Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വർഷത്തോളമായി എന്റെ മകൻ അബോധാവസ്ഥയിൽ; ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടുന്നത് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള മകനെ ചികിൽസിക്കാൻ; ട്രെയിനിലെ 'മാന്യരെ' ചിരിയിലൂടെ വീഴ്‌ത്തി ലക്ഷങ്ങൾ തട്ടിയ പ്രിയയുടെ മൊഴി സ്ഥിരീകരിച്ച് പൊലീസും

ഒരു വർഷത്തോളമായി എന്റെ മകൻ അബോധാവസ്ഥയിൽ; ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടുന്നത് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള മകനെ ചികിൽസിക്കാൻ; ട്രെയിനിലെ 'മാന്യരെ' ചിരിയിലൂടെ വീഴ്‌ത്തി ലക്ഷങ്ങൾ തട്ടിയ പ്രിയയുടെ മൊഴി സ്ഥിരീകരിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുരുഷന്മാരെ വശീകരിച്ച് ഒപ്പം നിർത്തി നഗ്‌ന ഫോട്ടോകളെടുത്തശേഷം ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടിയത് ഒരുവർഷത്തോളമായി അബോധാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയുന്ന 9 വയസുള്ള മകന്റെ ചികിത്സയ്ക്കു വേണ്ടിയാണെന്ന് അറസ്റ്റിലായ പ്രിയയുടെ മൊഴി. മൊഴി സ്ഥിരീകരിച്ച പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മറുനാടൻ മലയാളിയോട് പറഞ്ഞു.
. ഭർത്താവ് ഉപേക്ഷിച്ചുപോയെതു കൊണ്ടാണ് ഇത് ചെയ്യേണ്ടി വന്നതെന്നും പ്രിയ പൊലീസിനോട് പറഞ്ഞു. അതിനിടെ ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരുമടക്കം വമ്പന്മാർ തിരുവനന്തപുരത്തെ ബ്ലൂ ബ്ലാക്ക്‌മെയിൽ സംഘത്തിന്റെ വലയിൽ കുരുങ്ങിയതായി പൊലീസ് കണ്ടെത്തി. ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പിടിയിലായ പ്രിയ മൊഴിനൽകി. ആഭരണങ്ങളും വാച്ചുകളും കൈക്കലാക്കിയതായും ഇവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിവാഹിതയും അമ്മയുമായ പ്രിയ അദ്യ വിവാഹബന്ധം നിലനിൽക്കേ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു.ഇത് അറിഞ്ഞാണ് ആദ്യ ഭർത്താവ് ഉപേക്ഷിച്ചത്.'രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ'എന്നതുപോലെ പിന്നെ ഭർത്താക്കന്മാരുടെ ഒരു നീണ്ട നിര തന്നെയായിരുന്നു ഒരാൾ നിലനിൽക്കേ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ മിടുക്കിയായിരുന്ന പ്രിയ പല വീടുകൾ മാറിമാറി ഒടുവിൽ കൊല്ലത്തെ ഇരവിപുരത്തുള്ള കുന്നത്താംവെളി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. പ്രിയ പ്രധാനമായും കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ചെന്നെ എക്സ്‌പ്രസ്സിൽ യാത്ര ചെയ്താണ് ഇരകളെ വേട്ടയാടിയിരുന്നത്. ഇര ചൂണ്ടയിൽ കുടുങ്ങിയാൽ ഇരയെ ചൂണ്ടയിൽ നിന്നും വഴുതിപ്പോകാതെ കരയ്ക്കടിപ്പിക്കാൻ മിടുക്കിയായിരുന്നു പ്രിയ. ഇതെല്ലാം സുഖമില്ലാത്ത മകന് വേണ്ടിയാണെന്നാണ് പ്രിയ പൊലീസിനോട് പറയുന്നത്.

കൊല്ലം വാളത്തുംഗൽ മൺകുഴി കിഴക്കതിൽ പ്രിയ (അഞ്ജലി 26), തിരുവനന്തപുരം ആനയറ പുളുക്കൽ ലെയ്‌നിൽ അനു (26), ശ്രീകാര്യം ചെറുവയ്ക്കൽ കട്ടേല വള്ളിവിള വീട്ടിൽ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാർഡൻസിൽ ഷീബ (30), കുമാരപുരം തോപ്പിൽ നഗറിൽ ദീപ (30) എന്നിവരെയാണ് കേസിൽ പൊലീസ് പിടികൂടിയത്. ഇതിൽ നഗരത്തിൽ ആന്റിയെന്ന പേരിൽ അറിയപ്പെടുന്ന ഷീബയും സുഹൃത്ത് പ്രിയയുമാണ് തട്ടിപ്പിലെ പ്രധാന കണ്ണികൾ. ഒന്നര വർഷം മുമ്പാണ് പ്രിയ ഷീബയുമായി പരിചയത്തിലായത്. ഭർത്താവുമായി പിണങ്ങിയതോടെ ഷീബയുമായി കൂടുതൽ അടുപ്പത്തിലായ പ്രിയ പണം മോഹിച്ചാണ് തട്ടിപ്പിനിറങ്ങാൻ തയാറായത്. ഡിപ്‌ളോമാ കോഴ്‌സിന് പഠിക്കാനെന്ന വ്യാജേനയാണ് പ്രിയ തിരുവനന്തപുരത്തെത്തുന്നത്.

കൊല്ലത്തുനിന്നും രാവിലെ പതിവായി മലബാർ എക്സ്‌പ്രസിൽ കയറുന്ന പ്രിയ യാത്രയ്ക്കിടെ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും ചങ്ങാത്തത്തിലായശേഷം പണംതട്ടുകയാണ് പതിവ്. ഷീബ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഇടപാടുകാരെ എത്തിച്ച് ദീപയ്‌ക്കോ ഷീബയ്‌ക്കോ ഒപ്പം നിർത്തി നഗ്‌ന ഫോട്ടോകളെടുക്കുകയാണ് പതിവ്. പിന്നെ ബ്ലാക് മെയിലംഗായി. ഷീബയുടെ വീട്ടിൽനിന്ന് 20 മൊബൈൽഫോണുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാണിഭസംഘങ്ങളുമായി ബന്ധമുള്ള ഷീബ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം പെൺകുട്ടികളെ എത്തിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടികളെ ഇടപാടുകാർക്കൊപ്പം അയയ്ക്കുന്നതാണ് രീതി. വിമാനത്താവളം, മെഡിക്കൽ കോളേജ്, പ്രമുഖ ആശുപത്രികൾ, ടെക്‌നോ പാർക്ക് കേന്ദ്രീകരിച്ച് വീടും ഫ്‌ലാറ്റും വാടകയ്‌ക്കെടുക്കുന്നതാണ് രീതി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം തുല്യമായി വീതിക്കും. പ്രിയയുടെ തന്ത്രങ്ങൾ തന്നെയായിരുന്നു സംഘത്തിന്റെ പ്രധാന കരുത്ത്. ഇടപാടുകാരെ ആകർഷിക്കാൻ പ്രിയ ഏത് അറ്റം വരേയും പോകുമായിരുന്നു. വശ്യമായ ചിരിയും നിഷ്‌കളങ്കതയുമായിരുന്നു പ്രിയയുടെ കരുത്ത്.

ഇടപാടുകാരെ ഫ്‌ലാറ്റിലെത്തിച്ചാൽ പിന്നെ എല്ലാം ഷീബയുടെ നിയന്ത്രണത്തിലാകും. ഇങ്ങനെയാണ് തട്ടിപ്പ് കൊഴുപ്പിച്ചത്. ഈ സംഘവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വൻകിട വ്യവസായികളിൽ നിന്ന് നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഇവർ ലക്ഷങ്ങൾ തട്ടിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP