Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലർച്ചെ ഇടവഴിയിൽ കൂടി പോകവേ പെട്ടെന്ന് കുറ്റിക്കാട്ടിൽ നിന്ന് ചാടിവന്നു; കൊല്ലുമെന്ന് ആക്രോശിച്ച് പെട്രോൾ ദേഹത്തേക്ക് ഒഴിച്ചു; തീ കത്തിക്കാൻ ഒരുങ്ങവെ ഞാൻ നിലവിളിച്ചുകൊണ്ട് ഓടി; അയൽവാസിയുടെ കൊലപാതക ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മുൻ സൈനികന്റെ വെളിപ്പെടുത്തൽ

പുലർച്ചെ ഇടവഴിയിൽ കൂടി പോകവേ പെട്ടെന്ന് കുറ്റിക്കാട്ടിൽ നിന്ന് ചാടിവന്നു; കൊല്ലുമെന്ന് ആക്രോശിച്ച് പെട്രോൾ ദേഹത്തേക്ക് ഒഴിച്ചു; തീ കത്തിക്കാൻ ഒരുങ്ങവെ ഞാൻ നിലവിളിച്ചുകൊണ്ട് ഓടി; അയൽവാസിയുടെ കൊലപാതക ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മുൻ സൈനികന്റെ വെളിപ്പെടുത്തൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇടവഴിയിൽക്കൂടി നടന്നുപോകവെ പെട്ടെന്നാണ് വഴിയരുകിലെ കുറ്റിക്കാട്ടിൽ നിന്നും അയാൾ എന്റെ മുന്നിലേക്ക് കുതിച്ചെത്തിയത്്. കണ്ടപാടെ നിന്നെ കൊല്ലുമെന്നാക്രോശിച്ച് ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ എന്റെ ദേഹത്തേക്കൊഴിച്ചു. പിന്നെ തീപ്പട്ടി കമ്പെടുത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സർവ്വ ശക്തിയുമെടുത്ത് എന്നേ കൊല്ലാൻ വരുന്നേന്ന് നിലവിളിച്ചുകൊണ്ട് ഒരോട്ടമായിരുന്നു. നിന്നത് തറവാട് വീടിന്റെ മുറ്റത്തും. പ്രാണൻ കൈപ്പിടിച്ചുള്ള എന്റെ ഓട്ടവും വെപ്രാളവും കണ്ട് അയൽക്കാർ പിന്നാലെ കൂടിയതാണ് ജീവന് രക്ഷയായത്.

പെട്രോളിൽ കുളിപ്പിച്ച്, തീകൊളുത്തി തന്നെ കൊലപ്പെടുത്തുന്നതിന് അയൽവാസി നടത്തിയ ആസൂത്രിത നീക്കത്തെക്കുറിച്ച് ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന മുൻ സൈനികൻ വാരപ്പെട്ടി കക്കാട്ടൂർ പുളിക്കൽ അജികുമാറിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ. ഇന്നലെ രാവിലെ ആറരയോടെ നടന്ന സംഭവത്തിൽ അജയകുമാറിന്റെ പരാതിപ്രകാരം അയൽവാസി വിശ്വംഭരനെ പ്രതി ചേർത്ത്് പോത്താനിക്കാട് പൊലീസ് കേസെടുത്തു.

ഇയാൾ ഒളിവിലാണ്. സംഭവ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന ബക്കറ്റ് പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ തനിക്കുനേരെ ആക്രമണമുണ്ടായതിന് സമീപം കുറ്റിക്കാട്ടിൽ കറുത്ത കന്നാസ് കണ്ടെത്തിയെന്നും ഇതിൽ നിന്നും പെട്രോളിന്റെ ഗന്ധം വമിക്കുന്നുണ്ടെന്നും ബന്ധുക്കൾ അറിയിച്ചതായും അജി പറഞ്ഞു.

വഴിക്ക് സ്ഥലം വിട്ടുനൽകുന്നത് സംമ്പന്ധിച്ച് തർക്കം നിലനിന്നിരുന്നെന്നും ഇതുമൂലമുണ്ടായ മുൻവൈരാഗ്യമാണ് വിശ്വംഭരൻ തന്നേ ആക്രമിക്കാൻ കാരണമെന്നുമാണ് അജികുമാർ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ചെവിയിലും കണ്ണിലും പെട്രോൾ വീണതിനെത്തുടർന്നുള്ള വൈഷമ്യങ്ങളെത്തുടർന്ന് അജയകുമാർ മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ ചികത്സയിലാണ്.

വിശ്വംഭരന്റെ വീട്ടിലേക്ക് പോകുന്നത് തന്റെ വീടിന്റെ അതിർത്തിയിൽ തിരിച്ചു നൽകിയിരുന്ന 3 അടി വഴിയിലൂടെ ആയിരുന്നു. ഇവിടെ എട്ടടി വഴി വേണമെന്നാവശ്യപ്പെട്ട് ഇയാൾ നിരന്തരം പലതരത്തിൽ ശല്യം ചെയ്തിരുന്നു. ഈ മാസം ഒമ്പതിന് വീടിന് സമീപം പാതയോരത്ത് നിൽക്കുകയായിരുന്ന തന്റെ ഭാര്യയെ ഇയാൾ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായിരിക്കാം തന്റെ നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രധാന കാരണമെന്നാണ് അജിയുടെ വിലയിരുത്തൽ.

ഒമ്പതാം തീയതി തന്നെ വിശ്വംഭരൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ഈ മാസം 10-ന് അജികുമാറിന്റെ ഭാര്യ സിൽജമോൾ പോത്താനിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിൽജയിൽ നിന്നും വിശദമായി മൊഴിയെടുത്തെങ്കിലും പിന്നീട് കാര്യമായി തുടർനടപടികൾ ഉണ്ടായില്ലെന്നും ഈ പരാതി അന്വേഷിക്കാൻ ഇന്നലെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും അജി അറിയിച്ചു.

രാവിലെ ആറരയോടെ വീട്ടിൽ നിന്നും 200 മീറ്ററോളം അകലെ വിശ്വംഭരന്റെ വീടിന് പിന്നിലായുള്ള റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന കന്നുകാലിക്ക് വെള്ളം കൊടുക്കാനും തൊഴുത്ത് വ്യത്തിയാക്കാനുമായി പോകുമ്പോഴാണ് വിജനമായ പ്രദേശത്ത് വച്ച് തനിക്കുനേരെ ആക്രമണമുണ്ടായതെന്നാണ് അജി നൽകുന്ന വിവരം. എന്നും ഇവിടെ എത്തി ഈ ജോലികൾ ചെയ്ത ശേഷമാണ് താൻ തൃപ്പൂണിത്തുറയിലേ ജോലി സ്ഥലത്തേക്ക് പോകാറുള്ളതെന്നും അജി പറഞ്ഞു. ഇയാളിപ്പോൾ തൃപ്പൂണിത്തുറ കാനറാബാങ്ക് ശാഖയിൽ ആർമിഡ് ഗാർഡായി ജോലി ചെയ്തുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP