Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടറോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ പിന്തുടർന്ന് വന്നു; വിജനമായ വഴിയിൽ മുന്നിൽ കയറി നടന്ന് തക്കംപാർത്ത് കയറിപ്പിടിച്ചു; നിലത്തുവീണ പെൺകുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; പട്ടാപ്പകൽ കോഴിക്കോട് മാവൂർ റോഡിന് സമീപം ഉണ്ടായ പീഡനശ്രമ വീഡിയോ ആരെയും ഞെട്ടിക്കുന്നത്

ഇടറോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ പിന്തുടർന്ന് വന്നു; വിജനമായ വഴിയിൽ മുന്നിൽ കയറി നടന്ന് തക്കംപാർത്ത് കയറിപ്പിടിച്ചു; നിലത്തുവീണ പെൺകുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; പട്ടാപ്പകൽ കോഴിക്കോട് മാവൂർ റോഡിന് സമീപം ഉണ്ടായ പീഡനശ്രമ വീഡിയോ ആരെയും ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കുട്ടി ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; പ്രതിക്കെതിരെ സ്വമേധയാ കേസെടുത്ത് നടക്കാവ് പൊലീസ്. ഒക്ടോബർ 18ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് പീഡനശ്രമം നടന്നത്.

കോഴിക്കോട് വൈഎംസിഎ റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പോകുന്ന പോക്കറ്റ് റോഡിൽ വച്ചാണ് സംഭവം ഉണ്ടായത്. പിവി എസ് ഫ്‌ളാറ്റിന് പിൻവശം വച്ച് അക്രമി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. നിലത്തുവീണ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും പെൺകുട്ടി കുതറി ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം, പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചയാൾക്കെതിരെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതായും പ്രതിക്കായി അന്വേഷണം തുടരുന്നതായും വിവരം പുറത്തുവരുന്നു. പെൺകുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ പെൺകുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

ജോലി കഴിഞ്ഞ് പോകുന്ന പെൺകുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായതെന്ന് വ്യക്തമാക്കി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. കുട്ടിയുടെ മുന്നിലായി യുവാവ് പോകുന്നതും വഴിയുടെ അങ്ങേയറ്റത്ത് എത്തുന്നതോടെ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടി നിലത്തുവീഴുമ്പോഴും അക്രമി കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതും കുതറി മാറുന്നതോടെ അക്രമിയായ യുവാവ് പോയ വഴിയിലൂടെ ഓടി രക്ഷപ്പെട്ട് വരുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

വിജനമായ വഴിയിലൂടെ കയ്യിൽ ബാഗുമായി വരുന്ന പെൺകുട്ടിക്ക് മുന്നിലായാണ് യുവാവ് പോകുന്നത്. ആദ്യം പിന്നിലൂടെ ന്ടന്നുവന്ന യുവാവ് പെൺകുട്ടിയെ മറികടന്ന് പോകുന്നതായി മറ്റൊരു ചിത്രവും സൂചിപ്പിക്കുന്നു. വഴി അവസാനിക്കുന്നിടത്തുവച്ച് പെൺകുട്ടി ഒപ്പമെത്തുമ്പോൾ കടന്നുപിടിക്കുകയാണ് യുവാവ്.

കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി കുതറി ബഹളം വയ്ക്കുന്നതോടെ യുവാവ് രക്ഷപ്പെട്ട് വന്നവഴി തന്നെ തിരിച്ചോടുന്നതായാണ് ദൃശ്യങ്ങളിൽ. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയുമായിരുന്നുവെന്ന് നടക്കാവ് സി.ഐ ടി.കെ അഷ്റഫ് വ്യക്തമാക്കി.

സോഷ്യൽമീഡിയയിൽ വന്ന വീഡിയോ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP