Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പുരുഷന്മാരെ വശീകരിച്ച് ഫ്ലാറ്റുകളിലേക്ക് കൊണ്ടുപോകും; കൂടെ നിർത്തി നഗ്നഫോട്ടോയെടുക്കും; ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടും; വികാസ്ഭവൻ ജീവനക്കാരനെ വലയിൽവീഴ്‌ത്തിയ ബ്ലൂ ബ്ലാക്ക്‌മെയിലിങ് സംഘം പിടിയിൽ

പുരുഷന്മാരെ വശീകരിച്ച് ഫ്ലാറ്റുകളിലേക്ക് കൊണ്ടുപോകും; കൂടെ നിർത്തി നഗ്നഫോട്ടോയെടുക്കും; ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടും; വികാസ്ഭവൻ ജീവനക്കാരനെ വലയിൽവീഴ്‌ത്തിയ ബ്ലൂ ബ്ലാക്ക്‌മെയിലിങ് സംഘം പിടിയിൽ

തിരുവനന്തപുരം: പുരുഷന്മാരെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുക്കുകയും ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന വൻ സംഘം പിടിയിൽ. മുന്നു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. ഇവരുടെ കൂട്ടാളികളായ രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധിപേരിൽ നിന്ന് ഇവർ ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയതായാണ് വിവരം. കുമാരപുരം, ആറ്റിങ്ങൽ, കൊല്ലം സ്വദേശികളാണ് പിടിയിലായവരെല്ലാം. കൊല്ലം സ്വദേശിയായ വികാസ് ഭവനിലെ ജീവനക്കാരനെ ഇത്തരത്തിൽ വലയിൽവീഴ്‌ത്തിയ സംഘം അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് കേരളത്തിൽ പലയിടത്തും ഇവർ ഇത്തരത്തിൽ നിരവധിപേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി വെളിപ്പെട്ടത്. ഇന്നലെ രാവിലെയാണ് വികാസ്ഭവൻ ജീവനക്കാരനെ ട്രെയിൻയാത്രയ്ക്കിടെ പരിചയപ്പെട്ട് ഇവർ വശീകരിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം സ്വദേശികളായ യുവതികൾ ട്രെയിനിൽ വച്ച്് വികാസ് ഭവൻ ജീവനക്കാരന്റെ അടുത്തുകൂടുകയായിരുന്നു. പരിചയപ്പെട്ടശേഷം യുവാവിന് തങ്ങളിൽ താൽപര്യമുണ്ടെന്ന് മനസ്സിലായതോടെ ഇവർ യുവാവിനെ കുമാരപുരത്തെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയപ്പോൾ സ്ഥിതിമാറി. സഹായികൾക്കൊപ്പം ബലമായി യുവാവിനെ സ്ത്രീകൾക്കൊപ്പം വിവസ്ത്രനാക്കി നിറുത്തി ചിത്രങ്ങൾ മൊബൈലിൽ പകർത്തി. അഞ്ചുലക്ഷം രൂപ എത്തിച്ചില്ലെങ്കിൽ ചിത്രങ്ങൾ വാട്‌സ് ആപിലും ഫേസ്‌ബുക്കിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം ഇല്ലെന്ന് പറഞ്ഞതോടെ യുവാവിന്റെ ഫോണും കൈവശമുണ്ടായിരുന്ന പതിനായിരം രൂപയും തട്ടിയെടുത്തു. ബന്ധുക്കളെ വിളിച്ച് നാലുലക്ഷം എത്തിച്ചാലേ പുറത്തുപോകാൻ അനുവദിക്കൂ എന്നായി തട്ടിപ്പുസംഘം.

ഗത്യന്തരമില്ലാതെ യുവാവ് ബന്ധുവിനേയും ഒരു സുഹൃത്തിനേയും വിളിച്ച് സഹായം അഭ്യർത്ഥിച്ചു. കാര്യമെന്തെന്ന് പറയണമെന്നായി അവർ. സംഘം അറിയാതെ വിവരം പറഞ്ഞതോടെ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പണം വികാസ്ഭവനിൽ സുഹൃത്തുക്കൾ എത്തിക്കുമെന്ന് പറഞ്ഞതോടെ സംഘത്തിലെ രണ്ടുപേർ ഇതു വാങ്ങാനായി വികാസ് ഭവനിലെത്തി. ഇതിനകം വിവരമറിഞ്ഞ പൊലീസ് ഇവർക്കായി വലവിരിച്ച് കാത്തുനിന്നു. പണം വാങ്ങാനെത്തിയവർ പിടിയിലായതോടെ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കുമാരപുരത്തെ ഫ്ളാറ്റിലെത്തി മറ്റുള്ളവരെ പിടികൂടുകയും യുവാവിനെ മോചിപ്പിക്കുകയുമായിരുന്നു.

കുമാരപുരത്ത് ഫ്ളാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പുസംഘം പ്രവർത്തനം നടത്തിയിരുന്നത്. പലയിടത്തും ഇവർ മാറിമാറി താമസിച്ച് ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. നല്ല രീതിയിൽ ആർഭാട വസ്ത്രങ്ങളണിഞ്ഞാണ് യുവാക്കളെ ലക്ഷ്യമിട്ട് ഇവർ യാത്രചെയ്യാറെന്നും ട്രെയിൻ യാത്രകളിലാണ് പലരേയും പരിചയപ്പെടുന്നതെന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ തട്ടിപ്പു നടത്തിയെന്ന സൂചനകളാണുള്ളത്. അപമാനം ഭയന്ന് ആരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് അനുമാനം. പിടിയിലായ പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും. തട്ടിപ്പിനിരയായ വികാസ്ഭവൻ ജീവനക്കാരന്റെ ബന്ധുവും സുഹൃത്തും വിവരമറിയിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കൺട്രോൾ റൂം അസി. കമ്മീഷണർ പ്രമോദ് കുമാർ, കഴക്കൂട്ടം അസി. കമ്മീഷണർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP