Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താംക്ലാസ് പഠിത്തം പോലുമില്ല; പരപ്പന അഗ്രഹാര ജയിലിനുള്ളിലെ ചങ്ങാതിമാർ ആഗ്രഹിച്ചത് ഐടി കമ്പനി ഉടമകളാകാൻ; ബൈക്കിൽ ഒരുമിച്ച് കറങ്ങി മാല മോഷ്ടിച്ച് സ്റ്റാർട്ട് അപ്പിനുള്ള മൂലധനം കണ്ടെത്തി; സിസിടിവിയിൽ പടം പതിഞ്ഞപ്പോൾ വീണ്ടും വില്ലന്മാരായി; ബെംഗളൂരൂവിനെ വിറപ്പിച്ച മാലമോഷ്ടാക്കളുടെ കഥ

പത്താംക്ലാസ് പഠിത്തം പോലുമില്ല; പരപ്പന അഗ്രഹാര ജയിലിനുള്ളിലെ ചങ്ങാതിമാർ ആഗ്രഹിച്ചത് ഐടി കമ്പനി ഉടമകളാകാൻ; ബൈക്കിൽ ഒരുമിച്ച് കറങ്ങി മാല മോഷ്ടിച്ച് സ്റ്റാർട്ട് അപ്പിനുള്ള മൂലധനം കണ്ടെത്തി; സിസിടിവിയിൽ പടം പതിഞ്ഞപ്പോൾ വീണ്ടും വില്ലന്മാരായി; ബെംഗളൂരൂവിനെ വിറപ്പിച്ച മാലമോഷ്ടാക്കളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഐ.ടി രംഗത്ത് ചുവടുറപ്പിക്കാൻ മാലമോഷണം. സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാനായി മാലമോഷണം പതിവാക്കിയ യുവാക്കളുടെ കഥകേട്ട് ഞെട്ടിയത് ബെംഗളൂരു പൊലീസ്. ഇവർ പരപ്പന അഗ്രഹാര ജയിലിനുള്ളിൽവച്ചാണ് പരിചയപ്പെട്ടത്. ഇവിടെ വച്ചാണ് സ്റ്റാർട്ടപ്പ് ആരംഭിക്കാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. പിന്നെ ഒരുമിച്ച് ബൈക്കിൽ കറങ്ങി മാലപൊട്ടിക്കൽ.

ബെംഗളൂരു എച്ച്.ബി.ആർ. ലേ ഔട്ട് സ്വദേശി എം.എൻ. ജാബുദീൻ, മഹാലക്ഷ്മി ലേ ഔട്ടിൽ താമസിക്കുന്ന ജി. അരുൺകുമാർ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ 29 കേന്ദ്രങ്ങളിൽ ഇവർ മോഷണം നടത്തി. 35 ലക്ഷം രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണമാണ് ഇത്തരത്തിൽ സംഘടിപ്പിച്ചത്. സ്റ്റാർട്ടപ്പ് തുടങ്ങാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായപ്പോഴാണ് പൊലീസിന്റെ വലയിലായത്.

ജാബുദീനും അരുൺകുമാറും പത്താം ക്ലാസിലെത്തുംമുൻപ് പഠനം അവസാനിപ്പിച്ചവരാണ്. വിവധി കേസുകളിൽ പിടിയിലായപ്പോൾ ജയിലിൽ ഇരുവരും ഒരേ സെല്ലിലാണ് കഴിഞ്ഞത്. പുറത്തെത്തിയാൽ ഐ.ടി. സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കാനുള്ള ആഗ്രഹം അരുൺ ജാബുദീനെ അറിയിച്ചു. എന്നാൽ, ഒരുമിച്ച് തുടങ്ങാമെന്നായി ജാബുദീൻ.

വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ അഞ്ചോ, ആറോ പേരുള്ള ഐ.ടി. കമ്പനി തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ജയിലിന് പുറത്തെത്തിയ ഇവർ ഇതിനായി കൺസൾട്ടന്റിനെ സമീപിച്ചു. പദ്ധതികളും തയ്യാറാക്കി. സ്റ്റാർട്ടപ്പ് ആരംഭിക്കാനുള്ള തുക കണ്ടെത്തുന്നതിനായി ഇവർ കണ്ടെത്തിയ വഴി മാലമോഷണമായിരുന്നു. തുടർന്ന്, ജാബുദ്ദീനും അരുണും ബൈക്കിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി മാലമോഷണം പതിവാക്കി.

ഇവരുടെ അറസ്റ്റോടെ നഗരത്തിൽ നടന്ന 144 മാലമോഷണക്കേസുകൾക്ക് തുമ്പുണ്ടായെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി. ശരണപ്പ എസ്. ഖാർഗെ പറഞ്ഞു. 1.2 കിലോഗ്രാം സ്വർണവും ഇവരിൽനിന്ന് പിടിച്ചെടുത്തു. നഗരത്തിൽ നടത്തിയ കവർച്ചയ്ക്കിടെ ഇരുവരുടെയും ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP