Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിയുടെ കയ്യൊപ്പോടെ സ്വർണ്ണനിക്ഷേപം വഴി കോടികൾ തട്ടിയ അവതാർ ഗോൾഡ് ഉടമ ഒടുവിൽ പിടിയിലായി; അബ്ദുള്ള പിടിയിലായത് പെരുമ്പാവൂരിലെ ജുവല്ലറി ഉടമയെ പറ്റിച്ച കേസിൽ; അവതാർ എന്ന പേര് മാറ്റി ഫവാസ് ഗോൾഡിനെ അന്താരാഷ്ട്രമാക്കുമെന്ന് പറഞ്ഞ് 33 കിലോ സ്വർണ്ണവുമായി മുങ്ങിയപ്പോൾ വെട്ടിലായി

മമ്മൂട്ടിയുടെ കയ്യൊപ്പോടെ സ്വർണ്ണനിക്ഷേപം വഴി കോടികൾ തട്ടിയ അവതാർ ഗോൾഡ് ഉടമ ഒടുവിൽ പിടിയിലായി; അബ്ദുള്ള പിടിയിലായത് പെരുമ്പാവൂരിലെ ജുവല്ലറി ഉടമയെ പറ്റിച്ച കേസിൽ; അവതാർ എന്ന പേര് മാറ്റി ഫവാസ് ഗോൾഡിനെ അന്താരാഷ്ട്രമാക്കുമെന്ന് പറഞ്ഞ് 33 കിലോ സ്വർണ്ണവുമായി മുങ്ങിയപ്പോൾ വെട്ടിലായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മമ്മൂട്ടിയെ ബ്രാൻഡ് അംബാസിഡറാക്കി മുന്നിൽ നിർത്തി സ്വർണ്ണനിക്ഷേപം എന്ന പേരിൽ നൂറുകണക്കിന് പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ അവതാർ ഗോൾഡിന്റെ ഉടമ ഒടുവിൽ പിടിയിലായി. ഒറ്റപ്പാലം തൃത്താല ഊരത്തൊടിയിൽ യു. അബ്ദുള്ള (51) ആണ് അറസ്റ്റിലായത്. കേരളത്തിലും വിദേശത്തും അവതാർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ജൂവലറി ഗ്രൂപ്പിന്റെ ഉടമയായ അബ്ദുള്ള പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയതോടെയാണ് അറസ്റ്റിലായത്. മമ്മൂട്ടിയുടെ കയ്യൊപ്പോടെ തുടങ്ങിയ സ്വർണ്ണനിക്ഷേപം വഴി കോടികൾ തട്ടിച്ച കേസിൽ മുങ്ങി നടന്ന ഇയാളെ മറ്റൊരു ജുവല്ലറി ഉടമയുടെ സ്വർണ്ണവുമായി മുങ്ങിയപ്പോഴാണ് പിടികൂടിയത്.

പെരുമ്പാവൂർ ഫവാസ് ഗോൾഡ് ഉടമ സലിമിന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഫവാസ് ഗോൾഡ് എന്ന സ്ഥാപനം വിപുലപ്പെടുത്തി അന്താരാഷ്ട്ര ബ്രാൻഡാക്കി ബിസിനസ് കൊഴുപ്പിക്കാമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുത്തപ്പോഴാണ് ഇയാൾ വെട്ടിലായ്ത. അവതാർ എന്ന പേരിൽ നടത്താമെന്ന് ഇവർ തമ്മിൽ 2013ൽ ധാരണയുണ്ടാക്കിയിരുന്നു. പുതിയ ജൂവലറിയിൽ 42 കി.ഗ്രാം സ്വർണം താൻ മുടക്കാമെന്നും ഷോറൂമിന്റെ വാടകയായി മാസംതോറും 1.25 ലക്ഷം രൂപയും വില്പനയുടെ എട്ട് ശതമാനം ലാഭവിഹിതം നൽകാമെന്നും മറ്റുമായിരുന്നു ഇരുവരും തമ്മിലുണ്ടാക്കിയ ധാരണ. ഇതിന്റെ ഭാഗമായി ഷോറൂമിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.

ഇതിനിടെ ജൂവലറിയിലുണ്ടായിരുന്ന 12 കോടിയോളം വില വരുന്ന 33 കി.ഗ്രാം സ്വർണാഭരണങ്ങളുമായി അബ്ദുള്ള വിദേശത്തേക്ക് മുങ്ങിയതായാണ് സലിം ആലുവ റൂറൽ എസ്‌പി.ക്ക് പരാതി നൽകിയിരിക്കുന്നത്. അബ്ദുള്ള കേരളത്തിലെത്തിയതായി വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യാജ മേൽവിലാസം നൽകി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. സ്വർണ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ തൃശ്ശൂർ, കളമശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ട്.

തൃശ്ശൂരിൽ മാത്രം 400ഓളം പേർ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദേശത്ത് കഴിയുന്ന ഇയാളുടെ മകനുൾപ്പെടെ കൂടുതൽ പേർ കേസിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. നേരത്തെ അവതാർ ഗോൾഡ് പൂട്ടിപോയ സാഹചര്യത്തിൽ ഇവിടെ പണം നിക്ഷേപിച്ചവർ ഉടമകളുടെ വീട്ടിൽ ഉപരോധവുമായി രംഗത്തെത്തിയിരുന്നു. ഒപ്പം മമ്മുട്ടിയെ കണ്ടുകൊണ്ടാണ് പണം നിക്ഷേപിച്ചത് എന്നും അവതാറിന്റെ ഗോൾഡ് ഡിപ്പോസിറ്റ് സ്‌കീമിന്റ പ്രചാരണം നടത്തിയ മെഗാ സ്റ്റാർ മമ്മുട്ടി ഇതിനു സമാധാനം പറയണം എന്നാവിശ്യപ്പെട്ടുകൊണ്ട് ഇവർ അബ്ദുള്ളയുടെ വീട്ടിൽ ഫ്‌ലക്‌സ് ബോർഡും സ്ഥാപിച്ചും സമരം നടത്തുകയുണ്ടായി.

ഒരു ലക്ഷം രൂപ ഗോൾഡ് സ്‌കീമിൽ അടച്ചാൽ മാസം പലിശ ഇനത്തിൽ 1000മുതൽ 1200രൂപ വരെ മാസം ലഭിക്കും എന്നാണ് ചേർന്നവർക്കു കമ്പനി നൽകിയ വാഗ്ദാനങ്ങൾ. ഇതിൽ മലപ്പുറം ജില്ലയിലെ സ്ത്രീകൾ അടക്കം നിരവധിപേർ പണം അടച്ചു ഒപ്പം പ്രവാസികളായ മലയാളികയുടെയും പണം ഇതിൽ നിക്ഷേപിച്ചു. കഴിഞ്ഞ ജനുവരി മുതൽ പണം ലഭിക്കാതെ വന്നു. അവസാനം കേരളത്തിലെ ശാഖകൾ പൂട്ടുകയും ചെയ്തു. നിയമപരമായി ചിലർ പണം ലഭിക്കാനായി നോക്കി എങ്കിലും വിലപ്പോയില്ല. ഏതാണ്ട് 7 കോടിയോളം രൂപ ഇതുമായി പലരുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.

സ്വർണ നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ ശേഷം എല്ലാ ഷോറൂമുകളും അടച്ച് പൂട്ടി ജൂവലറി ഉടമകൾ മുങ്ങുകയായിരുന്നു. സൂപ്പർ സ്റ്റാർ മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ജൂവലറിയാണ് സ്വർണ്ണ നിക്ഷേപ തട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയിരിക്കുന്നത്. കോടികളുടെ സ്വർണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞ മാസത്തോടെ അടച്ചു പൂട്ടുകയായിരുന്നു. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വൻ പ്രചാരണങ്ങൾക്ക് ലഭിച്ച സ്വീകര്യത മുതലാക്കിയാണ് സ്വർണ നിക്ഷേപ തട്ടിപ്പ് ആരംഭിച്ചത്. അവതാറിന്റെ ശാഖകളിൽ ഗോൾഡ് ഏൽപ്പിച്ചാൽ പ്രതിമാസം പലിശ നിരക്കിലുള്ള സ്വർണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തിൽ വഞ്ചിതരായവർക്കാണ് ലക്ഷങ്ങൾ നഷ്ടമായിരിക്കുന്നത്.

രണ്ടാം ഘട്ടത്തിലാണ് കേരളത്തിലാദ്യാമായി സ്വർണ്ണ നിക്ഷേപ പദ്ധതിയുമായി അവതാർ രംഗത്തെത്തുന്നത്. ആദ്യ ഘട്ടത്തിൽ നിക്ഷേപം നടത്തിയവർക്ക് കൃത്യമായി പലിശ ലഭിച്ചു. പിന്നീട് കോടികളുടെ സ്വർണം കുമിഞ്ഞു കൂടിയതോടെ അവതാർ അടച്ചുപൂട്ടി മുങ്ങിയത്. കേരളത്തിൻ വൻ തട്ടിപ്പിനു വേണ്ടിയുള്ള ആസൂത്രണമായിരുന്ന അവതാർ നടത്തിയിരുന്നതെന്നാണ് ഇവരുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത്. 500ഗ്രാം മുതൽ വലിയഅളവിൽപോലും സ്വർണം നിക്ഷേപിച്ചവരുണ്ട്. സാധാരണക്കാർ മുതൽ കള്ളപ്പണം സ്വർണ്ണമാക്കി നിക്ഷേപിച്ചവർ വരെ ഇക്കൂട്ടത്തിൽപെടും. മക്കളുടെ വിവാഹ ആവശ്യത്തിനായി കരുതിവച്ചിരുന്ന സ്വർണം പോലും പലർക്കും നഷ്ടപ്പെട്ടു.അവതാറിന്റെ എല്ലാ ഷോറുമുകളും ഉദ്ഘാടനം ചെയ്തതും അവതാറിന്റെ ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രചാരണത്തിന് മുന്നിൽ നിന്നത് മമ്മുട്ടിയായിരുന്നു.

എടപ്പാൾ തൃശൂർ കൊച്ചി പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേർ തട്ടിപ്പിനിരയായെങ്കിലും പണത്തിന്റെ സ്‌ത്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാൽ രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല. കൊച്ചിയിലെ ലുലുമാളിലെ ഷോറൂം ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം എം എ യൂസഫലിയും മുഖ്യാതിഥിയായിരുന്നു. 2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാർ ഗ്രൂപ്പ് ജൂവലറികൾ തുടങ്ങുന്നത്. മമ്മൂട്ടിയെ ബ്രാൻഡ് അംബാസിഡറാക്കി നടത്തിയ പരസ്യമുന്നേറ്റം അവതാറിന് കേരളത്തിൽ സ്വീകാര്യത വർധിപ്പിച്ചു.

താര രാജാവിന്റെ ജനപ്രിയതയിലൂടെ ഇടപാടുകാരെ സ്വർണ്ണക്കടയിലേക്ക് ആകർഷിച്ചു. ഒടുവിൽ പണം ചോദിച്ച് വന്നപ്പോൾ കൈമലർത്തുകയും ചെയ്തു. മമ്മൂട്ടി ജൂവലറിയുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണെന്നും അദ്ദേഹത്തിന് ജൂവലറിയിൽ യാതൊരു പങ്കില്ലെന്നും വിശദീകരണവും എത്തി. സ്വർണ്ണക്കടയുടെ പേരിൽ പാവപ്പെട്ടവരിൽ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങൾ മറ്റ് മേഖലയിലേക്ക് തിരിച്ചുവിട്ടു. ബ്ലഡ് കമ്പനി നടത്താനും വിനിയോഗിച്ചു. ഇങ്ങനെയാണ് അവതാർ പൊതു ജനങ്ങളിൽ നിന്ന് പിരിച്ച കാശുകൊണ്ട് വലുതാകാൻ ശ്രമിച്ചത്. മക്കളുടെ വിവാഹ ആവശ്യത്തിനായി ഭൂമി വിറ്റ് നിക്ഷേപിച്ച ലക്ഷങ്ങൾ പിൻവലിക്കാൻ ചെല്ലുമ്പോഴും മാസംതോറും ലഭിച്ചു വന്നിരുന്ന ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴുമൊക്കെയാണ് തട്ടിപ്പ് വിവരം പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP