Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂജാ ഫിനാൻസിൽ സാമ്പത്തിക പ്രതിസന്ധി മുറുകിയപ്പോൾ മുൻ പൊലീസുകാരന്റെ ഭീഷണി എത്തി; കടം തീർക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ ബാബു സൈനൈഡ് കഴിച്ച് മരിച്ചു; ഐടി കമ്പനിയിൽ മകൾക്ക് ജോലി കിട്ടിയതറിഞ്ഞപ്പോഴും ഭീഷണിയുമായെത്തി; സഹികെട്ടപ്പോൾ ബിടെക്കുകാരിയും തൂങ്ങി മരിച്ചു; മൂവാറ്റുപുഴയിലെ അച്ഛന്റേയും മകളുടേയും ആത്മഹത്യയുടെ ചുരുൾ അഴിയുമോ?

പൂജാ ഫിനാൻസിൽ സാമ്പത്തിക പ്രതിസന്ധി മുറുകിയപ്പോൾ മുൻ പൊലീസുകാരന്റെ ഭീഷണി എത്തി; കടം തീർക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ ബാബു സൈനൈഡ് കഴിച്ച് മരിച്ചു; ഐടി കമ്പനിയിൽ മകൾക്ക് ജോലി കിട്ടിയതറിഞ്ഞപ്പോഴും ഭീഷണിയുമായെത്തി; സഹികെട്ടപ്പോൾ ബിടെക്കുകാരിയും തൂങ്ങി മരിച്ചു; മൂവാറ്റുപുഴയിലെ അച്ഛന്റേയും മകളുടേയും ആത്മഹത്യയുടെ ചുരുൾ അഴിയുമോ?

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: പിതാവിന്റെയും മകളുടെയും ആത്മഹത്യയ്ക്ക് വഴിതെളിച്ചത് സാമ്പത്തിക ഇടപാടുള്ള മുൻ പൊലീസുകാരന്റെ ഭീഷിണി മൂലമെന്ന് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

മൂവാറ്റുപുഴ വെള്ളൂർക്കുന്നം പാലക്കോട്ട് പുത്തൻപുര ബാബു(48)മകൾ അമൃത (20) എന്നിവരാണ് മരണടഞ്ഞത്. ബാബു 27-നും മകൾ 29-നുമാണ് മരണമടഞ്ഞത്. വെള്ളൂർക്കുന്നത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ബാബുവിനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൈനൈഡ് കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി മാതാവ് വിളിച്ചപ്പോൾ കുളി കഴിഞ്ഞ് കഴിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് കയറിയ അമൃത തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാൻ പോയ ശേഷം എത്താൻ താമസിച്ചപ്പോൾ മാതാവ് ബിന്ദു നടത്തിയ അന്വേഷണത്തിലാണ് മകളെ മുറിക്കുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മാതാവ് ബഹളം വച്ചതോടെ ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൂവാററുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭർത്താവിന്റെ മരണത്തിന്റെ ആഘാതം വിട്ടൊഴിയും മുമ്പേയുള്ള മകളുടെ വേർപാട് ബിന്ദുവിന്റെ ദുഃഖം ഇരട്ടിയാക്കി.

ബി.ടെക് ബിരുദധാരിയായ അമൃത എറണാകുളത്ത് ഐ.ടി. കമ്പനിയിൽ ഒരാഴ്ച മുമ്പ് ജോലിയിൽ പ്രവേശിച്ചിരുന്നു. വെളുപ്പിന് ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു ബാബു വീട്ടിൽ നിന്നും ഇറങ്ങിയത്. രാവിലെ ആറരയോടെ സമീപത്ത് തന്നെയുള്ള സായ് മന്ദിരത്തിന് സമീപം റോഡരുകിൽ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ബാബുവിനെ അവശനിലയിൽ കണ്ടെത്തിയത്.ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻ മരണപ്പെടുകയായിരുന്നു.

പൂജ ഫിനാൻസ് എന്നപേരിൽ ബാബു സ്ഥാപനം നടത്തിവന്നിരുന്നു. പലരിൽ നിന്നും ഇയാൾ ചെറിയ പലിശയ്ക്ക് വാങ്ങിയിരുന്ന പണം ഡെയ്‌ലി കളക്ഷനും മറ്റും നൽകിയിരുന്നെന്നും ഇത് തിരിച്ചുകിട്ടാതായതോടെ വൻ സാമ്പത്തൂക പ്രതിസന്ധിയിലായെന്നുമാണ് പുറത്ത് പ്രചരിക്കുന്ന വിവരം. താമസിച്ചിരുന്ന വീടും ഭാര്യയുടെ വീതവും വിറ്റിട്ടും ബാധ്യത തീർക്കാനായില്ലെന്നും നൽകിയിരുന്ന പണം ഉടൻ തരികെ വേണമെന്ന് ആവശ്യപ്പെട്ട് മുൻ പൊലീസുകാരൻ ബാബുവിനെ ശല്യപ്പെടുത്തിയിരുന്നെന്നും ഇതാണ് ഇയാളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്.

പിതാവ് നഷ്ടപ്പെട്ടതിന്റെ വിഷമം നിലനിൽക്കേ കുടുംബത്തിന് നേരെയുണ്ടായ ഇയാളുടെ പിണിയാളുകളുടെ ഇടപെടലാണ് മകൾ അമൃതയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന സംശയവും ഇക്കൂർ ഉന്നയിക്കുന്നുണ്ട്. ആരോപണങ്ങളും സംശയങ്ങളും വ്യാപകമായ സാഹചര്യത്തിൽ കുടുമ്പാംഗങ്ങളിൽ നിന്നും മൊഴിയെടുക്കുമെന്ന് മൂവാറ്റുപുഴ സി ഐ മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP