Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാൻജോസിൽ ചങ്ങാതിയെ കാണാൻ ഏപ്രിൽ അഞ്ചിന് എത്തുമെന്ന് പറഞ്ഞവർ എങ്ങോട്ട് പോയി? പേമാരിയിൽ നിറഞ്ഞ് കവിഞ്ഞ ഈൽ നദിയിലേക്ക് ഡോറ ക്രീക്കിൽ വീണ വാഹനം നാലംഗ മലയാളി കുടുംബത്തിന്റെയോ? ശക്തമായ മഴയിൽ കാർ കണ്ടെത്താവാനാതെ പൊലീസ്; അമേരിക്കയിൽ കാണാതായ സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയും കണ്ടെത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് സുഷമ സ്വരാജ്

സാൻജോസിൽ ചങ്ങാതിയെ കാണാൻ ഏപ്രിൽ അഞ്ചിന് എത്തുമെന്ന് പറഞ്ഞവർ എങ്ങോട്ട് പോയി? പേമാരിയിൽ നിറഞ്ഞ് കവിഞ്ഞ ഈൽ നദിയിലേക്ക് ഡോറ ക്രീക്കിൽ വീണ വാഹനം നാലംഗ മലയാളി കുടുംബത്തിന്റെയോ? ശക്തമായ മഴയിൽ കാർ കണ്ടെത്താവാനാതെ പൊലീസ്; അമേരിക്കയിൽ കാണാതായ സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയും കണ്ടെത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് സുഷമ സ്വരാജ്

മറുനാടൻ മലയാളി ഡസ്‌ക്

കാലിഫോർണിയ: ഇത് ആറാം ദിവസമാണ്. സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ അവരുടെ രണ്ടു കുട്ടികൾ സിദ്ധാന്ത്, സച്ചി എന്നിവരെ വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ കാണാതായിട്ട് ആറ് ദിവസമായി. ഓറിഗണിലെ പോർട്ടലൻഡിൽ നിന്ന് കാലിഫോർണിയയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബത്തെ കാണാതായത്. മലയാളി കുടുംബത്തിന്റെ വാഹനം നദിയിൽ ഒഴുക്കിൽ പെട്ടതാകാമെന്നാണ് സംശയം. സൂറത്ത് സ്വദേശിയാണ് സന്ദീപ് തോട്ടപ്പള്ളി. ഏപ്രിൽ അഞ്ച് മുതലാണ് അദ്ദേഹത്തെയും കുടുംബത്തെയും കാണാതായത്. കൊച്ചി സ്വദേശിനിയായ ഭാര്യ സൗമ്യയ്ക്കും മക്കളായ സിദ്ധാന്തിനും സാച്ചിക്കുമൊപ്പം സന്ദീപ് പോർട്ട്‌ലൻഡിലേക്കാണ് യാത്ര പോയത്.

ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ ഒരു വാഹനം ഡോറ ക്രീക്കിന് സമീപത്ത് വച്ച് റോഡിൽ നിന്നും ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതാണ് മലയാളി കുടുംബം ഒഴുക്കിൽ പെട്ടതാവാം എന്ന നിഗമനത്തിൽ അധികൃതർ എത്തിച്ചേരാൻ കാരണം.ശക്തമായ മഴ തുടരുന്നതിനാൽ കാർ കണ്ടെത്താൻ ആയിട്ടില്ലെന്നും. തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ കരുതുന്നത്. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാൻജോസ് പൊലീസ് ഡിപ്പാർട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിട്ടുണ്ട്.വടക്കൻ കാലിഫോർണിയിയിലെ റേഡ്വുഡ് നാഷണൽ ആൻഡ് സ്‌റ്റേറ്റ് പാർക്‌സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവിൽ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാൻ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യൽ മീഡിയയിൽ മിസിങ് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.സന്ദീപും കുടുംബവും ഈ മാസം 5 ന് സാൻജോസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.

സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട ഉടൻ തന്നെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു.സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വരികയാണെന്നും, കുടുംബത്തിന് വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP