1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
27
Tuesday

ഗർഭിണിയായ മകളെ കാണാനെന്ന് പറഞ്ഞ് അച്ഛനും അമ്മയും വീട്ടിലെത്തി; അന്യജാതിക്കാരനെ വിട്ട് തങ്ങൾക്കൊപ്പം വരാൻ ചായ കുടിച്ചിരിക്കുമ്പോൾ സമ്മർദ്ദം ചെലുത്തി; ഭർത്താവാണ് വലുതെന്ന് പറഞ്ഞപ്പോൾ അമിത് നായരെ വെടിവച്ചു കൊന്ന് വൈരാഗ്യം തീർത്തു; യുവ മലയാളി എഞ്ചിനിയറെ വകവരുത്തിയവർ ഒളിവിൽ

May 18, 2017 | 07:26 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

ജെയ്പൂർ: ഇഷ്ടമില്ലാത്ത ആളെ മകൾ പ്രണയിച്ച് കെട്ടിയതിന്റെ വൈരാഗ്യം അച്ഛനും സഹോദരനും തീർത്തത് അതിക്രൂരമായി. മകളുടെ കൺമുമ്പിലിട്ട് ഭർത്താവിനെ വെടിവച്ചു കൊന്നു.

രാജസ്ഥാനിൽ മലയാളി എഞ്ചിനീയറെയാണ് ഭാര്യയുടെ ബന്ധുക്കൾ പട്ടാപ്പകൽ വെടിവെച്ച് കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അമിത് നായരാണ് (28)ജെയ്പൂരിൽ കൊല്ലപ്പെട്ടത്. രണ്ടുവർഷം മുമ്പാണ് മമത ചൗധരിയെ അമിത് നായർ പ്രണയിച്ച് വിവാഹം കഴിച്ചത്. അഞ്ച് മാസം ഗർഭിണിയായ മമതയെ കാണാൻ അച്ഛനും അമ്മയും എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രാവിലെ ഇവർക്കൊപ്പം മറ്റ് നാലുപേർകുടി അമിതിന്റെ വീട്ടിലെത്തി. തുടർന്ന് അമിതിന് നേരെ നാലുതവണയാണ് ഇവർ നിറയൊഴിച്ചത്.

സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് വിലയിരുത്തൽ. ജെയ്പൂരിലെ വീട്ടിൽ വച്ചാണ് അമിത്നായർക്ക് വെടിയേറ്റത്. അമിതിനെ കൊന്ന ശേഷം ഭാര്യ മമത ചൗധരിയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് അത് തടയുകയായിരുന്നു. ഇന്നലെ രാവിലെയാണ് അമിതിനെ കിടപ്പുമുറിയിൽ കയറി വെടിവെച്ച് കൊന്നത്. ഇതിന് ശേഷം കൊലയാളികൾ ഒളിവിൽ പോയി. സംഭവത്തിൽ കേസെടുത്ത പൊലീസ് മമതയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർ ഒളിവിലാണ്.

മമതയെ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ചാണ് അമിത് വിവാഹം കഴിച്ചത്. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മമതയെ ബലമായി പിടിച്ചുകൊണ്ട്പോകാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ടെത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു. തുടർന്ന് നാട്ടുകാർക്കു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികൾ രക്ഷപ്പെട്ടു.

മമതയുടെ വീടിനടുത്താണ് അമിത് നേരത്തെ താമസിച്ചിരുന്നത്. ഇതിനിടെയാണ് പ്രണയം മൊട്ടിട്ടത്. ജാട്ട് വിഭാഗത്തിൽപ്പെട്ട മമതയുടെ അച്ഛൻ പ്രണയത്തെ തുടക്കം മുതൽ എതിർത്തിരുന്നു. ജാതിയുടെ പേര് പറഞ്ഞായിരുന്നു ഇത്. എന്നാൽ ഇരുവരും വിവാഹതിരായി. അതിന് ശേഷം മമതയുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാൽ പെട്ടന്ന് അമ്മയുടെ വിളി വന്നു. അച്ഛനും ഞാനും കാണാൻ വരുന്നുവെന്നായിരുന്നു ഇത്. ഗർഭിണിയായതോടെ എല്ലാ പിണക്കവും തീർന്നുവെന്നാണ് കരുതിയത്.

വീട്ടിലെത്തിയ അച്ഛനും അമ്മയ്ക്കും ചായ കുടിച്ചു. ഇതിനിടെ അമിതിനെ ഉപേക്ഷിച്ച് തങ്ങൾക്കൊപ്പം വരാൻ മകളെ നിർബന്ധിച്ചു. ഇത് നടക്കില്ലെന്ന് മമത വ്യക്തമാക്കി. ഇതിനിടെ രണ്ടു പേർ മുറിയിലേക്ക് ഇരച്ചു കയറി വന്നു. കൊല നടത്തുകയും ചെയ്തു. ഇതിന് ശേഷം മകളെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പൊളിഞ്ഞതോടെ അച്ഛനും അമ്മയും ഒളിവിൽ പോയി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
ഭയങ്കര അടുപ്പത്തിലായിരുന്നു അവർ; ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു; അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്; അതാണ് അപകടത്തിനു വഴിവച്ചത്; എല്ലാം എന്നോട് പറഞ്ഞത് ലാലും; തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്; സിനിമാ ലോകത്ത് പ്രതിസന്ധി രൂക്ഷം
സലിംകുമാർ പ്രസ്താവന പിൻവലിച്ചത് കേസ് വരുമെന്ന് ഭയന്ന്; എല്ലാത്തിനും കാരണം പ്രതിയുമായുള്ള നടിയുടെ കൂട്ടെന്ന പ്രസ്താവന ദിലീപിനെ കുടുക്കും; പൾസർ സുനിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമെന്ന് ആരോപണം; നിയമ പോരാട്ടത്തിന് ഒരുങ്ങി വുമൻ കളക്ടീവ് ഇൻ സിനിമ; ക്രിമിനൽ ഗൂഢാലോചനക്കുറ്റം ജനപ്രിയ നായകനെ അകത്താക്കുമോ?
ഹിന്ദിയിൽ ആ എന്നോ ഊ എന്നോ പറയാൻ ഇയാൾക്ക് അറിയില്ല; വലത്തോട്ട് പോകാൻ പറഞ്ഞാൽ ഇടത്തോട്ട് പോകും; ബോധവുമില്ല പൊക്കണവുമില്ല എന്നിട്ടാ ഉപരാഷ്ട്രപതി; ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലെ കൊതുക് മാണിയും; താമരപ്പൂവിന് റോസാപ്പൂവിനെക്കൾ ഗാംഭീര്യമുണ്ടെന്ന മാണിയുടെ പ്രതികരണത്തെ കളിയാക്കി പിസി ജോർജ് മറുനാടനോട്
പൾസർ സുനിയുമായി സൗഹൃദമെന്ന ദിലീപിന്റെ പരാമർശം വേദനിപ്പിച്ചു; നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും; ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തി; കുറ്റവാളികൾ നിയമത്തിന് മുന്നിൽ എത്തുമെന്നാണ് പ്രതീക്ഷ; പുറത്തു വന്ന പേരുകളിൽ ചിലരാണ് പുറകിലെന്ന് പറയാനുള്ള തെളിവുകൾ കൈവശമില്ല: ദിലീപിനെ വെട്ടിലാക്കി ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു