Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികളുടെ സ്വത്തുക്കളും ആഡംബര വാഹനങ്ങളും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള വിശ്വാസ വൃന്ദം; രണ്ടാമത് വിവാഹിതനായിട്ട് മൂന്ന് വർഷം പോലും തികഞ്ഞില്ല; എന്നിട്ടും എന്തുകൊണ്ടാണ് ആത്മീയാചാര്യനായ ബയ്യൂജി മഹാരാജ് സ്വയം വെടി യുതിർത്ത് മരിച്ചത് സ്വത്തുക്കൾ മുഴുവൻ ഒരു ശിഷ്യന് എഴുതി വച്ചതും ദുരൂഹത; മധ്യപ്രദേശ് പൊലീസിന് പുതിയ തലവേദന സൃഷ്ടിച്ച് ആചാര്യന്റെ ആത്മഹത്യ

കോടികളുടെ സ്വത്തുക്കളും ആഡംബര വാഹനങ്ങളും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള വിശ്വാസ വൃന്ദം; രണ്ടാമത് വിവാഹിതനായിട്ട് മൂന്ന് വർഷം പോലും തികഞ്ഞില്ല; എന്നിട്ടും എന്തുകൊണ്ടാണ് ആത്മീയാചാര്യനായ ബയ്യൂജി മഹാരാജ് സ്വയം വെടി യുതിർത്ത് മരിച്ചത് സ്വത്തുക്കൾ മുഴുവൻ ഒരു ശിഷ്യന് എഴുതി വച്ചതും ദുരൂഹത; മധ്യപ്രദേശ് പൊലീസിന് പുതിയ തലവേദന സൃഷ്ടിച്ച് ആചാര്യന്റെ ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: മകളുടെ മുറിയിൽ കയറി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുറിയടച്ചത്. പിന്നീട് കേട്ടത് വെടിയൊച്ചയുടെ ശബ്ദം. ജോലിക്കാർ കതക് ചവിട്ടി തുറന്ന് നോക്കുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആത്മീയാചാര്യന്റെ ശരീരവും. തൊട്ടടുത്ത് ലൈസൻസുള്ള തോക്കും. തൊട്ടടുത്ത് എല്ലാം മടുത്തുവെന്ന ആത്മഹത്യാക്കുറിപ്പും. ബയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുമ്പോഴും ദുരൂഹതകൾ ഏറെയാണ്. സാമ്പത്തിക കാര്യങ്ങളെല്ലാം ഇനി പ്രിയ ശിഷ്യൻ വിനകയ് നോക്കുമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

ആത്മഹത്യയെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ കാരണം വ്യക്തമല്ല. ഇത് വിവിഐപി ആൾ ദൈവത്തിന്റെ മരണത്തിൽ പൊലീസിന് തലവേദനയായി മാറും. കുടുംബവും മരണകാരണത്തിൽ പ്രതികരിക്കുന്നില്ല. ഇൻഡോറിലെ ആശ്രമത്തിൽ വച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് വിഷാദ രോഗമുള്ളതായാണ് ആത്മഹത്യാ കുറിപ്പ് നൽകുന്ന സൂചനയെന്ന് പൊലീസ് പറയുന്നു.ആത്മഹത്യയിലേക്കു നയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തതവരൂ എന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെ കൈപ്പട ഭയ്യു മഹാരാജിന്റേതു തന്നെയാണെന്നു വീട്ടുകാർ പറഞ്ഞു. വ്യക്തതവരുത്താൻ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നു പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ബോംബെ ആശുപത്രിക്കു മുന്നിൽ അനുയായികൾ തടിച്ചുകൂടി.

ആത്മീയ സാമൂഹിക പ്രവർത്തനങ്ങളിലൂടെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പ്രശസ്തനായിരുന്നു മഹാരാജ്. മഹാരാജിന് മധ്യപ്രദേശ് സർക്കാർ മന്ത്രിസ്ഥാനം നൽകിയെങ്കിലും അത് നിഷേധിച്ചിരുന്നു. രാഷ്ട്രീയ രംഗത്തുള്ള പലരും അദ്ദേഹത്തിന്റെ അനുയായികളാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മുന്മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തുടങ്ങിയവർ ഭയ്യു മഹാരാജിന്റെ അുനുയായികളായിരുന്നു. അതുകൊണ്ട് തന്നെ മഹാരാജിന്റെ ആത്മഹത്യ മധ്യപ്രദേശ് പൊലീസിന് പുതിയ തലവേദനയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ബിജെപിയെ പുതിയ വിവാദത്തിലാക്കുന്നതാണ് ഈ വിവാദം.

1968 ലാണ് ബയ്യൂജി ജനിച്ചത്. ഉദയ് സിങ് ദേശ്മുഖ് എന്നായിരുന്നും ആദ്യത്തെ പേര്. ആത്മീയ ജീവിതം നയിക്കുന്നതിനു മുൻപ് മോഡലായി പ്രവർത്തിച്ചിരുന്നു. നിരവധി രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും അനുയായികളായുള്ള ബയ്യൂജിയുടെ ഉപദേശങ്ങൾ തേടി വരുന്നവരിൽ കൂടുതലും മഹാരാഷ്ട്രയിൽനിന്നുള്ളവരാണ്. ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യൂജി മഹാരാജിന്റെ യഥാർത്ഥ പേര്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, വിലാസ് റാവും ദേശ്മുഖ് ഉൾപ്പെടെ പ്രമുഖർ ബയ്യൂജിയുടെ അനുയായികളായിരുന്നു. ഇൻഡോർ നഗരത്തോട് ചേർന്ന് 200 ഏക്കർ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം. വേഗതയേറിയ കാറുകൾ ഓടിക്കുന്നതിലായിരുന്നു ബയ്യൂജിക്ക് പ്രിയം. വിവാഹിതനായ ബയ്യൂജിക്ക് ഒരു മകളുണ്ട്.

കടുത്ത വിഷാദം കാരണം ആത്മഹത്യ ചെയ്യുന്നതായാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. തന്റെ കുടുംബത്തെ ആരെങ്കിലും നോക്കണമെന്നും കുറിപ്പിൽ പറയുന്നു. ഇൻഡോറിലെ വസതിയിൽ വച്ചാണ് മഹാരാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയടച്ച് തലയിൽ വെടിവയ്ക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിജെപി സർക്കാർ മന്ത്രിക്ക് തുല്യമായ ക്യാബിനറ്റ് പദവി നൽകിയ ആൾദൈവമാണ് ബയ്യുജി മഹാരാജ്. എന്നാൽ അദ്ദേഹം ക്യാബിനറ്റ് പദവിയും കാറും സ്വീകരിച്ചിരുന്നില്ല. മഹാരാജിന്റെ മരണത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചിച്ചു. മഹാരാജിന്റെ വിയോഗം രാജ്യത്തിന് തന്നെ നഷ്ടമാണെന്ന് ചൗഹാൻ പറഞ്ഞു. അതേസമയം മഹാരാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്തുണ ആവശ്യപ്പെട്ട് ബിജെപി സർക്കാർ അദ്ദേഹത്തിന് മേൽ മാനസിക സമ്മർദ്ദം ചെലുത്തിയിരുന്നതായി കോൺഗ്രസ് നേതാവ് മനക് അഗർവാൾ ആരോപിച്ചു.

ഇൻഡോറിലെ ആശ്രമത്തിലിരുന്നാണ് മഹാരാജ് ഭക്തരുമായി സംവദിച്ചിരുന്നത്. മെഴ്‌സിഡസ് ബെൻസ് കാറിലായിരുന്നു ഈ ആൾ ദൈവത്തിന്റെ സഞ്ചാരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖർ അനുഗ്രഹം തേടി എത്തിയിരുന്ന ആൾദൈവമാണ് മഹാരാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ തുടങ്ങിയ പ്രമുഖരും മഹാരാജിന്റെ അനുഗ്രഹം തേടി എത്തിയിരുന്നു. ആദ്യ ഭാര്യ മാധവി രണ്ടുവർഷം മുമ്പ് മരിച്ചുപോയിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിൽ ഡോ. ആയുഷി ശർമയെ അദ്ദേഹം വിവാഹം കഴിച്ചു.

ആശ്രമത്തിനകത്തെ ചില പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്. ഇവിടെനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ മഹാരാജ് വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് സൂചനയുണ്ട്. 2011ൽ അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളും ചേർന്ന് അഴിമതിവിരുദ്ധ കാമ്പയിൻ ശക്തമാക്കിയ വേളയിൽ സമരം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇദ്ദേഹം സജീവമായിരുന്നു. ആദ്യഭാര്യയുടെ മരണശേഷം ഇദ്ദേഹവും ഈ ബന്ധത്തിലുള്ള മകളും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഒന്നര വർഷമായി പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന ഭയ്യു, കർഷക ക്ഷേമത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി ശ്രദ്ധനേടിയിട്ടുണ്ട്. അതേസമയം മഹാരാജിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് മധ്യപ്രദേശ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബിജെപി സർക്കാറിനുവേണ്ടി പ്രവർത്തിക്കാൻ ഭയ്യുവിനുമേൽ സമ്മർദമുണ്ടായിരുന്നെന്ന് പാർട്ടി സംസ്ഥാന മാധ്യമ വിഭാഗം തലവൻ മനക് അഗർവാൾ പറഞ്ഞു. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് മനക് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP