Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആതിരയുടെ തിരോധാനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകന് ബന്ധമെന്നു സൂചന; കണ്ണൂർ സ്വദേശിയായ ഇയാൾ ആക്രമണ കേസിലെ പ്രതി; കണ്ണൂർ സ്റ്റേഷനിൽ ഒപ്പിടാനെത്തുന്നതിനിടെ ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള ബേക്കൽ പൊലീസിന്റെ നീക്കം വിജയിച്ചില്ല; മൊഴി നൽകാൻ കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്കു വരുന്നതിനിടെ അപ്രത്യക്ഷയായ അനീസയെയും കണ്ടെത്താനായില്ല

ആതിരയുടെ തിരോധാനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകന് ബന്ധമെന്നു സൂചന; കണ്ണൂർ സ്വദേശിയായ ഇയാൾ ആക്രമണ കേസിലെ പ്രതി; കണ്ണൂർ സ്റ്റേഷനിൽ ഒപ്പിടാനെത്തുന്നതിനിടെ ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള ബേക്കൽ പൊലീസിന്റെ നീക്കം വിജയിച്ചില്ല; മൊഴി നൽകാൻ കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്കു വരുന്നതിനിടെ അപ്രത്യക്ഷയായ അനീസയെയും കണ്ടെത്താനായില്ല

രഞ്ജിത് ബാബു

കാസർഗോഡ്: കണിയംപാടിയിലെ ആതിര എന്ന കോളജ് വിദ്യാർത്ഥിനിയുടെ തിരോധാനത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനു ബന്ധമുണ്ടെന്ന് സൂചന. ഇതേത്തുടർന്ന് കണ്ണൂർ ചാലാട് സ്വദേശിയായ യുവാവിന്റെ സുഹൃത്തിനെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ആതിരയുടെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചാണ് കണ്ണൂരിലെ യുവാവിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.

മൊബൈൽ സിം കാർഡ് വിതരണം ചെയ്യുന്ന ഏജന്റാണ് പൊലീസ് അന്വേഷിക്കുന്ന യുവാവെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ഇയാളുടെ സുഹൃത്തിന്റെ പേരിലാണ് സിം കാർഡെടുത്തിരിക്കുന്നത്. താൻ നൽകിയ ഐ.ഡി. പ്രൂഫ് ഉപയോഗിച്ച് സിം കാർഡ് എടുത്തിരിക്കാനാണ് സാധ്യതയെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴി.

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ. പ്രവർത്തകനാണ് പൊലീസ് തേടുന്ന യുവാവ്. ഒരു അക്രമ കേസിൽ ഇയാൾ റിമാൻഡിലായിട്ടുണ്ടെന്നും ആ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിൽ കഴിയവേ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ആഴ്ചയിൽ ഒരിക്കൽ വന്ന് ഒപ്പിട്ടതായും പൊലീസിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ടൗൺ സ്റ്റേഷനിൽ എത്തേണ്ട യുവാവിനെ പിടികൂടാൻ ബേക്കൽ പൊലീസ് ശ്രമിച്ചെങ്കിലും അയാൾ മുങ്ങുകയായിരുന്നു.

ബിരുദാനന്തര വിദ്യാർത്ഥിയായിരുന്ന ആതിര കേരളം വിട്ടില്ലെന്ന് കരുതുമ്പോഴും എവിടെയുണ്ടെന്ന കാര്യത്തിൽ പൊലീസിന് വ്യക്തമായ ഉത്തരമില്ല. 23 കാരിയായ ആതിരയുടെ കൂട്ടുകാരി ഇരിട്ടിയിലെ അനീസയെ ബേക്കൽ പൊലീസ് മൊഴി നൽകാൻ വിളിച്ചെങ്കിലും കോഴിക്കോടു നിന്നും കണ്ണൂരിൽ ട്രെയിൻ ഇറങ്ങിയ അനീസയെക്കുറിച്ചും പിന്നീട് വിവരമൊന്നുമില്ല. ഇതോടെ ഇവർക്കു പിന്നിൽ പ്രവർത്തിക്കുന്ന ഒരു വൻസംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുന്ന അനീസയുമായുള്ള ബന്ധമാണ് ആതിരയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചത്. അതേസമയം ഈ കേസുമായി നേരിട്ടു ബന്ധമുള്ള ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആതിരയും അനീസയും ഇരിട്ടി മേഖലയിൽ എവിടയോ കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ആതിരയെ വീട് വിട്ടശേഷം വളപട്ടണത്ത് എത്തിക്കുകയും അവിടെനിന്നും അനീസയുടെ സഹായത്തോടെ വേഷം മാറി രഹസ്യ കേന്ദ്രത്തിലേക്ക് മാറുകയായിന്നെന്നുമാണ് നിഗമനം. അനീസയെ എങ്കിലും ചോദ്യം ചെയ്യാൻ ലഭിച്ചാൽ മാത്രമേ ആതിരയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീങ്ങുകയുള്ളൂ. ആതിരയും അനീസയും ഇരിട്ടി മേഖലയിലാണെങ്കിൽ അവിടെ നിന്നും കർണ്ണാടകത്തിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇരിട്ടിയിൽനിന്ന് കൂർഗിലേക്ക് കടക്കാൻ നിരവധി വഴികളുണ്ട്. നേരത്തെ കാസർഗോഡ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കേ ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും സൂചനയുണ്ട്. എന്നാൽ ഇതു സംബന്ധിച്ചും പൊലീസിന് സ്ഥിരീകരണമില്ല.

ഈ മാസം പത്തിന് രാവിലെയാണ് ആതിര വീടു വിട്ടിറങ്ങിയത്. പിതാവ് ഒ.രവീന്ദ്രൻ ആതിര പോകുന്നതു കണ്ട് കാര്യമന്വേഷിച്ചപ്പോൾ ദന്ത ഡോക്ടറെ കാണാനാണെന്നും കയ്യിലുള്ള ബാഗ് എന്തിനെന്ന് ചോദിച്ചപ്പോൾ തയ്ക്കാനുള്ള തുണിയാണെന്നുമായിരുന്നു മറുപടി. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങിയശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അമ്മാവനോട് താൻ പോവുകയാണെന്നും തിരിച്ച് വരില്ലെന്നും ഫോണിൽ അറിയിച്ചിരുന്നു. എവിടെയാണ് പോകുന്നതെന്ന് ചോദിക്കുന്നതിനിടെ ഫോൺ കട്ട് ചെയ്തു. എന്നാൽ വീട്ടുകാർക്ക് എഴുതി വച്ച 15 പേജുള്ള കത്തിൽ താൻ മതം മാറുകയാണെന്നു വ്യക്തമാക്കിയിരുന്നു. കത്തിലെ പരാമർശങ്ങൾ പോലും ആതിരയുടെ മനം മാറ്റത്തിന്റെ പിന്നിൽ മറ്റേതോ ശക്തിയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP