Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമീറുൽ ജിഷയെ കുത്തി വീഴ്‌ത്തിയത് മദ്യലഹരിയിൽ; കുത്തേറ്റു വീണ ജിഷ വെള്ളം ചോദിച്ചപ്പോൾ മദ്യം ഒഴിച്ചു നൽകി; ചെരുപ്പ് ഉപേക്ഷിച്ച് കടന്നത് ചെളി പറ്റിയതിനാൽ; ആദ്യം കടന്നത് ആസാമിലേക്ക്: കൊലപാതകത്തെ കുറിച്ച് കുറ്റവാളി പൊലീസിനോട് വിശദീകരിച്ചത് ഇങ്ങനെ

അമീറുൽ ജിഷയെ കുത്തി വീഴ്‌ത്തിയത് മദ്യലഹരിയിൽ; കുത്തേറ്റു വീണ ജിഷ വെള്ളം ചോദിച്ചപ്പോൾ മദ്യം ഒഴിച്ചു നൽകി; ചെരുപ്പ് ഉപേക്ഷിച്ച് കടന്നത് ചെളി പറ്റിയതിനാൽ; ആദ്യം കടന്നത് ആസാമിലേക്ക്: കൊലപാതകത്തെ കുറിച്ച് കുറ്റവാളി പൊലീസിനോട് വിശദീകരിച്ചത് ഇങ്ങനെ

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് കസ്റ്റഡിയിലായ പ്രതി അമിയുർ ഇസ്ലാം. പെട്ടന്നുള്ള പ്രകോപനം കൊണ്ടാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും കുത്തേറ്റ ജിഷ തന്നെ കടിച്ചുവെന്നും അപ്പോൾ തിരിച്ചുകടിച്ചുവെന്നും അമീറുൽ അന്വേഷണസംഘത്തിന് മൊഴി നൽകിയതായാണ് ജിഷയുമായി പൊലീസ് സംഘം ആലുവയിലേക്ക് എത്തുമ്പോൾ പുറത്തുവരുന്ന വാർത്തകൾ. പൂർവവൈരാഗ്യത്തെത്തുടർന്നായിരുന്നു ജിഷയെ കൊന്നതെന്നാണ് ഇയാൾ പറയുന്നത്. കുളിക്കടവിൽ വച്ച് ജിഷയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ തന്നെ തല്ലിയതായും അപ്പോൾ ജിഷ കളിയാക്കിച്ചിരിച്ചതായും ഇതേത്തുടർന്ന് ജിഷയോടുണ്ടായ പക കൊല്ലാൻ പ്രേരണയായതായും പ്രതി പറഞ്ഞെന്നാണ് റി്‌പ്പോർട്ടുകൾ. കുത്തേറ്റുവീണ ജിഷ വെള്ളം ചോദിച്ചപ്പോൾ അമീറുൽ മദ്യം കൊടുത്തതായും പിന്നീട് ജിഷയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായും പ്രതി പറയുന്നുണ്ട്. എന്നാൽ പ്രതിക്ക് ഇതിനു കഴിഞ്ഞില്ല. തുടർന്ന് ജിഷ മരിച്ചപ്പോൾ ദേഷ്യത്തോടെ ജനനേന്ദ്രീയങ്ങൾ കുത്തിക്കീറി. മദ്യലഹരിയിൽ ആയതിനാലും കേസ് വഴിതിരിച്ചു വിടുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പ്രതി പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കൊലയ്ക്കുശേഷം അമീറുൽ ഇറങ്ങി കനാൽവഴിനടന്നു. ചെളിപറ്റിയതിനാൽ ചെരുപ്പ് ഉപേക്ഷിച്ചു. നേരേപോയത് അസമിലേക്കായിരുന്നു. ഇതിനിടെ സിംകാർഡും ഉപേക്ഷിച്ചു. പൊലീസ് അന്വേഷിച്ചെത്തുമെന്ന് ഭയപ്പെട്ട് പിന്നീട് അവിടെനിന്ന് കടന്നു. പെരുമ്പാവൂരിലേക്ക് വരാതെ തമിഴ്‌നാട്ടിൽ ചുറ്റിനടന്നു. പിന്നീട് കാഞ്ചീപുരത്ത് ഒരു കൊറിയർ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ പ്രതി കേരളത്തിലെ കൂട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസിന് ഇയാൾ ഉണ്ടായിരുന്ന സ്ഥലം കണ്ടെത്താനായത്. പ്രതിയെ കണ്ടെത്തിയതോടെ ഡിഎൻഎ പരിശോധന നടത്തി. പെൺകുട്ടിയുടെ വസ്ത്രത്തിലെ ഉമിനീരിൽ നിന്ന് വേർതിരിച്ച ഡിഎൻഎ ഇയാളുടേതുമായി യോജിക്കുമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഒന്നരമാസത്തിലേറെ കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസിന് അവസാനമാകുന്നത്.

ഇതരസംസ്ഥാന തൊഴിലാളികളിൽ പലരെയും സംശയത്തിന്റെ നിഴലിൽ നിർത്തി ഒളിവിൽ കഴിഞ്ഞ അമീറുൽ ഇസ്ലാം പൊലീസ് പിടിയിലായത് ചൊവ്വാഴ്ചയാണ്. കൊലയാളിയുടേതെന്ന് സൂചനൽകി വീട്ടിൽനിന്ന് ലഭിച്ച ചെരിപ്പ് ഇയാൾക്ക് പാകമാണെന്നും പൊലീസ് കണ്ടെത്തി. ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നൽകിയ മൊഴിയും പ്രതി അമീറുൽ ഇസഌം തന്നെയാണെന്ന് ഉറപ്പിക്കാൻ സഹായിച്ചു. ജിഷയുടെ വീട്ടിൽ നിന്നും വസ്ത്രങ്ങളിൽ നിന്നും കൊലയാളിയുടേതെന്ന് പൊലീസ് ഉറപ്പിച്ച പുരുഷസ്രവങ്ങളിലേയും രക്തസാമ്പിളിലേയും ഡിഎൻഐ ഇയാളുടേതുമായി പൊരുത്തപ്പെട്ടതോടെ കേസിൽ ശാസ്ത്രീയ തെളിവും പൊലീസ് ഉറപ്പിച്ചു. ൃത്യം നടന്ന ഏപ്രിൽ 28ന് രാവിലെയും ഇയാൾ ജിഷയുടെ വീട്ടിലെത്തിയിരുന്നതായാണ് സൂചനകൾ. ജിഷയുമായി തർക്കമുണ്ടായെങ്കിലും അപ്പോൾ തിരിച്ചുപോയി. പിന്നട് ഉച്ചയ്ക്കുശേഷം മദ്യലഹരിയിൽ വീണ്ടും ജിഷയെ കാണാനെത്തി. കടന്ന് പിടിക്കാൻ ശ്രമിച്ചതോടെ ജിഷ എതിർത്തു. ഇതോടെയാണ് പ്രതി ജിഷയെ ആക്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ പൊരുത്തക്കേടുകളും നിരവധിയാണ്. പ്രതിയുമായി പൊലസ് പത്രസമ്മേളനം നടത്തി ഔദ്യോഗിക ഭാഷ്യം പുറത്തുവരുംവരെ ഇക്കാര്യത്തിൽ വ്യക്തതവരില്ല. കൊലപാതകത്തിനുപയോഗിച്ച ആയുധവും കണ്ടെടുക്കേണ്ടതുണ്ട്. കുറുപ്പംപടിയിലെ ഒരു സ്‌കൂളിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായാണ് ഇയാൾ എത്തിയതെന്നും കൊലപാതകത്തിന് ശേഷം ഒന്നുമറിയാത പെരുമ്പാവൂരിലും പരിസരത്തും കറങ്ങിയ ഇയാൾ പൊലീസ് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് തിരിഞ്ഞതോടെ സ്ഥലം വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP