Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയെ ആക്രമിച്ച സംഭവത്തിന് താരങ്ങൾക്കിടയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഭൂമി ഇടപാടുകാർക്കിടയിൽ 'പെൺഗുണ്ട' എന്ന് വിളിപ്പേരുള്ള സുനിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി പിടിയിലായതോടെ പൊലീസിന്റെ അന്വേഷണം പുതിയ ദിശയിൽ; പൾസർ സുനിക്ക് സിംകാർഡ് നൽകിയതിന് പിടിയിലായ ഷൈനി തോമസ് എന്ന യുവ സുന്ദരിക്ക് നടന്നതെല്ലാം അറിയാമെന്നും സൂചനകൾ

നടിയെ ആക്രമിച്ച സംഭവത്തിന് താരങ്ങൾക്കിടയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഭൂമി ഇടപാടുകാർക്കിടയിൽ 'പെൺഗുണ്ട' എന്ന് വിളിപ്പേരുള്ള സുനിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി പിടിയിലായതോടെ പൊലീസിന്റെ അന്വേഷണം പുതിയ ദിശയിൽ; പൾസർ സുനിക്ക് സിംകാർഡ് നൽകിയതിന് പിടിയിലായ ഷൈനി തോമസ് എന്ന യുവ സുന്ദരിക്ക് നടന്നതെല്ലാം അറിയാമെന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് സിംകാർഡ് നൽകിയതിന് ഷൈനി തോമസ് എന്ന മുപ്പത്തഞ്ചുകാരി പിടിയിലായതോടെ സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാനാവുമെന്ന പ്രതീക്ഷയിൽ അന്വേഷണം പുതിയ തലത്തിലേക്ക് എത്തുന്നു.

പൾസർ സുനിയുടെ എല്ലാ ഇടപാടുകളെ പറ്റിയും വ്യക്തമായ ധാരണയുള്ളയാളാണ് ഷൈനി തോമസെന്നും വെറും സിം കൈമാറ്റത്തിനപ്പുറം നിരവധി ഇടപാടുകളിൽ ഇരുവരും പങ്കാളികളാണെന്നുമുള്ള വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ക്വട്ടേഷൻ ഉണ്ടെന്നാണ് ആക്രമിക്കുന്ന സമയത്ത് നടിയോട് പൾസർ സുനി പറഞ്ഞതെന്നാണ് വിവരം. കൂട്ടു പ്രതികളും ഇത്തരത്തിൽ ഒരു ക്വട്ടേഷന്റെ കാര്യം സുനി പറഞ്ഞതായി പിന്നീട് പൊലീസിനോട് സമ്മതിച്ചിരുന്നു.

എന്നാൽ സുനി തനിക്ക് പണം തട്ടാൻ വേണ്ടി മാത്രമാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന നിലപാടാണ് ചോദ്യംചെയ്യലിൽ സ്വീകരിച്ചത്. മാത്രമല്ല നുണപരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തു. ഇതോടെ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നകാര്യത്തിൽ അന്വേഷണം വഴിമുട്ടിയ നിലയിലായി മാറുകയും ചെയ്തിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയതിന് താരലോകത്തെ തന്നെ ചില റിയൽഎസ്‌റ്റേറ്റ് ഇടപാടുകളുമായും ബന്ധമുണ്ടെന്ന വാർത്തകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ഈ സാധ്യതകളിലേക്ക് അന്വേഷണം നീങ്ങുമെന്ന സൂചനയാണ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ 'പെൺഗുണ്ട' എന്നറിയപ്പെടുന്ന ഷൈനി തോമസ് പിടിയിലായതോടെ അന്വേഷണ ഉദ്യോഗസ്ഥരും നൽകുന്നത്. കണ്ണുവച്ച വസ്തുക്കൾ എതിരാളികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷൻ നല്കിയും സ്വന്തമാക്കുകയെന്നതായിരുന്നു ഷൈനിയുടെ ഹോബി. പൾസർ സുനി ഇവരുടെ വീട്ടിലെ നിത്യസന്ദർശനുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

പൾസർ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു. സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങൾ ഷൈനിക്ക് അറിയാമായിരുന്നെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സുനി പല കാര്യങ്ങളിലും കള്ളത്തരങ്ങളാണ് പറയുന്നതെന്ന് പൊലീസിന് അറിയാം. ഷൈനിയുമായുള്ള ഇടപാടുകൾ കൂടി ചോദ്യംചെയ്ത് മനസ്സിലാക്കിയ ശേഷം തുടർന്ന് നടിയെ ത്ട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലും എന്തെങ്കിലും റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ ബന്ധങ്ങൾ ഉണ്ടോ എന്നറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.

മുമ്പും പല തട്ടിപ്പുകളും നടത്തി കൈക്കലാക്കിയ പണത്തിൽ നിന്ന് ലക്ഷക്കണക്കിനു രൂപ സുനി ഷൈനി തോമസിനു നൽകിയതായും സൂചനകൾ പുറത്തുവരുന്നുണ്ട്. ഒറ്റത്തവണ പത്തു ലക്ഷം രൂപ വരെ ഇവർക്കു നൽകിയതായി സുനി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നടിയെ ആക്രമിച്ച സംഭവത്തിൽ ഷൈനിക്കു പങ്കുണ്ടെന്നു പൊലീസ് സംശയിച്ചു തുടങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി പിടിയിലായപ്പോൾ ഇവരുടെ പേര് പുറത്തുവരാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. പൾസർ സുനിയുടെ കാമുകിയുമായും ഷൈനിക്കു അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം.

സാദാ വീട്ടമ്മയിൽ നിന്ന് റിയൽ എസ്റ്റേറ്റ് റാണിയായി വളർന്നു

ആലപ്പുഴയിൽ സാദാ വീട്ടമ്മയായി ഒതുങ്ങി കൂടിയിരുന്ന ഷൈനി റിയൽ എസ്റ്റേറ്റ് രംഗത്തെ വലിയ മത്സ്യമായി വളർന്നത് പെട്ടെന്നായിരുന്നു. കൊച്ചിയിലെത്തിയപ്പോഴാണ്. കടവന്ത്രയിൽ സ്ഥിര താമസമായതോടെ ഷൈനി സ്വന്തം നാടായ ആലപ്പുഴയിലെ കരുമാടിയെ മറക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്കുള്ള യാത്ര വല്ലപ്പോഴുമാക്കിയ ഇവർ റിയൽ എസ്റ്റേറ്റ് ലോകത്ത് വളർന്നു പന്തലിക്കുകയായിരുന്നു. കൊച്ചിയിൽ ഷൈനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കൾ മറ്റാരും സ്വ്ന്തമാക്കാതിരിക്കാൻ ഗുണ്ടകളെയും ഇവർ കൂടെ കൂട്ടിയിരുന്നു. കൊച്ചിയിലെ ഒരു വൻ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പിടിയിലായ പാലാ ചെത്തിമറ്റം കാനാട്ട് മോൻസി സ്‌കറിയയെ (46) പരിചയപ്പെടുന്നത്.

ഒരു സിനിമ താരത്തിനുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിനിടെയാണ് ഷൈനി പൾസർ സുനിയെ പരിചയപ്പെടുന്നത്. സ്ത്രീകളെ കൈയിലെടുക്കാൻ പ്രത്യേക വിരുതുള്ള സുനി പെട്ടെന്നു തന്നെ ഷൈനിയുടെ വിശ്വസ്തനായി മാറി. വലിയ പല ഇടപാടുകൾക്കും ഷൈനി കൂടെ കൂട്ടിയിരുന്നത് സുനിയെയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും ചെയ്തു. എന്നാൽ, നടിയെ ആക്രമിക്കാൻ പദ്ധതിയിട്ട വിവരം സുനി ഷൈനിയെ അറിയിച്ചോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ഇത്തരത്തിൽ വലിയ ഇടപാടിന്റെ ഭാഗമായാണോ തട്ടിക്കൊണ്ടുപോകൽ നടന്നതെന്നും ഇതിന് വലിയ ആസൂത്രണം നടന്നോ എന്നും സംശയം ശക്തമാണ്.

2016 ഡിസംബറിൽ തിരുനക്കരയിലെ ഒരു മൊബൈൽ ഷോപ്പിൽനിന്ന് ദീപക് എന്നയാളുടെ പേരിലാണ് സിം കാർഡ് എടുത്തത്. കാഞ്ഞിരം സ്വദേശി ദീപക് കെ. സബ്സീന എന്നയാൾ ജോലി സംബന്ധമായ കാര്യത്തിനായി ഐഡി കാർഡിന്റെ കോപ്പി കോട്ടയത്തെ പെല്ലാ പ്ലേസ്മെന്റ് എന്ന സ്ഥാപനത്തിനു നല്കിയിരുന്നു. ഈ സ്ഥാപനം നടത്തുന്നത് മാർട്ടിൻ ആണ്. ഇയാളും ഇപ്പോൾ അറസ്റ്റിലായ മോൻസ് സ്‌കറിയ, ഷൈനി തോമസ് എന്നിവരും ചേർന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്.

എറണാകുളത്തുള്ള മറ്റൊരു ബ്രോക്കറുടെ കച്ചവടം തകർക്കാനായി ദീപക്കിന്റെ ഐഡി കാർഡ് ഉപയോഗിച്ചു തിരുനക്കരയിലെ മൊബൈൽ കടയിൽനിന്ന് ഒരു സിം കാർഡ് ഇവർ സംഘടിപ്പിച്ചു. ദീപക്കിന്റെ ഐഡി കാർഡിൽ മറ്റൊരാളുടെ ഫോട്ടോ പതിച്ചാണു സിം കാർഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് എറണാകുളത്തെ ബ്രോക്കറുടെ കച്ചവടം ഉഴപ്പി. അതിനു ശേഷം സിം കാർഡ് ഷൈനിയുടെ കൈവശമായിരുന്നു. നടിയെ ആക്രമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ സിംകാർഡ് സുനിയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

കസ്റ്റഡിയിലായ മൂന്നാമനും റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഏറെ

ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്, പാലാ സ്വദേശി മോൻസി സ്‌കറിയ എന്നിവരെ അറസ്റ്റുചെയ്തതിനൊപ്പം കോട്ടയം സ്വദേശി മാർട്ടിൻ എന്നൊരാളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറു മാസം മുൻപ് റിയൽ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാർഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്നാണ് പറയുന്നത്. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്‌ളേസ്‌മെന്റ് എന്ന ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മാർട്ടിൻ, സുഹൃത്ത് മോൻസിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാർഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്‌സേനയുടെ ആധാർകാർഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ നിന്നാണ് ഇയാൾ സിം കാർഡ് സംഘടിപ്പിച്ചത്.

എറണാകുളം സ്വദേശികളുമായി മാർട്ടിന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാൽ ഇവർ വിൽക്കാൻ നോക്കിയ വസ്തുവിൽ മറ്റൊരു വൻകിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാർട്ടിൻ മോൻസിയുടെ സഹായം തേടിയത്. മോൻസി വഴി ഷൈനിയെ പരിചയപ്പെട്ട മാർട്ടിൻ സിം കാർഡ് നൽകുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്മാറി. എന്നാൽ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാർഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുൻപ് ഇതേ സിം സുനി ഷൈനിയിൽ നിന്ന് സ്വന്തമാക്കുകയും നടിയെതട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുമായിരുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും ബന്ധം നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടോ എ്ന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP