെന്നാണ് ആക്ഷേപം. അതിനിടെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ പോത്തീസിനെ പിണക്കാൻ ചില രാഷ്ട്രീയക്കാർക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ അന്വേഷണം പേരിന് മാത്രം ഒതുങ്ങും.

ബഹുനില കെട്ടിട നിർമ്മാണങ്ങൾക്ക് സംസ്ഥാന അഗ്‌നിശമന സേന കർശന നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വെള്ളം ചേർത്തുകൊച്ചിയിലെ പ്രശസ്തമായ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന് അനധിക്രതമായും, വഴിവിട്ടും, നിയമവിരുദ്ധമായും ഇളവ് നൽകുന്നതിന് നാൽപത് ലക്ഷത്തോളം രൂപ വസ്ത്രവ്യാപാര ഉടമയിൽ നിന്നും ഫയർഫോഴ്‌സ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയെന്നാണ് ആരോപണം. പായ്ച്ചിറ നവാസാണ് പരാതിക്കാരൻ. വിജി: ഡയറക്ടർ ലോക് നാഥ് ബഹ്റയ്ക്കും, സംസ്ഥാന ഫയർഫോഴ്‌സ് മേധാവി എഡിജിപി ടോമിൻ തച്ചങ്കരിക്കും നേരിട്ട് പരാതി നൽകി.

കോഴ ഇടപാടിന് പ്രധാനമായും ചുക്കാൻ പിടിച്ചത് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ആയിരുന്നു. എന്നാൽ ഇവർ വസ്ത്ര വ്യാപാരിയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടും, നേരെത്തെ നിശ്ചയിച്ച പ്രകാരമുള്ള വിഹിതം കീഴ് ഉദ്യോഗസ്ഥർക്ക് നൽകാത്തതിനെ തുടർന്ന് കോഴ വിവരം ഇവർ തന്നെ പുറത്ത് പറയുകയായിരുന്നു. ഇതിനെ തുടർന്ന് വർഷങ്ങളായി തുടർന്ന് വരുന്ന സ്ഥിരം കോഴക്കാരായ മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് റിപ്പോർട്ട് കിട്ടുകയും, ഈ റിപ്പോർട്ട് ഇദേദഹം ആഭ്യന്തര വകുപ്പിനും, അഗ്‌നി ശമനാ സേനയുടെ ചുമതലക്കാരൻ കൂടിയായ മുഖ്യമന്ത്രിക്കും കൈമാറുകയുമായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ കിട്ടി രണ്ട് ആഴ്ചയോളം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇത്തരത്തിൽ അനധികൃതമായും, വഴിവിട്ടും ബഹുനില കെട്ടിടങ്ങൾക്കു് ഇത്തരത്തിൽ പ്രവർത്തിക്കാൻ ലൈസൻസുകൾ നൽകുന്നത് വൻ അഴിമതിക്ക് വേണ്ടിയാണെന്നാണ് ആരോപണം. ഇത് ഭാവിയിൽ വൻ അപകടങ്ങൾക്കും, നിരവധിപേരുടെ മരണത്തിന് വരെ കാരണമാകുമെന്നും ആരോപണമുണ്ട്. ഫയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇബി പ്രസാദ്, എസ്.ഗോപകുമാർ, പോത്തീസ് മാനേജിങ് ഡയറക്ടർ, എൻഒസി ഹോൾഡർ എന്നിവർക്കെതിരാണ് പരാതി. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുത്ത് അന്വേഷിക്കണമെന്നതാണ് ആവശ്യം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കള്ളനോട്ടും വ്യാജ ലോട്ടറിയും ഉണ്ടാക്കാൻ ഒളിച്ചോടിയത് ഇഷ്ടപ്രകാരം; നോട്ട് പ്രിന്റ് ചെയ്യാൻ കാമുകന് പ്രിന്ററും സ്‌കാനറും എത്തിച്ചു കൊടുത്ത് കാമുകിയുടെ ഒപ്പം കൂടൽ; കൂടുതൽ തെളിവ് ശേഖരണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്; കുറ്റബോധമൊന്നുമില്ലാതെ എല്ലാം സമ്മതിച്ച് 32കാരിയായ പ്രണയിനിയും കൊച്ചുമുതലാളിയും; ഓർക്കാട്ടേരിയിലെ ഒളിച്ചോട്ടത്തിൽ അംജദും പ്രവീണയും ലക്ഷ്യമിട്ടത് എന്ത്?
തെലുങ്കു ചിത്രം 'യെവഡു' കണ്ടപ്പോൾ പദ്ധതി മനസ്സിൽ കുറിച്ചു; ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് കാമുകനെ ആസിഡ് ഒഴിച്ച് അതിവിദഗ്ധമായ തുടക്കം; 5ലക്ഷം രൂപ ഭർത്തൃവീട്ടുകാരിൽ നിന്ന് വാങ്ങി പ്ലാസ്റ്റിക് സർജ്ജറി; എല്ലാം ശുഭമാണെന്ന് മനസ്സിൽ കുറിച്ചപ്പോൾ വില്ലനാകാൻ 'ആധാറെത്തി'; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ യുവതിയും രഹസ്യക്കാരനും ക്ലൈമാക്‌സിൽ കുറ്റസമ്മതം നടത്തിയത് ഇങ്ങനെ
സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി ഈ നിയോഗം ഏറ്റെടുക്കുന്നത്; ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ: രാഹുൽഗാന്ധിയെ പരിഹസിച്ച കോടിയേരിക്ക് വി ടി ബൽറാമിന്റെ ചുട്ടമറുപടി
ഗസ്സയിൽ പാലസ്ഥീനുകാർക്കെതിരായ ഇസ്രയേൽ നടപടിയുടെ പ്രതികാരം; ബംഗ്ലാദേശിൽ നിന്ന് ഏഴ് കൊല്ലമുമ്പ് കുടിയേറ്റക്കാരനായി; ബോംബ് നിർമ്മാണം പഠിച്ചത് ഇന്റർനെറ്റിലും; ആഗ്രഹിച്ചതു പോലെ പൊട്ടിത്തെറി നടക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി; മൻഹാറ്റൻ ബസ് സ്റ്റേഷനു സമീപത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റത് ചാവേറിന് മാത്രം; അകായ് ഉല്ലയുടെ ഭീകരബന്ധങ്ങൾ തേടി അമേരിക്കൻ പൊലീസ്
രാവിലെ ധൃതിയോടെ കാര്യങ്ങളെല്ലാം ചെയതു തീർത്ത് കാറിൽ കയറി യാത്രതിരിച്ചു; കോടതിയിലേക്ക് പോകും മുമ്പ് ആൽപ്പാറകാവ് ദേവീക്ഷേത്രത്തിലെ കാവിൽ കയറി കൈകൂപ്പി പ്രാർത്ഥിച്ചു; കോടതിയിൽ എത്തിയപ്പോൾ കാത്തുനിന്ന മാധ്യമങ്ങളോടായി പറഞ്ഞത് 'മകളെ കൊന്നവനെ തൂക്കിക്കൊല്ലണം' എന്ന്; അമീറുൾ കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോൾ സന്തോഷം പ്രകടിപ്പിച്ചു; ജിഷ കേസിലെ വിധി കേൾക്കാൻ മാതാവ് രാജേശ്വരി എത്തിയപ്പോൾ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പൊലീസുകാർ പോലും തിരിച്ചറിഞ്ഞില്ല! മാഡം.. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ എന്ന് അഭ്യർത്ഥിച്ച് ചിലർ; കൂടെ പോരുന്നോ.. എന്ന് ചോദിച്ചും കമന്റടിച്ചും മറ്റു ചിലർ; അർദ്ധരാത്രിയിൽ സ്ത്രീകൾ സുരക്ഷിതരോ എന്നറിയാൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ കോഴിക്കാട് നഗരം ചുറ്റിയപ്പോൾ സംഭവിച്ചത്
'വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്... നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ!! സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ..! ഷഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല, അതൊന്നും ആർക്കും വിഷയം അല്ല; മിഡിൽക്ലാസ് പെൺകുട്ടികൾ തട്ടമിടാതിരുന്നാൽ അവരെ 'വിറകു കൊള്ളി'യാക്കും; സംഘികളേക്കാൾ കൂടുതൽ പേടിക്കേണ്ടത് സുഡാപ്പികളെ തന്നെ; ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കാപട്യം തുറന്നുകാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐക്കാരി ഷഹിൻ ജോജോ പറയുന്നു
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ