Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിഫ്റ്റിൽ വെച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരനെ രക്ഷിക്കാൻ ഒരുമാസം പൊലീസ് നടത്തിയ ഒത്തുകളിക്ക് പ്രയോജനമുണ്ടായില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ എസ്‌പിക്ക് മുന്നിൽ കീഴടങ്ങി തലയോലപ്പറമ്പ് എഎസ്ഐ; പരാതിക്കാരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കേസ് തീർക്കാനുള്ള നീക്കവും പൊളിഞ്ഞു

ലിഫ്റ്റിൽ വെച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരനെ രക്ഷിക്കാൻ ഒരുമാസം പൊലീസ് നടത്തിയ ഒത്തുകളിക്ക് പ്രയോജനമുണ്ടായില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ എസ്‌പിക്ക് മുന്നിൽ കീഴടങ്ങി തലയോലപ്പറമ്പ് എഎസ്ഐ; പരാതിക്കാരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കേസ് തീർക്കാനുള്ള നീക്കവും പൊളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസികാരനെ രക്ഷപെടുത്താൻ അധികാരികൾ നടത്തിയ നീക്കം പൊളിഞ്ഞു. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസർ എറണാകുളം എസിപി കെ. ലാൽജിയുടെ മുൻപാകെ കീഴടങ്ങി. വിലങ്ങുവീഴാതിരിക്കാൻ വേണ്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എഎസ്‌ഐ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതി തള്ളുകയായിരുന്നു.

കഴിഞ്ഞമാസം 28നു രാവിലെയാണു കേസിനാസ്പദമായ സംഭവം. ഈ സംഭവത്തിൽ കേസ് നീട്ടിക്കൊണ്ടുപോകാനാണ് പൊലീസ് ശ്രമിച്ചത്. നഗരത്തിലെ ഒരു സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റിൽ വച്ചു നാസർ കെട്ടിപ്പിടിക്കുകയും വായും കഴുത്തും അമർത്തിപ്പിടിച്ച്, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു വൈക്കം സ്വദേശിയായ പെൺകുട്ടിയുടെ പരാതി. നാസറിന്റെ മകനും ഇതേ കേന്ദ്രത്തിൽ വിദ്യാർത്ഥിയാണ്.

പരിശീലന കേന്ദ്രത്തിൽ ക്ലാസിനെത്തിയപ്പോഴാണു സംഭവമുണ്ടായതെന്നു പരാതിയിലുണ്ട്. ഇതിനു ശേഷം പെൺകുട്ടി തുടർച്ചയായി ക്ലാസിനു പോകാതായതിനെ തുടർന്നു ചോദിച്ചപ്പോഴാണു സംഭവത്തെ പറ്റി അറിഞ്ഞതെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ മൊഴി നൽകി. ഇതോടെയാണ് ഇയാൾ കേസിൽ വെട്ടിലായത്. ഒരിക്കൽ വൈകി എത്തിയപ്പോഴായിരുന്നു സംഭവം. താമസിച്ചെത്തിയ പെൺകുട്ടി ക്ലാസ്സ് മുറിയിലേക്ക് പോകുവാനായി ലിഫ്റ്റിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം നാസർ പെൺകുട്ടിയോട് എന്നെ അറിയുമോ എന്നും പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നും പറഞ്ഞ് കുട്ടിയോടൊപ്പം ലിഫ്റ്റിൽ കയറുകയും ചെയ്തു. ലിഫ്റ്റിനുള്ളിൽ വച്ച് ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ചു. ഇതോടെ അലറി വിളിച്ച കുട്ടിയുടെ വായ് പൊത്തി ശ്വാസം മുട്ടിച്ചു. എന്നിട്ട് പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തി.

പെൺകുട്ടി ഓടി ക്ലാസ്സിലെത്തുകയും കൂട്ടുകാരിയോട് വിവരം പറയുകയുമായിരുന്നു. ഇരുവരും ക്ലാസ്സ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ ഇയാൾ ലിഫ്റ്റിനടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരികെ ക്ലാസ്സിൽ കയറിയ ശേഷം നാസർ അവിടെ നിന്നു പോയി എന്ന് മനസ്സിലാക്കി പെൺകുട്ടിയെ കൂട്ടുകാരി ബസ് കയറ്റി വിട്ടു. വീട്ടിലെത്തിയ പെൺകുട്ടി തീരെ അവശയായിരുന്നു. സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞില്ല. രാത്രിയായതോടെ പനിച്ചു വിറച്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട്ടുകാരോടൊപ്പം എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പരാതി കിട്ടിയപ്പോൾ വനിതാ പൊലീസുകാർ നിസാരവത്ക്കരിച്ചാണ് സംസാരിച്ചതെന്ന ബന്ധുക്കൾ പരാതി പറഞ്ഞിരുന്നു. ഇതോടെ എ.സി.പി ലാൽജിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് കേസെടുക്കുകയും പ്രതിക്കെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിനിടെ ഇയാളെ ജോലിയിൽ നിന്നും സസ്‌പെന്റ്് ചെയ്തു. ഇതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കെതിരെ മുൻപും പെൺകുട്ടികളെ കടന്ന് പിടിച്ചു എന്നാരോപണം ഉണ്ടായിരുന്നു. പൊലീസുകാരനായതിനാൽ പലരും പരാതിപ്പെടാൻ മടിച്ചിരുന്നു.

പെൺ വിഷയത്തിൽ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നാണ് ബന്ധുക്കൾ തന്നെ പറയുന്നത്.പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് അടക്കമുള്ള മറ്റു നടപടികൾ ഉണ്ടാവുകയുള്ളൂവെന്ന് എസിപി കെ ലാൽജി പറഞ്ഞു. എറണാകുളം സെൻട്രൽ സിഐ എ. അനന്തലാലാണു കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP