Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീയുടെ പീഡനപരാതി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ബിഷപ്പ് ഹൗസിലെത്തി; വിശ്വാസികളുടെ പ്രതിഷേധത്തെ നേരിടാൻ ബിഷപ്പ് ഹൗസിന് ചുറ്റും സായുധ സേന; ബിഷപ്പിനെതിരായ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി; അന്വേഷണം ശരിയായ ദിശയിലെന്ന സർക്കാർ വാദത്തിന് അംഗീകാരം; പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ലഘുരേഖകൾ പ്രചരിപ്പിക്കരുതെന്നും കോടതി; ചോദ്യം ചെയ്തതിന് ശേഷം മാത്രം അറസ്‌റ്റെന്ന് സർക്കാർ

കന്യാസ്ത്രീയുടെ പീഡനപരാതി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ബിഷപ്പ് ഹൗസിലെത്തി; വിശ്വാസികളുടെ പ്രതിഷേധത്തെ നേരിടാൻ ബിഷപ്പ് ഹൗസിന് ചുറ്റും സായുധ സേന; ബിഷപ്പിനെതിരായ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി; അന്വേഷണം ശരിയായ ദിശയിലെന്ന സർക്കാർ വാദത്തിന് അംഗീകാരം; പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ലഘുരേഖകൾ പ്രചരിപ്പിക്കരുതെന്നും കോടതി; ചോദ്യം ചെയ്തതിന് ശേഷം മാത്രം അറസ്‌റ്റെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ബിഷപ്പ് ഹൗസിലെത്തി. സുരക്ഷാക്രമീകരണങ്ങളുടെ ഭഗാമായി സായുധസേനയെ ബിഷപ്പ് ഹൗസിന് മുന്നിൽ നിയോഗിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ, പ്രതിഷേധങ്ങൾ നേരിടുന്നതിനാണ് നടപടി. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വൈക്കം ഡി.വൈ.എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബിഷപ്പ് ഹൗസിൽ എത്തിയത്. അന്വേഷണസംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഞ്ചാബ് പൊലീസ് ഇവിടെ സുരക്ഷ ഒരുക്കിയിരുന്നു. പൊലീസിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു എതിർപ്പും ഉണ്ടായിട്ടുമില്ല. ആരോപണ വിധേയനും പരാതിക്കാരിയും തിരുവസ്ത്രം ധരിക്കുന്നവരാണ്. തങ്ങൾ ആർക്കും എതിരെ പറയുന്നില്ലെന്നാണ് ഇപ്പോൾ വിശ്വാസികളുടെ നിലപാട്.

പഞ്ചാബ് പൊലീസിന്റെ സായുധ സംഘത്തെയാണ് ബിഷപ്പ് ഹൗസിനടുത്ത് വിന്യസിച്ചിരിക്കുന്നത്. ഇവിടേക്കുള്ള വഴികൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ വാഹനങ്ങളിൽ വിശ്വാസികൾ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പള്ളിക്കു മുന്നിൽ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. അതിനിടെ ബിഷപ്പിനെതിരായ അന്വേഷണത്തിന് എതിരായ ഹർജി കേരള ഹൈക്കോടതി തള്ളി. വിശ്വാസികളുടെ സംഘടന നൽകിയ ഹർജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചത്. ബിഷപ്പിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ലഘുലേഖകൾ പ്രചരിപ്പിക്കരുത്. അറസ്റ്റു വൈകി എന്നതുകൊണ്ട് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളി.

ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. 2014ൽ നടന്ന സംഭവമായതിനാലാണ് തെളിവെടുപ്പിനും മറ്റുമായി അന്വേഷണം വൈകിയതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ ബിഷപ്പിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ് എക്സിക്യൂട്ടീഷവ് കമ്മിറ്റിയംഗം ജോർജ് ജോസഫ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

ബിഷപ്പിനോട് അടുപ്പമുള്ള ചില വൈദികരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നൽകിയ ചോദ്യാവലിക്ക് ബിഷപ്പ് നൽകിയ മൊഴികളിൽ വൈരുദ്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന വൈദികരെയെല്ലാം ഇതിനകം പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. മുതിർന്ന വൈദികരും കന്യാസ്ത്രീകളും മൊഴി നൽകിക്കഴിഞ്ഞു. ബിഷപ്പിന് അനുകൂലമായി ആദ്യം മൊഴി നൽകിയ കന്യാസ്ത്രീകൾക്ക് 'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിൽ നടന്ന വിവരങ്ങളെ കുറിച്ച് തിരക്കിയതോടെ പൊലീസിന് മുന്നിൽ പിടിച്ചുനൽക്കാൻ കഴിഞ്ഞില്ല. അറിയാവുന്ന വിവരങ്ങൾ എല്ലാം അവരും കൈമാറിയതായാണ് സൂചന.

രൂപതാ പാസ്റ്ററൽ സെന്ററുമായി ബന്ധപ്പെട്ട രണ്ടു വൈദികരിൽ നിന്നും അമൃത്സറിൽ നിന്നും കന്യാസ്ത്രീയുടെ സഹോദരൻ അടക്കം രണ്ടു വൈദികരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മീഷണറീസ് ഓഫ് ജീസസ് മദർ ജനറാൾ റെജീന അടക്കമുള്ള കന്യാസ്ത്രീകൾ ബിഷപ്പിനു വേണ്ടി ഒത്തുതീർപ്പിന് എത്തിയിരുന്നതായി പരാതിക്കാരിയുടെ സഹോദരൻ മൊഴി നൽകിയെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP