Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സവാള കച്ചവടമെന്ന വ്യാജേനെ പട്ടാപ്പകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പെട്ടി ഓട്ടോയിൽ കയറ്റി: കമിതാക്കളുടെ സംഗമത്തിന് അരങ്ങ് ഒരുക്കാൻ സുഹൃത്തുക്കൾ പടുതയിട്ട് ഓട്ടോമൂടി: നാട്ടുകാർ കൂടിയപ്പോൾ പെൺകുട്ടിയുമായി കടന്നു

സവാള കച്ചവടമെന്ന വ്യാജേനെ പട്ടാപ്പകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പെട്ടി ഓട്ടോയിൽ കയറ്റി: കമിതാക്കളുടെ സംഗമത്തിന് അരങ്ങ് ഒരുക്കാൻ സുഹൃത്തുക്കൾ പടുതയിട്ട് ഓട്ടോമൂടി: നാട്ടുകാർ കൂടിയപ്പോൾ പെൺകുട്ടിയുമായി കടന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥിനിയായ കാമുകിയുമായി പട്ടാപ്പകൽ പെട്ടിഓട്ടോയ്ക്കുള്ളിൽ യുവാവിന്റെ സല്ലാപം. സവാള വിൽപ്പനയ്‌ക്കെന്ന വ്യാജേനെ നിർത്തിയിട്ട ഓട്ടോ സുഹൃത്തുക്കൾ പടുത കൊണ്ട് മൂടി കാവൽ നിന്നു. സംശയം തോന്നി നാട്ടുകാർ കൂടിയതോടെ വിദ്യാർത്ഥിനിയുമായി ഓട്ടോക്കാർ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാലിന് ടികെ റോഡിൽ നെല്ലാട് ജങ്ഷനിലായിരുന്നു സംഭവം.

സവാള വിൽക്കുന്ന പെട്ടി ഓട്ടോയ്ക്ക് സമീപം വിൽപ്പനക്കാരനും സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയും തമ്മിൽ സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. സാധനവില ചോദിക്കുകയാണെന്നാണ് ഇവർ കരുതിയത്. അതു കൊണ്ട് തന്നെ അപാകത തോന്നിയതുമില്ല. അൽപ സമയം കഴിഞ്ഞപ്പോൾ വാഹനത്തിന്റെ ഡ്രൈവർ ക്യാബിൻ പടുത ഇട്ടു മറച്ചു.

അതിന് ശേഷം യുവാവ് പെൺകുട്ടിയുമായി അതിനകത്ത് കയറി. യുവാവിനൊപ്പം ഉണ്ടായിരുന്നവർ പുറത്ത് ഉള്ളി വിറ്റു കൊണ്ടും നിന്നു. ഇതു കണ്ട സ്ഥലത്തെ പ്രധാന ദിവ്യന്മാർ സംഘത്തെ ചോദ്യം ചെയ്തു. ഇതോടെ പെൺകുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ചാടി.
അടുത്ത ബന്ധുവാണ് പെൺകുട്ടിയെന്നാണ് യുവാവ് പറഞ്ഞത്. ക്ഷമാപണം നടത്തുകയും ചെയ്തു.

എന്നാൽ, നാട്ടുകാർ ചൂടാകാൻ തുടങ്ങിയതോടെയുവാക്കളും തിരിച്ച് പ്രതികരിക്കാൻ തുടങ്ങി. ഈ സമയം ഇതുവഴിയെത്തിയ ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസുകാരൻ പെൺകുട്ടിയോടും യുവാവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തുമെന്ന് മനസിലാക്കിയ യുവാവ് പെൺകുട്ടിയെ വാഹനത്തിൽ പിടിച്ചു കയറ്റിയ ശേഷം അമിതവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്നവരും ഇതിനിടെ മുങ്ങിയിരുന്നു. പൊലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളംകുളത്തുള്ള പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിലേതാണ് പെട്ടി ഓട്ടോ. ഇതു കണ്ടുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP