Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിനിൽ ഉറങ്ങി കിടന്ന ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ബിജെപി നേതാവിന്റെ ശ്രമം; പെൺകുട്ടിയുടെ നിലവിളികേട്ട് ബന്ധുക്കൾ ഉണർന്നപ്പോൾ ഉന്നത ബന്ധം പറഞ്ഞ് വീട്ടുകാർക്ക് നേരെ ഭീഷണിയും: പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റിലായത് ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായ ബിജെപി നേതാവ്

ട്രെയിനിൽ ഉറങ്ങി കിടന്ന ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ബിജെപി നേതാവിന്റെ ശ്രമം; പെൺകുട്ടിയുടെ നിലവിളികേട്ട് ബന്ധുക്കൾ ഉണർന്നപ്പോൾ ഉന്നത ബന്ധം പറഞ്ഞ് വീട്ടുകാർക്ക് നേരെ ഭീഷണിയും: പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റിലായത് ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായ ബിജെപി നേതാവ്

ചെന്നൈ: ട്രെയിനിൽ ഉറങ്ങി കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനിൽ ഉറങ്ങികിടന്ന ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകനായ കെ.പി.പ്രേംനാഥാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്.

കോയമ്പത്തൂരിൽ നിന്നും റിസർവേഷൻ ഇല്ലാതെ ട്രെയിനിൽ കയറിയ പ്രതി ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് വയസുകാരിയെ ഉപദ്രവിക്കുയായിരുന്നു. കുട്ടിയുടെ കവിളുകളിൽ ചുംബിച്ച പ്രതി മാറിടത്തിൽ പിടിക്കുകയും മുഖം പൊത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

എന്നാൽ പെൺകുട്ടി ഇയാളെ തള്ളിമാറ്റി. തുടർന്ന് രണ്ടാമതും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ച് അമ്മയെ ഉണർത്തുകയായിരുന്നു. ബന്ധുക്കൾ എണീറ്റപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ചു. ഉടൻ തന്നെ റെയിൽവേ പൊലീസ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

2006ൽ തമിഴ്‌നാട്ടിലെ ആർ.കെ നഗറിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചയാളാണ് പ്രേംനാഥ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെ ഇയാൾ ഭീഷണിയും മുഴക്കി. പരാതിയുമായി പോയാൽ പെൺകുട്ടിയുടെ ബന്ധുക്കളെ താൻ വെറുതെ വിടില്ലെന്നായിരുന്നു പ്രേംനാഥിന്റെ ഭീഷണി. ഉന്നത നേതാക്കന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയത്.

എന്നാൽ കുട്ടിയുടെ വീട്ടുകാർ പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു. റെയിൽവേ പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് പരാതി സ്വീകരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് സംഭവം പുറത്തുവന്നത്. അതേസമയം, പ്രേംനാഥ് ഇപ്പോൾ സംസ്ഥാന തലത്തിൽ പാർട്ടിയുടെ ഉത്തരവാദിതപ്പെട്ട സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ തമിഴിസൈ സൗന്ദരരാജൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP