Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്ലാമിലേക്ക് മതം മാറാൻ ആതിരയ്ക്ക് എല്ലാ സഹായവും നൽകിയത് ഇരിട്ടി സ്വദേശിനി അനീസ; ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടതോടെ നാട്ടിൽ നിന്നും മുങ്ങി; ഉദുമയിൽ നിന്നും വീടുവിട്ടിറങ്ങിയ ആതിര സംസ്ഥാനം വിട്ടില്ലെന്ന് സൂചന; ഇരുവരും മലയോര മേഖലകളിൽ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന് പൊലീസ് നിഗമനം

ഇസ്ലാമിലേക്ക് മതം മാറാൻ ആതിരയ്ക്ക് എല്ലാ സഹായവും നൽകിയത് ഇരിട്ടി സ്വദേശിനി അനീസ; ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടതോടെ നാട്ടിൽ നിന്നും മുങ്ങി; ഉദുമയിൽ നിന്നും വീടുവിട്ടിറങ്ങിയ ആതിര സംസ്ഥാനം വിട്ടില്ലെന്ന് സൂചന; ഇരുവരും മലയോര മേഖലകളിൽ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന് പൊലീസ് നിഗമനം

രഞ്ജിത് ബാബു

കാസർഗോഡ്: ഉദുമ കരയംപാടിയിൽ നിന്നും വീട് വിട്ട് ഇറങ്ങിയ 23 കാരി ആതിര സംസ്ഥാനം വിട്ടിട്ടില്ലെന്ന് സൂചന. ആതിരയെ മത പരിവർത്തനത്തിന് പ്രേരിപ്പിച്ച കൂട്ടുകാരിയായ ഇരിട്ടി സ്വദേശിനിയും മുങ്ങി. കോഴിക്കോട്ടെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുന്ന അനീസയെ ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വേണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കണ്ണൂരിൽ ട്രെയിനിറങ്ങിയ അനീസ അപ്രത്യക്ഷയായിരിക്കയാണ്.

ഇരിട്ടിയിലെ വീട്ടിൽ പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും വീട് പൂട്ടിയിട്ട അവസ്ഥയിലാണ്. മറ്റാരുടേയോ പ്രേരണയിൽ പൊലീസിന്റെ തെളിവെടുപ്പിൽ നിന്നും മുങ്ങിയിരിക്കയാണ് അനീസയെന്നാണ് സംശയം. അനീസയുമായി ബന്ധമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ആതിരയും അനീസയും ഇരിട്ടിയിലെ മലയോര മേഖലകളിൽ തന്നെ കഴിയുന്നുണ്ടെന്ന സംശയം വർദ്ധിച്ചിരിക്കയാണ്.

അനീസയാണ് ആതിരയെ ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെടുത്തിയതെന്നാണ് കരുതുന്നത്. ആതിരയുടെ വീടിന് സമീപത്ത് വാടക ക്വാർട്ടേഴ്സിൽ അനീസയും കുടുംബവും മുമ്പ് താമസിച്ചിരുന്നു. അക്കാലത്ത് ഇവർ അടുത്ത കൂട്ടുകാരികളുമായി. അനീസയും കുടുംബവും ഇരിട്ടിയിലേക്ക് താമസം മാറ്റിയപ്പോഴും ഇവരുടെ സൗഹൃദം തുടർന്നു. മതപരിവർത്തനം നടത്താൻ തീരുമാനിച്ച ആതിരക്ക് എല്ലാവിധ സഹകരണവും നൽകിയത് അനീസയായിരുന്നു. ഈ മാസം പത്താം തീയ്യതി വീട്ടിൽ നിന്നും ഇറങ്ങിയ ആതിര വളപട്ടണത്ത് എത്തിയത് അനീസയുടെ നിർദ്ദേശ പ്രകാരമായിരുന്നു.

അവിടെ വച്ച് വേഷം മാറാൻ സൗകര്യമൊരുക്കിയതും അനീസയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം ഒത്താശ ചെയ്തവർ വേറെയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു പേരേയും കണ്ടെത്താനുള്ള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടരുകയാണ്. ആതിരയെക്കുറിച്ച് ഒരു വിവരവും പൊലീസിന് നൽകാൻ കഴിയാത്തതിനാൽ രക്ഷിതാക്കൾ ഹേബിയസ് കോർപ്പസ് ഹരജി നൽകാൻ തീരുമാനിച്ചിരിക്കയാണ്.

ഈ മാസം 10 ാം തീയ്യതിയാണ് രാവിലെ 8.30 ന് ദന്ത ഡോക്ടറെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ആതിര തിരിച്ചത്. ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ വസ്ത്രങ്ങളും അത് സൂക്ഷിക്കാനുള്ള ബാഗും എടുത്ത് പോകുന്നതിൽ സംശയം തോന്നിയ അച്ഛൻ ചോദ്യം ചെയ്തപ്പോൾ തയ്ക്കാനുള്ള തുണിയാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബിരുദമെടുത്ത മുതൽ ആതിരയിൽ ചില മാറ്റങ്ങൾ സംഭവിച്ചിരുന്നു. തനിച്ചിരിക്കുക, മുറിയടച്ചിട്ട് വായിക്കുക, ടെലിവിഷൻ കാണാനുള്ള താത്പര്യക്കുറവ്, എന്നിവയായിരുന്നു മാറ്റങ്ങൾ.

ശങ്കരാചാര്യ കോളേജിൽ പി.ജി.ഡി.സി. യെക്ക് ചേർന്നപ്പോൾ തന്നെ സ്വന്തം മതവുമായുള്ള താത്പര്യം തീരെയില്ലാതായി. ഒരു മുസ്ലിം യുവാവുമായി ആതിര പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. എന്നാൽ വീട്ടുകാർക്ക് ഇതേക്കുറിച്ചൊന്നും അറിവില്ല. പ്രണയത്തിൽ കുടുക്കി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിച്ചു കൊണ്ടുപോയെന്നാണ് കരുതുന്നത്. ആതിര വീട്ടുകാർക്കായി എഴുതിവച്ചിട്ടുള്ള കത്തിൽ ഹിന്ദുമതത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയും ആ മതത്തിൽ തുടരുന്നതിലുള്ള താത്പര്യക്കുറവും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാം മതത്തിന്റെ പ്രത്യേകതയും ഏക ദൈവവിശ്വാസത്തിന്റെ മഹത്വവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട് വിട്ട് ഇറങ്ങും മുമ്പ് മാതൃ സഹോദരനായ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന പ്രമോദിന്റെ ഫോണിൽ വിളിച്ച് താൻ പോവുകയാണെന്നും തിരിച്ച് വരികയില്ലെന്നും അറിയിച്ചു. എവിടേക്കാണ് പോകുന്നതെന്ന് തിരിച്ചുള്ള ചോദ്യത്തോടെ ടെലിഫോൺ ബന്ധം വിച്ഛേദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP